Tuesday, 24 January 2017

ഇന്‍ പുട്ട് ടാക്സ് : ക്രെഡിറ്റ്‌ പങ്കു വെയ്ക്കുന്നതും തടഞ്ഞ ക്രെഡിറ്റുകളും

ക്രെഡിറ്റ്‌  പങ്കു വെയ്ക്കുന്നതും തടഞ്ഞ ക്രെഡിറ്റുകളും

റജിസ്റ്റ ര്‍ ചെയ്ത  നികുതി ദായക ന്‍ ചരക്കുകളോ സേവനങ്ങളോ രണ്ടും കൂടിയുമോ ഭാഗികമായി ഏതെങ്കിലും ബിസിനസിന്‍റെ ആവശ്യത്തിനു വേണ്ടിയും ഭാഗികമായി മറ്റു ആവശ്യങ്ങള്‍ക്ക് വേണ്ടിയും ഉപയോഗിച്ചാ ല്‍,  ക്രെഡിറ്റ്‌ തുക അയാളുടെ ബിസിനസിന്‍റെ ആവശ്യങ്ങള്‍ക്ക് യോജിക്കുന്നത്രയും അന്തര്‍ഗത നികുതിയായി  നിജപ്പെടുത്തും.

[വ. 17 (1)]

റജിസ്റ്റ ര്‍ ചെയ്ത നികുതി ദായക ന്‍, ചരക്കുകളോംramയaയോayoayoില്ല.ള്ള വില,യം  അഥവാ സേവനങ്ങളോ അഥവാ രണ്ടും കൂടിയുമോ, ഭാഗികമായി നികുതി ബാധ്യതയുള്ള വിതരണങ്ങ ള്‍, ഈ നിയമ പ്രകാരമോ ഐ ജി എസ് ടി നിയമം 2016 പ്രകാരമോ പൂജ്യം നിരക്കിലുള്ള വിതരണങ്ങ ള്‍ ഉള്‍പെടെ, നടത്താനും ഭാഗികമായി മു ന്‍പറഞ്ഞ നിയമങ്ങളിലെ ഒഴിവാക്കപ്പെട്ട വിതരണങ്ങ ള്‍ നടത്താനും ഉപയോഗിച്ചാ ല്‍, ക്രെഡിറ്റ്‌ തുക, നികുതി ബാധ്യതയുള്ള വിതരണങ്ങ ള്‍ക്ക്, പൂജ്യം നിരക്കിലുള്ള വിതരണങ്ങ ള്‍ ഉള്‍പെടെ, ബന്ധപ്പെടുത്താവുന്നത്രയും നികുതി വരവ് ആയി നിജപ്പെടുത്തും. 

വിശദീകരണം: ഈ ഉപവകുപ്പിന്‍റെ ആവശ്യങ്ങള്‍ക്ക് വേണ്ടി ഒഴിവാക്കപ്പെട്ട വിതരണങ്ങള്‍  വ.8 (3) പ്രകാരം പ്രതിലോമ രീതിയില്‍ സ്വീകര്‍ത്താവിനു നികുതി അടയ്ക്കാന്‍ ബാദ്ധ്യതയുള്ള വിതരണങ്ങ ള്‍ ഉ ള്‍പെടും.

 [വ. 17 (2)]

നിക്ഷേപങ്ങള്‍ സ്വീകരിക്കല്‍, കടം അഥവാ വായ്പ നല്‍ക ല്‍, തുടങ്ങി സേവനങ്ങ ള്‍ വിതരണം ചെയ്യുന്നതില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഒരു ബാങ്കിംഗ് കമ്പനി അഥവാ ഒരു നോണ്‍ ബാങ്കിംഗ് ഫിനാന്‍ഷ്യ ല്‍ കമ്പനി ഉള്‍പെടെയുള്ള ഒരു ധനകാര്യ സ്ഥാപനത്തിന്, ഉ.വ. (2) –ലെ വ്യവസ്ഥക ള്‍ പാലിക്കാനോ അഥവാ ഓരോ മാസവും അതതു മാസത്തെ ഇന്‍പുട്ട്, മൂലധന ചരക്കുകള്‍, കൂടാതെ അന്തര്‍ഗത സേവനങ്ങ ള്‍ എന്നിവയി ല്‍ യോഗ്യതയുള്ള അന്തര്‍ഗത നികുതിയുടെ അന്‍പതു ശതമാനം വരുന്ന ഒരു തുക ഉപയോഗിക്കാനോ ഊഴം ഉണ്ടായിരിക്കും.

വിശദീകരണം: ഊഴം ഒരിക്ക ല്‍ തിരഞ്ഞെടുത്താ ല്‍ സാമ്പത്തിക വര്‍ഷത്തിന്‍റെ ബാക്കിയുള്ള ഭാഗത്ത് പി ന്‍വലിക്കാനാവില്ല.

[വ. 17 (3)]

വ. 16(1), വ. 18 (1), (2), (3) & (4) ഇവയി ല്‍ ഉള്‍കൊള്ളുന്നത് എന്തുതന്നെ ആയാലും, അന്തര്‍ഗത നികുതി വരവ് താഴെപ്പറയുന്നവയ്ക്ക് ലഭ്യമല്ല:

(a) മോട്ടോര്‍ വാഹനങ്ങളും മറ്റു സഞ്ചാര ഉപാധികളും അവ താഴെപ്പറയുന്ന പോലെ ഉപയോഗിക്കുമ്പോള്‍ ഒഴികെ,

(i) താഴെപ്പറയുന്ന നികുതി ബാദ്ധ്യതയുള്ള വിതരണങ്ങള്‍
നടത്താന്‍  -

(A) അത്തരം വാഹനങ്ങളും സഞ്ചാര ഉപാധികളും വീണ്ടും വിതരണത്തിന്, അഥവാ

(B) യാത്രക്കാരുടെ ഗതാഗതത്തിന്, അഥവാ

(C) മോട്ടോര്‍ ഡ്രൈവിംഗ് നൈപുണ്യ പരിശീലനം കൊടുക്കുന്നതിന്;

(ii) ചരക്കുകളുടെ ഗതാഗതത്തിന്.

(b) ചരക്കുകളുടെയും  സേവനങ്ങളുടെയും വിതരണത്തിന്;

(i) ആഹാര പാനീയങ്ങളും, ഔട്ട്‌ ഡോ ര്‍ കാറ്ററിംഗ്, സൌന്ദര്യ പരിപാലനം, ആരോഗ്യ സേവനങ്ങള്‍, കോസ്മെറ്റിക് ആന്‍ഡ്‌ പ്ലാസ്റ്റിക് സര്‍ജറി; ഇവ ഒരു റജിസ്റ്റ ര്‍ ചെയ്ത നികുതി ദായകന്‍,   അത്തരം ഒരു വര്‍ഗത്തില്‍പ്പെട്ട ചരക്കുകളുടെയും സേവനങ്ങളുടെയും അന്തര്‍ഗത വിതരണം അതേ വര്‍ഗത്തിലുള്ള  ചരക്കുകളുടെയും സേവനങ്ങളുടെയും നികുതിബാധ്യതയുള്ള ബാഹ്യ വിതരണം നടത്താന്‍ ഉപയോഗിച്ചാ ല്‍ ഒഴികെ;

(ii)  ക്ലബ് അംഗത്വം, ഹെല്‍ത്ത്‌ ആന്‍ഡ്‌ ഫിറ്റ്നസ് സെന്‍റ ര്‍,

(iii) റെന്റ് -എ-ക്യാബ്, ലൈഫ്  ഇന്‍ഷുറ ന്‍സ്, ഹെല്‍ത്ത്‌ ഇന്‍ഷുറ ന്‍സ്, നിലവിലുള്ള ഏതെങ്കിലും നിയമപ്രകാരം ഒരു തൊഴിലുടമ തന്‍റെ തൊഴിലാളികള്‍ക്ക് നല്‍കാ ന്‍ ബാധ്യതയുള്ള സേവനങ്ങ ള്‍ ഗവണ്‍മെന്‍റ് വിജ്ഞാപനം ചെയ്യുമ്പോള്‍ ഒഴികെ,

(iv) അവധി അഥവാ വീട്ടിലേക്കുള്ള യാത്രാ സൌജന്യം തുടങ്ങി തൊഴിലാളികള്‍ക്ക് അവധിക്കാല യാത്രാ സൌകര്യങ്ങ ള്‍ നല്‍കിയത്.

 (c) പ്ലാന്‍റ് ആന്‍ഡ്‌ മെഷീനറി ഒഴികെയുള്ള സ്ഥാവര വസ്തുക്കളുടെ നിര്‍മാണത്തിന് വിതരണം ചെയ്ത വര്‍ക്ക്സ് കോണ്‍ട്രാക്റ്റ് സേവനങ്ങ ള്‍, വീണ്ടും വര്‍ക്ക്സ് കോണ്‍ട്രാക്റ്റ് സേവനങ്ങ ളുടെ വിതരണത്തിലുള്ള ഒരു അന്തര്‍ഗത സേവനമാകുമ്പോ ള്‍ ഒഴികെ;

(d) ഒരു നികുതി ദായകനായ വ്യക്തി അയാള്‍ക്ക്‌ വേണ്ടി തന്നെ ഒരു സ്ഥാവര വസ്തു നിര്‍മ്മാണത്തിന്, പ്ലാന്‍റ് ആന്‍ഡ്‌ മെഷീനറി ഒഴികെ, സ്വീകരിച്ച ചരക്കുകളോ സേവനങ്ങളോ, അവ ബിസിനസ്സിനിടയിലോ ഉന്നമനത്തിനോ ഉപയോഗിച്ചാ ല്‍ പോലും.

വിശദീകരണം 1.- ഈ ഉപവകുപ്പിന്‍റെ ഉപയോഗത്തിനു വേണ്ടി “നിര്‍മ്മാണം” എന്ന വാക്ക് ഉള്‍പെടുന്നത് മേ ല്‍പറഞ്ഞ സ്ഥാവര വസ്തുവിന്‍റെ പുനര്‍നിര്‍മ്മാണം, പുതുക്കിപ്പണിയുക, കൂട്ടിച്ചേര്‍ക്കലുക ള്‍  അഥവാ ഭേദഗതിക ള്‍ അഥവാ അറ്റകുറ്റപ്പണിക ള്‍, തുടങ്ങി മൂലധനമാക്കുന്നത് വരെയുള്ളത്.

വിശദീകരണം 2.- “പ്ലാന്‍റ് ആന്‍ഡ്‌ മെഷീനറി” അര്‍ത്ഥമാക്കുന്നത് ബാഹ്യ വിതരണത്തിനു ഉപയോഗിക്കുന്ന, ഫൌണ്ടേഷ ന്‍ അഥവാ സ്ട്രക് ചറ ല്‍ സപ്പോര്‍ട്ടിനാ ല്‍ മണ്ണിനോട് ബന്ധിച്ച അപ്പാരറ്റസ്, എക്വിപ്മെന്റ്, മെഷീനറി, പൈപ്പ്ലയിനുക ള്‍,  ടെലികമ്മ്യൂണിക്കേഷന്‍ ടവ ര്‍, കൂടാതെ അത്തരം ഫൌണ്ടേഷനും സ്ട്രക് ചറ ല്‍ സപ്പോര്‍ട്ടും ഉള്‍പെടും, എന്നാല്‍ സ്ഥലം, കെട്ടിടം അഥവാ മറ്റു സിവില്‍ സ്ട്രക് ചറുക ള്‍ ഒഴിവാക്കപ്പെടും.

(a)     വ.9 പ്രകാരം നികുതി അടച്ച ചരക്കുകളും സേവനങ്ങളും അഥവാ രണ്ടും കൂടിയും;

(b)     വ്യക്തിഗത ഉപഭോഗത്തിനുള്ള ചരക്കുകളും സേവനങ്ങളും അഥവാ രണ്ടും കൂടിയും;

(c)     നഷ്ടപ്പെട്ട, മോഷ്ടിക്കപ്പെട്ട, നശിപ്പിക്കപ്പെട്ട, എഴുതി തള്ളിയ, അഥവാ സമ്മാനമായോ സൌജന്യ സാമ്പിളായോ നീക്കം ചെയ്ത ചരക്കുക ള്‍;

(d)    വകുപ്പുകള്‍, 67, 89 അഥവാ 90 പ്രകാരം അടച്ച ഏതെങ്കിലും നികുതി.

 [വ. 17 (4)]

കേന്ദ്ര അഥവാ സംസ്ഥാന സര്‍ക്കാരിന് ഇതിനു വേണ്ടി ഇറക്കിയ വിജ്ഞാപനം വഴി, ഉ.വ. (1) അഥവാ (2) –ല്‍ പറഞ്ഞ ക്രെഡിറ്റ്‌ ചേര്‍ക്കേണ്ട വിധം നിര്‍ദ്ദേശിക്കാം.
                                                                                                                                             
[വ. 17 (5)]


#GST , #Malayalam , #Chapter V                              


[Revised January 25, 2017 based on Model GST Law published in November 2016]