Thursday, 29 September 2016

ഫോമും വിധവും: ആന്തരിക വിതരണത്തിന്‍റെ വിവരങ്ങ ള്‍ സമര്‍പ്പിക്കുന്നത്‌

   2. ആന്തരിക വിതരണത്തിന്‍റെ വിവരങ്ങ ള്‍ സമര്‍പ്പിക്കുന്ന ഫോമും വിധവും

(1)        വ 26 (2) പ്രകാരം ഒരു നികുതി കാലയളവി ല്‍ സ്വീകരിച്ച ചരക്കുകളോ സേവനങ്ങളോ രണ്ടും കൂടിയുമോ ഉള്ള ആന്തരീക വിതരണത്തിന്‍റെ വിവരങ്ങ ള്‍ സമര്‍പ്പിക്കാനാവശ്യപ്പെട്ട ഓരോ റജിസ്റ്റ ര്‍ ചെയ്ത നികുതി ദായകനും, ഫോം ജിഎസ്ടിയാ ര്‍-2A - യുടെ പാര്‍ട്ട്-A ഉള്‍കൊള്ളുന്ന വിവരങ്ങളുടെ അടിസ്ഥാനത്തി ല്‍, മേല്‍പറഞ്ഞ വകുപ്പിന്‍റെ ഉ.വ (1) വ്യക്തമാക്കിയ വിധത്തില്‍ അത്തരം വിവരങ്ങ ള്‍ തയ്യാറാക്കുകയും ഫോം ജിഎസ്ടിയാ ര്‍-2-ല്‍  ഇലക്ട്രോണിക് ആയി സാധാരണ പോര്‍ട്ട ല്‍ വഴി നേരിട്ടോ അഥവാ ബോര്‍ഡോ കമ്മിഷണറോ വിജ്ഞാപനം ചെയ്ത ഒരു പ്രായോജക കേന്ദ്രം വഴിയോ, വ 26 (2) പ്രകാരം സമര്‍പ്പിക്കാനാവശ്യപ്പെട്ട മറ്റുള്ള ആന്തരീക വിതരണങ്ങളുടെ വിവരങ്ങ ള്‍, ഉണ്ടെങ്കി ല്‍, ഉള്‍പെടുത്തിയ ശേഷം, അതു സമര്‍പ്പിക്കണം.

(2)        ഓരോ റജിസ്റ്റ ര്‍ ചെയ്ത നികുതി ദായകനും വ 26 (3) പ്രകാരം ആവശ്യപ്പെടുന്ന വിവരങ്ങ ള്‍ ഉണ്ടെങ്കില്‍, ഇലക്ട്രോണിക് ആയി ഫോം ജിഎസ്ടിയാ ര്‍-2-ല്‍ സമര്‍പ്പിക്കണം.

(3)        ഇന്‍വോയിസ് ലെവലി ല്‍ അന്തര്‍ഗത നികുതി ക്രെഡിറ്റിനുള്ള യോഗ്യത തീരുമാനിക്കാമെങ്കി ല്‍, ചരക്കുകളോ സേവനങ്ങളോ രണ്ടും കൂടിയുമോ ഉള്ളതിന്‍റെ സ്വീകര്‍ത്താവ് പൂര്‍ണമായോ ഭാഗികമായോ അത്തരം യോഗ്യത തനിക്ക് ഇല്ലാത്ത ആന്തരിക വിതരണങ്ങ ള്‍ ഫോം ജിഎസ്ടിയാ ര്‍-2-ല്‍ വ്യക്തമാക്കണം.

(4)        നികുതി ബാധ്യത ഇല്ലാത്ത വിതരണങ്ങളുമായി ബന്ധപ്പെട്ടതും അഥവാ ബിസിനസ്‌ അല്ലാത്ത ആവശ്യങ്ങള്‍ക്ക് വേണ്ടതും ഇന്‍വോയിസ് ലെവലി ല്‍ തീരുമാനിക്കാനാവാത്തതും ആയ ആന്തരീക വിതരണങ്ങളിലുള്ള യോഗ്യത ഇല്ലാത്ത അന്തര്‍ഗത നികുതി ക്രെഡിറ്റിന്‍റെ അളവ് ചരക്കുകളോ സേവനങ്ങളോ രണ്ടും കൂടിയുമോ ഉള്ളതിന്‍റെ സ്വീകര്‍ത്താവ് ഫോം ജിഎസ്ടിയാ ര്‍-2-ല്‍ വെളിപ്പെടുത്തണം.

(5)        ചട്ടം ഏഴു പ്രകാരം ഫോം ജിഎസ്ടിയാ ര്‍-6-ല്‍ ഉള്ള തന്‍റെ റിട്ടേണി  ല്‍, ഒരു അന്തര്‍ഗത സേവന വിതരണക്കാര ന്‍ സമര്‍പ്പിക്കുന്ന ഇന്‍വോയിസുകളുടെ വിവരങ്ങ ള്‍, ക്രെഡിറ്റിന്‍റെ സ്വീകര്‍ത്താവിന് ഫോം ജിഎസ്ടിയാ ര്‍-2A - യുടെ പാര്‍ട്ട്-B വഴി ഇലക്ട്രോണിക് ആയി സാധാരണ പോര്‍ട്ട ല്‍ വഴി ലഭ്യമാക്കും, അപ്പോ ള്‍ മേല്‍പറഞ്ഞ സ്വീകര്‍ത്താവിന് അതു ഫോം ജിഎസ്ടിയാ ര്‍-2-ല്‍ ഉ ള്‍ കൊള്ളിക്കാം.

(6)        വ. 37 പ്രകാരം നികുതി കുറവ് ചെയ്തയാ ള്‍ ഫോം ജിഎസ്ടിയാ ര്‍-7-ല്‍ സമര്‍പ്പിക്കുന്ന ഉറവിടത്തി ല്‍ കുറവ് ചെയ്ത നികുതിയുടെ വിവരങ്ങള്‍ കുറവ് കിട്ടിയ ആള്‍ക്ക് ഫോം ജിഎസ്ടിയാ ര്‍-2A - യുടെ പാര്‍ട്ട്-C വഴി ഇലക്ട്രോണിക് ആയി സാധാരണ പോര്‍ട്ട ല്‍ വഴി ലഭ്യമാക്കും, അപ്പോ ള്‍ മേല്‍പറഞ്ഞ കുറവ് കിട്ടിയ ആള്‍ക്ക് അതു ഫോം ജിഎസ്ടിയാ ര്‍-2-ല്‍
ഉ ള്‍കൊള്ളിക്കാം.

(7)        വ. 43C പ്രകാരം ഒരു ഇ-കൊമേഴ്സ് ഓപറേറ്റ ര്‍ ഉറവിടത്തില്‍ സംഭരിച്ച നികുതിയുടെ വിവരങ്ങള്‍ ഫോം ജിഎസ്ടിയാ ര്‍-8-ല്‍ സമര്‍പ്പിക്കുന്നത് ബന്ധപ്പെട്ട നികുതിദായകന് ഫോം ജിഎസ്ടിയാ ര്‍-2A - യുടെ പാര്‍ട്ട്-D വഴി ഇലക്ട്രോണിക് ആയി സാധാരണ പോര്‍ട്ട ല്‍ വഴി ലഭ്യമാക്കും, അപ്പോ ള്‍ മേല്‍പറഞ്ഞ നികുതിദായകന് അതു ഫോം ജിഎസ്ടിയാ ര്‍-2-ല്‍ ഉ ള്‍ കൊള്ളിക്കാം.


#GST-Rules  ,  #GST-Returns   ,  #Chapter?


(വ.- വകുപ്പ്; ഉ.വ. –ഉപ വകുപ്പ് ; ഉ.ച. –ഉപ ചട്ടം)

No comments:

Post a Comment