ചരക്കുകളുടെ
അഥവാ സേവനങ്ങളുടെ വിതരണം:
നികുതി നിരക്കി ല്‍ മാറ്റം വരുമ്പോ ള്‍
നികുതി നിരക്കി ല്‍ മാറ്റം വരുമ്പോ ള്‍
വ. 12 അഥവാ 13-ല്‍ എന്തു തന്നെ
ഉള്‍കൊണ്ടിരുന്നാലും, ചരക്കുകളുടെയോ സേവനങ്ങളുടെയോ കാര്യത്തി
ല്‍,
നികുതി നിരക്കി ല്‍
മാറ്റം വരുന്ന കേസുകളി ല്‍,
വിതരണ സമയം, താഴെപ്പറയുന്ന വിധത്തി ല്‍
തീരുമാനിക്കും:-
(a) ചരക്കുകള്‍ അഥവാ സേവനങ്ങ
ള്‍
നികുതി നിരക്ക് മാറുന്നതിനു മുന്‍പേ വിതരണം ചെയ്തെങ്കില്‍-
(i) നികുതി നിരക്ക് മാറിയതിനു ശേഷം അതിനുള്ള ഇന്‍വോയിസ്
നല്‍കിയെങ്കി ല്‍,
കൂടാതെ പണവും കിട്ടിയെങ്കില്‍, വിതരണ സമയം പണം കിട്ടുന്ന ദിവസമോ ഇന്‍വോയിസ് നല്‍കുന്ന
ദിവസമോ ഏതാണോ നേരത്തെയുള്ളത് അത്; അഥവാ
(ii)
നികുതി നിരക്ക്
മാറുന്നതിനു മുന്‍പേ ഇന്‍വോയിസ് നല്‍കിയെങ്കി
ല്‍,
പക്ഷേ നികുതി നിരക്ക് മാറിയതിനു ശേഷം പണം കിട്ടിയെങ്കി
ല്‍,
വിതരണ സമയം ഇന്‍വോയിസ് നല്‍കുന്ന ദിവസം ആയിരിക്കും; അഥവാ
(iii)
നികുതി നിരക്ക്
മാറുന്നതിനു മുന്‍പേ പണം കിട്ടിയെങ്കി ല്‍
പക്ഷേ നികുതി നിരക്ക് മാറിയതിനു ശേഷമാണ് ഇന്‍വോയിസ് നല്‍കിയെങ്കി
ല്‍,
വിതരണ സമയം പണം കിട്ടുന്ന ദിവസം ആയിരിക്കും;
(b) ചരക്കുകള്‍
അഥവാ സേവനങ്ങ ള്‍
നികുതി നിരക്ക് മാറിയതിനു ശേഷം വിതരണം ചെയ്തെങ്കില്‍-
(i) നികുതി നിരക്ക് മാറിയതിനു ശേഷം പണം കിട്ടിയെങ്കി
ല്‍
പക്ഷേ നികുതി നിരക്ക് മാറുന്നതിനു മുന്‍പേ ഇന്‍വോയിസ് നല്‍കിയെങ്കി
ല്‍,
വിതരണ സമയം പണം കിട്ടുന്ന ദിവസം ആയിരിക്കും; അഥവാ
(ii)
നികുതി നിരക്ക്
മാറുന്നതിനു മുന്‍പേ ഇന്‍വോയിസ് നല്‍കിയെങ്കി
ല്‍,
കൂടാതെ പണവും കിട്ടിയെങ്കില്‍, വിതരണ സമയം പണം കിട്ടുന്ന ദിവസമോ ഇന്‍വോയിസ് നല്‍കുന്ന
ദിവസമോ ഏതാണോ നേരത്തെയുള്ളത് അത്; അഥവാ
(iii)
നികുതി നിരക്ക്
മാറിയതിനു ശേഷമാണ് ഇന്‍വോയിസ് നല്‍കിയതെങ്കി
ല്‍,
പക്ഷേ നികുതി നിരക്ക് മാറുന്നതിനു മുന്‍പേ
പണം കിട്ടിയെങ്കി ല്‍,
വിതരണ സമയം ഇന്‍വോയിസ് നല്‍കുന്ന ദിവസം ആയിരിക്കും.
എന്നാല്‍,
പണം കിട്ടുന്ന ദിവസം, ബാങ്ക് അക്കൌണ്ടിലെ വരവ് വെയ്പ്പ് ദിവസം ആകുന്നത്, നികുതി
നിരക്കി ല്‍ മാറ്റം
വന്ന ദിവസം മുത ല്‍
നാല് പ്രവൃത്തി ദിവസം കഴിഞ്ഞുള്ള ബാങ്ക് അക്കൌണ്ടിലെ വരവ് വെയ്പ്പ് ആയിരിക്കും.
വിശദീകരണം
– ഈ വകുപ്പിന്‍റെ ആവശ്യത്തിനു വേണ്ടി ‘പണം
കിട്ടുന്ന ദിവസം’ എന്നത് വിതരണക്കാരന്‍റെ കണക്കു ബുക്കുകളി
ല്‍
പണം കിട്ടിയത് ചേര്‍ക്കുന്ന ദിവസം അഥവാ അയാളുടെ ബാങ്ക് അക്കൌണ്ടി
ല്‍
പണം കിട്ടിയത് വരവ് വെയ്ക്കുന്ന ദിവസം, ഇതില്‍ ഏതാണോ നേരത്തെയുള്ളത് അതായിരിക്കും:
[വ. 14]
#GST , #Malayalam , #Chapter IV
[Revised January 20,
2017 based on Model GST Law published in November 2016]
No comments:
Post a Comment