Friday, 30 September 2016

വിവരങ്ങ ള്‍ താരതമ്യം ചെയ്യുന്നത് : ഇ-കൊമേഴ്സ്‌ ഓപ്പറേറ്റ ര്‍ v വിതരണക്കാരന്‍

 19. ഇ-കൊമേഴ്സ്‌ ഓപ്പറേറ്റ ര്‍ സമര്‍പ്പിക്കുന്ന വിവരങ്ങ ള്‍, വിതരണക്കാരന്‍ സമര്‍പ്പിക്കുന്ന വിവരങ്ങളുമായി താരതമ്യം ചെയ്യുന്നത്

ഫോം ജിഎസ്ടിയാ ര്‍-8-ല്‍ വെളിപ്പെടുത്തിയ ഒരു ഇ-കൊമേഴ്സ്‌ ഓപ്പറേറ്റ ര്‍ വഴി നടത്തിയ വിതരണങ്ങളുമായി ബന്ധപ്പെട്ട താഴെപ്പറയുന്ന വിവരങ്ങള്‍, വിതരണക്കാര ന്‍ ഫോം ജിഎസ്ടിയാ ര്‍-1-ല്‍ വെളിപ്പെടുത്തിയ ബന്ധപ്പെട്ട വിവരങ്ങളുമായി താരതമ്യം ചെയ്യും-

(a)   വിതരണക്കാരന്‍റെ ജിഎസ്ടിഐ ന്‍

(b)   സ്വീകര്‍ത്താവിന്‍റെ ജിഎസ്ടിഐ എന്‍ അഥവാ യുഐ എന്‍, സ്വീകര്‍ത്താവ് റജിസ്റ്റ ര്‍  ചെയ്ത നികുതി ബാധ്യത ഉള്ള വ്യക്തിയാണെങ്കി ല്‍,

(c)    വിതരണ സ്ഥലത്തിന്‍റെ സംസ്ഥാനം

(d)   വിതരണക്കാരന്‍റെ ഇന്‍വോയിസ് ദിനം

(e)   വിതരണക്കാരന്‍റെ ഇന്‍വോയിസ് നമ്പ ര്‍

(f)     നികുതി നിരക്ക്

(g)   നികുതിബാധ്യതയുള്ള മൂല്യം

(h)   നികുതി തുക:

എന്നാല്‍, ഓരോ വിതരണത്തിനും വിതരണക്കാരന്‍ പ്രത്യേകം വിവരങ്ങള്‍ സമര്‍പ്പിക്കാനാവശ്യപ്പെട്ടിട്ടില്ലാത്ത എല്ലാ വിതരണത്തിനും, ഒരു ഇ-കൊമേഴ്സ്‌ ഓപ്പറേറ്റ ര്‍ വഴി നടത്തിയ അത്തരം വിതരണങ്ങളുമായി ബന്ധപ്പെട്ട താഴെപ്പറയുന്ന വിവരങ്ങള്‍, ഫോം ജിഎസ്ടിയാ ര്‍-8-ല്‍ വെളിപ്പെടുത്തിയ പോലെ, വിതരണക്കാരന്‍ ഫോം ജിഎസ്ടിയാ ര്‍-1-ല്‍ വെളിപ്പെടുത്തിയ ബന്ധപ്പെട്ട  വിവരങ്ങളുമായി താരതമ്യം ചെയ്യും-

(a)   വിതരണക്കാരന്‍റെ ജിഎസ്ടിഐ എന്‍

(b)   വിതരണ സ്ഥലത്തിന്‍റെ സംസ്ഥാനം

(c)    നികുതി നിരക്ക്

(d)   സംസ്ഥാനത്ത് നടത്തിയ എല്ലാ വിതരണങ്ങളുടെയും ആകെ നികുതിബാധ്യതയുള്ള മൂല്യം

(e)   സംസ്ഥാനത്ത് നടത്തിയ എല്ലാ വിതരണങ്ങളുടെയും ആകെ നികുതി തുക:

എന്നാല്‍, വ. 25 (1) പ്രകാരമുള്ള ഫോം ജിഎസ്ടിയാ ര്‍-1 സമര്‍പ്പിക്കാനുള്ള സമയ പരിധി നീട്ടിയിട്ടുള്ളപ്പോ ള്‍, മുന്‍പറഞ്ഞ വിവരങ്ങളുടെ താരതമ്യ ദിവസം ബോര്‍ഡോ കമ്മിഷണറോ വിജ്ഞാപനം ചെയ്യുന്ന ദിവസത്തേക്ക് നീട്ടിവെയ്ക്കും.

#GST-Rules  ,  #GST-Returns   ,  #Chapter?


(വ.- വകുപ്പ്; ഉ.വ. –ഉപ വകുപ്പ് ; ഉ.ച. –ഉപ ചട്ടം)

No comments:

Post a Comment