Friday, 30 September 2016

ഇ-കൊമേഴ്സ്‌ ഓപ്പറേറ്റ റും വിതരണക്കാരനും സമര്‍പ്പിച്ച വിവരങ്ങളില്‍ ഭിന്നതയുടെ സംശോധനവും അറിയിപ്പും

 20. ഇ-കൊമേഴ്സ്‌ ഓപ്പറേറ്റ റും വിതരണക്കാരനും സമര്‍പ്പിച്ച വിവരങ്ങളില്‍ ഭിന്നതയുടെ  സംശോധനവും അറിയിപ്പും

(1)   ഓപ്പറേറ്റ ര്‍ സമര്‍പ്പിച്ചതും വിതരണക്കാര ന്‍ വെളിപ്പെടുത്തിയതുമായ വിവരങ്ങളിലെ എന്തെങ്കിലും ഭിന്നത സാധാരണ പോര്‍ട്ടലി ല്‍ ഇലക്ട്രോണിക് ആയി ഫോം ജിഎസ്ടി ഐടിസി-1 വഴി താരതമ്യം നടത്തുന്ന മാസത്തിന്‍റെ അവസാന ദിവസമോ അതിനു മുന്‍പോ  രണ്ടുപേര്‍ക്കും ലഭ്യമാക്കും.

(2)    ഉ.ച. (1) പ്രകാരം എന്തെങ്കിലും ഭിന്നത ലഭ്യമായി കിട്ടിയ ഒരു വിതരണക്കാരന്‍, ഭിന്നത ലഭ്യമാക്കിയ മാസത്തിനു വേണ്ടി സമര്‍പ്പിക്കേണ്ട ബാഹ്യ വിതരണങ്ങളുടെ പ്രസ്താവനയി ല്‍, വേണ്ട പോലെ തിരുത്തുക ള്‍ വരുത്താം.

(3)    ഉ.ച. (1) പ്രകാരം എന്തെങ്കിലും ഭിന്നത ലഭ്യമായി കിട്ടിയ ഒരു ഓപ്പറേറ്റര്‍ക്ക്, ഭിന്നത ലഭ്യമാക്കിയ മാസത്തിനു വേണ്ടി സമര്‍പ്പിക്കേണ്ട പ്രസ്താവനയില്‍, വേണ്ട പോലെ തിരുത്തുക ള്‍ വരുത്താം.

(4)   ഉ.ച. (2) അഥവാ ഉ.ച. (3) പ്രകാരം ഭിന്നത തിരുത്തിയില്ലെങ്കില്‍, ഭിന്നതയോളം വരുന്ന ഒരു തുക വിതരണക്കാരന്‍റെ ഭിന്നത ലഭ്യമാക്കിയ മാസത്തിനു തൊട്ടടുത്ത മാസത്തെ ഫോം ജിഎസ്ടിയാ ര്‍-3-ലുള്ള റിട്ടേണിലെ   ബഹി ര്‍ഗമന നികുതിബാധ്യതയോടുകൂടി കൂട്ടും, അങ്ങനെ ബഹി ര്‍ഗമന നികുതിബാധ്യതയോടുകൂടി കൂട്ടിയതും  അതിന്മേലുള്ള പലിശയും സാധാരണ പോര്‍ട്ടലി ല്‍ ഇലക്ട്രോണിക് ആയി ഫോം ജിഎസ്ടി ഐടിസി-1 വഴി വിതരണക്കാരന് ലഭ്യമാക്കും.

#GST-Rules  ,  #GST-Returns   ,  #Chapter?


(വ.- വകുപ്പ്; ഉ.വ. –ഉപ വകുപ്പ് ; ഉ.ച. –ഉപ ചട്ടം)

No comments:

Post a Comment