Wednesday, 31 August 2016

സേവനങ്ങളുടെ വിതരണ സമയം

സേവനങ്ങളുടെ  വിതരണ സമയം

സേവനങ്ങളുടെ സിജിഎസ് ടി / എസ് ജി എസ് ടി അടയ്ക്കാനുള്ള ബാദ്ധ്യത ഈ വകുപ്പിലെ വ്യവസ്ഥക ള്‍ അനുസരിച്ചു തീരുമാനിക്കുന്ന വിതരണ സമയത്ത് ഉറവെടുക്കും.

[വ. 13 (1)]

സേവനങ്ങളുടെ വിതരണ സമയം താഴെപ്പറയുന്ന ദിവസങ്ങളി ല്‍ ഏറ്റവും നേരത്തേ വരുന്നതായിരിക്കും;

(a)     വിതരണക്കാര ന്‍ ഇന്‍വോയിസ് നല്‍കുന്ന ദിവസം, അഥവാ വിതരണവുമായി ബന്ധപ്പെട്ട് വ. 28 പ്രകാരം അയാ ള്‍ ഇന്‍വോയിസ് നല്‍കേണ്ട അവസാന ദിവസം; അഥവാ

(b)     വിതരണവുമായി ബന്ധപ്പെട്ട് വിതരണക്കാര ന്‍ പണം സ്വീകരിക്കുന്ന ദിവസം:

എന്നാല്‍, നികുതിബാധ്യതയുള്ള സേവനങ്ങളുടെ വിതരണക്കാര ന്‍ നികുതി  ഇന്‍വോയിസി ല്‍ സൂചിപ്പിച്ച തുകയേക്കാ ള്‍ ആയിരം രൂപാ വരെ ഒരു തുക കൂടുതലായി സ്വീകരിക്കുന്നെങ്കില്‍, അങ്ങിനെ അധികമായതിന്‍റെ വിതരണ സമയം, അത്തരം വിതരണക്കാരന്‍റെ ഇംഗിതം പോലെ  ഇന്‍വോയിസ് നല്‍കുന്ന ദിവസമായിരിക്കും.

വിശദീകരണം 1.- ഉ.വ. (a), (b) ഇവയുടെ ആവശ്യങ്ങള്‍ക്ക് വേണ്ടി ഇന്‍വോയിസ് അഥവാ പണം കിട്ടിയത് ഇതി ല്‍ ഏതാണോ അതു ഉള്‍കൊള്ളുന്ന അത്രയും വിതരണം ചെയ്തതായി പരിഗണിക്കും.

വിശദീകരണം 2.-: ഉ.വ. (b) -യുടെ ആവശ്യത്തിനു വേണ്ടി ‘വിതരണക്കാരന്‍ പണം സ്വീകരിക്കുന്ന ദിവസം’ എന്നത് അയാളുടെ കണക്കു ബുക്കുകളി ല്‍ പണം നല്‍കുന്നത് ചേര്‍ക്കുന്ന ദിവസം അഥവാ അയാളുടെ ബാങ്ക് അക്കൌണ്ടി ല്‍ പണം നല്‍കുന്നത് വരവ് വെയ്ക്കുന്ന ദിവസം, ഇതില്‍ ഏതാണോ നേരത്തെയുള്ളത് അതായിരിക്കും.

[വ. 13 (2)]

പ്രതിലോമ രീതിയി ല്‍ നികുതി അടയ്ക്കുന്ന അഥവാ അടയ്ക്കാ ന്‍ ബാദ്ധ്യത ഉള്ള വിതരണങ്ങളുടെ കാര്യത്തി ല്‍, വിതരണ സമയം താഴെപ്പറയുന്ന ദിവസങ്ങളില്‍ ഏറ്റവും നേരത്തെയുള്ളത് ആയിരിക്കും-

(a)     പണം കൊടുക്കുന്ന ദിവസം, അഥവാ

(b)     വിതരണക്കാര ന്‍ ഇന്‍വോയിസ് നല്‍കുന്ന ദിവസം മുത ല്‍ അറുപതു ദിവസം കഴിഞ്ഞു തൊട്ടടുത്ത ദിവസം:

എന്നാല്‍ ഉ.വ. (a), അഥവാ (b) പ്രകാരമുള്ള വ്യവസ്ഥകളി ല്‍ വിതരണ സമയം തീരുമാനിക്കാനാവുന്നില്ലെങ്കി ല്‍, വിതരണ സമയം; വിതരണത്തിന്‍റെ സ്വീകര്‍ത്താവ് കണക്കു ബുക്കുകളി ല്‍ അത് ചേര്‍ക്കുന്ന ദിവസം ആയിരിക്കും.

കൂടാതെ സഹവര്‍ത്തി സ്ഥാപനങ്ങളുടെ കാര്യത്തി ല്‍ (associated enterprises) വിതരണക്കാരന്‍ ഇന്ത്യയ്ക്കു പുറത്താണ് സ്ഥിതി ചെയ്യുന്നതെങ്കില്‍, വിതരണ സമയം വിതരണത്തിന്‍റെ സ്വീകര്‍ത്താവിന്‍റെ ബുക്കുകളി ല്‍ ചേര്‍ക്കുന്ന ദിവസം, അഥവാ പണം കൊടുക്കുന്ന ദിവസം ഇതില്‍ ഏതാണോ നേരത്തേ വരുന്നത്, അതായിരിക്കും.

വിശദീകരണം: ഉ.വ.(a) -യുടെ ആവശ്യത്തിനു വേണ്ടി ‘പണം കൊടുക്കുന്ന ദിവസം’ എന്നത് സ്വീകര്‍ത്താവിന്‍റെ കണക്കു ബുക്കുകളി ല്‍ പണം നല്‍കുന്നത് ചേര്‍ക്കുന്ന ദിവസം അഥവാ അയാളുടെ ബാങ്ക് അക്കൌണ്ടി ല്‍ പണം നല്‍കുന്നത് ചിലവെഴുതുന്ന ദിവസം, ഇതില്‍ ഏതാണോ നേരത്തെയുള്ളത് അതായിരിക്കും.

[വ. 13 (3)]

ഒരു വിതരണക്കാരന്‍റെ, എന്ത് പേരിലും വിളിക്കുന്ന വൌച്ചറുകളുടെ വിതരണത്തിന്‍റെ കാര്യത്തില്‍, വിതരണ സമയം-

(a)     വൌച്ചര്‍ നല്‍കുന്ന ദിവസം, വിതരണം ആ ഘട്ടത്തില്‍ തിരിച്ചറിയാനാകുമെങ്കി ല്‍, അഥവാ

(b)     വൌച്ച ര്‍ വസൂലാക്കുന്ന ദിവസം, മറ്റെല്ലാ കാര്യങ്ങളിലും.

[വ. 13 (4)]


ഉ.വ. (2), (3), (4) പ്രകാരമുള്ള വ്യവസ്ഥകളില്‍ വിതരണ സമയം തീരുമാനിക്കാന്‍ ആവുന്നില്ലെങ്കില്‍, വിതരണ സമയം;

(a)       ഒരു കാലാവധി റിട്ടേ ണ്‍ സമര്‍പ്പിക്കേണ്ട ഒരു കേസി ല്‍, അത്തരം റിട്ടേ ണ്‍ സമര്‍പ്പിക്കേണ്ട ദിവസം, അഥവാ

(b)       മറ്റേതെങ്കിലും കേസില്‍, സിജിഎസ് ടി / എസ് ജി എസ് ടി അടയ്ക്കുന്ന ദിവസം.
                                                                                                                          
ആയിരിക്കും.


[വ. 13 (5)]

#GST , #Malayalam , #Chapter IV


[Revised January 19, 2017 based on Model GST Law published in November 2016]

Tuesday, 30 August 2016

ചരക്കുകളുടെ വിതരണ സമയം

അദ്ധ്യായം IV

വിതരണ സമയവും മൂല്യവും

ചരക്കുകളുടെ വിതരണ സമയം

ചരക്കുകളുടെ സിജിഎസ് ടി / എസ് ജി എസ് ടി അടയ്ക്കാനുള്ള ബാദ്ധ്യത ഈ വകുപ്പിലെ വ്യവസ്ഥക ള്‍ അനുസരിച്ചു തീരുമാനിക്കുന്ന വിതരണ സമയത്ത് ഉറവെടുക്കും.

[വ. 12 (1)]

ചരക്കുകളുടെ വിതരണ സമയം താഴെപ്പറയുന്ന ദിവസങ്ങളി ല്‍ ഏറ്റവും നേരത്തേ വരുന്നതായിരിക്കും;

(a)     വിതരണക്കാര ന്‍ ഇന്‍വോയിസ് നല്‍കുന്ന ദിവസം, അഥവാ വിതരണവുമായി ബന്ധപ്പെട്ട് വ. 28 പ്രകാരം അയാ ള്‍ ഇന്‍വോയിസ് നല്‍കേണ്ട അവസാന ദിവസം; അഥവാ

(b)     വിതരണവുമായി ബന്ധപ്പെട്ട് വിതരണക്കാര ന്‍ പണം സ്വീകരിക്കുന്ന ദിവസം:

എന്നാല്‍, നികുതിബാധ്യതയുള്ള ചരക്കുകളുടെ വിതരണക്കാരന്‍ നികുതി  ഇന്‍വോയിസി ല്‍ സൂചിപ്പിച്ച തുകയേക്കാ ള്‍ ആയിരം രൂപാ വരെ ഒരു തുക കൂടുതലായി സ്വീകരിക്കുന്നെങ്കില്‍, അങ്ങിനെ അധികമായതിന്‍റെ വിതരണ സമയം, അത്തരം വിതരണക്കാരന്‍റെ ഇംഗിതം പോലെ  ഇന്‍വോയിസ് നല്‍കുന്ന ദിവസമായിരിക്കും.

വിശദീകരണം 1.- ഉ.വ. (a), (b) ഇവയുടെ ആവശ്യങ്ങള്‍ക്ക് വേണ്ടി ഇന്‍വോയിസ് അഥവാ പണം കിട്ടിയത് ഇതി ല്‍ ഏതാണോ അതു ഉള്‍കൊള്ളുന്ന അത്രയും വിതരണം ചെയ്തതായി പരിഗണിക്കും.

വിശദീകരണം 2.-: ഉ.വ. (b) -യുടെ ആവശ്യത്തിനു വേണ്ടി ‘വിതരണക്കാരന്‍ പണം സ്വീകരിക്കുന്ന ദിവസം’ എന്നത് അയാളുടെ കണക്കു ബുക്കുകളി ല്‍ പണം നല്‍കുന്നത് ചേര്‍ക്കുന്ന ദിവസം അഥവാ അയാളുടെ ബാങ്ക് അക്കൌണ്ടി ല്‍ പണം നല്‍കുന്നത് വരവ് വെയ്ക്കുന്ന ദിവസം, ഇതില്‍ ഏതാണോ നേരത്തെയുള്ളത് അതായിരിക്കും.

[വ. 12 (2)]

പ്രതിലോമ രീതിയി ല്‍ നികുതി അടയ്ക്കുന്ന അഥവാ അടയ്ക്കാ ന്‍ ബാദ്ധ്യത ഉള്ള വിതരണങ്ങളുടെ കാര്യത്തി ല്‍, വിതരണ സമയം താഴെപ്പറയുന്ന ദിവസങ്ങളില്‍ ഏറ്റവും നേരത്തെയുള്ളത് ആയിരിക്കും-

(a)     ചരക്കുക ള്‍ കിട്ടുന്ന ദിവസം, അഥവാ

(b)     പണം കൊടുക്കുന്ന ദിവസം, അഥവാ

(c)     വിതരണക്കാര ന്‍ ഇന്‍വോയിസ് നല്‍കുന്ന ദിവസം മുത ല്‍ മുപ്പതു ദിവസം കഴിഞ്ഞു തൊട്ടടുത്ത ദിവസം:

എന്നാല്‍ ഉ.വ. (a), (b), അഥവാ (c) പ്രകാരമുള്ള വ്യവസ്ഥകളില്‍ വിതരണ സമയം തീരുമാനിക്കാന്‍ ആവുന്നില്ലെങ്കില്‍, വിതരണ സമയം; വിതരണത്തിന്‍റെ സ്വീകര്‍ത്താവ് കണക്കു ബുക്കുകളി ല്‍ അത് ചേര്‍ക്കുന്ന ദിവസം ആയിരിക്കും.

വിശദീകരണം: ഉ.വ.(5) (b) -യുടെ ആവശ്യത്തിനു വേണ്ടി ‘പണം കൊടുക്കുന്ന ദിവസം’ എന്നത് സ്വീകര്‍ത്താവിന്‍റെ കണക്കു ബുക്കുകളി ല്‍ പണം നല്‍കുന്നത് ചേര്‍ക്കുന്ന ദിവസം അഥവാ അയാളുടെ ബാങ്ക് അക്കൌണ്ടി ല്‍ പണം നല്‍കുന്നത് ചിലവെഴുതുന്ന ദിവസം, ഇതില്‍ ഏതാണോ നേരത്തെയുള്ളത് അതായിരിക്കും.
[വ. 12 (3)]

ഒരു വിതരണക്കാരന്‍റെ, എന്ത് പേരിലും വിളിക്കുന്ന വൌച്ചറുകളുടെ വിതരണത്തിന്‍റെ കാര്യത്തില്‍, വിതരണ സമയം-

(a)     വൌച്ചര്‍ നല്‍കുന്ന ദിവസം, വിതരണം ആ ഘട്ടത്തില്‍ തിരിച്ചറിയാനാകുമെങ്കി ല്‍, അഥവാ

(b)     വൌച്ച ര്‍ വസൂലാക്കുന്ന ദിവസം, മറ്റെല്ലാ കാര്യങ്ങളിലും.
[വ. 12 (4)]

ഉ.വ. (2), (3), (4) പ്രകാരമുള്ള വ്യവസ്ഥകളില്‍ വിതരണ സമയം തീരുമാനിക്കാന്‍ ആവുന്നില്ലെങ്കില്‍, വിതരണ സമയം;

(a)       ഒരു കാലാവധി റിട്ടേ ണ്‍ സമര്‍പ്പിക്കേണ്ട ഒരു കേസി ല്‍, അത്തരം റിട്ടേ ണ്‍ സമര്‍പ്പിക്കേണ്ട ദിവസം, അഥവാ

(b)       മറ്റേതെങ്കിലും കേസില്‍, സിജിഎസ് ടി / എസ് ജി എസ് ടി അടയ്ക്കുന്ന ദിവസം.

ആയിരിക്കും.

[വ. 12 (5)]
#GST , #Malayalam , #Chapter IV


[Revised January 18, 2017 based on Model GST Law published in November 2016]

Monday, 29 August 2016

നികുതി ഒഴിവു അനുവദിക്കുന്നതിനുള്ള അധികാരം

നികുതി ഒഴിവു അനുവദിക്കുന്നതിനുള്ള അധികാരം

കേന്ദ്ര അഥവാ ഒരു സംസ്ഥാന ഗവണ്‍മെന്‍റിന്, പൊതു താല്‍പര്യത്തിനു വേണ്ടി അങ്ങനെ ചെയ്യുന്നത് ആവശ്യമെന്നു തൃപ്തിയായാ ല്‍, അതിന്, കൌണ്‍സിലിന്‍റെ ശുപാര്‍ശയില്‍, വിജ്ഞാപനം വഴി, കേവലമായോ വിജ്ഞാപനത്തി ല്‍ വ്യക്തമാക്കുന്ന തരം ഉപാധികള്‍ക്ക് വിധേയമായോ നിര്‍ദ്ദിഷ്ട ഇനം ചരക്കുകള്‍ക്ക്‌ അഥവാ സേവനങ്ങള്‍ക്ക് അഥവാ രണ്ടിനും കൂടി ചുമത്താവുന്ന നികുതി മുഴുവനായോ ഏതെങ്കിലും ഭാഗികമായോ, വിജ്ഞാപനം ഇറക്കുന്ന ദിവസം മുതലോ പറഞ്ഞ വിജ്ഞാപനത്തില്‍ വ്യക്തമാക്കുന്നതു പോലെ അതിനു ശേഷമുള്ള ഏതെങ്കിലും ദിവസം മുതലോ, പൊതുവായി ഒഴിവാക്കാം.

വിശദീകരണം: ഉ.വ.(1) പ്രകാരം ചരക്കുകള്‍ക്ക് അഥവാ സേവനങ്ങള്‍ക്ക് അഥവാ രണ്ടിനും കൂടി ചുമത്താവുന്ന നികുതി മുഴുവനായും കേവലമായി ഒഴിവ് അനുവദിച്ചിരിക്കുമ്പോള്‍, അത്തരം ചരക്കുകളോ സേവനങ്ങളോ അഥവാ രണ്ടും കൂടിയുമോ കൊടുക്കുന്ന നികുതിദായക ന്‍ അത്തരം ചരക്കുകള്‍ക്കും സേവനങ്ങള്‍ക്കും അഥവാ രണ്ടിനും കൂടിയും ഉള്ള നികുതി നല്‍കേണ്ടതില്ല.

[വ. 11 (1)]

കേന്ദ്ര അഥവാ ഒരു സംസ്ഥാന ഗവണ്‍മെന്‍റിന്, പൊതു താല്‍പര്യത്തിനു വേണ്ടി അങ്ങനെ ചെയ്യുന്നത് ആവശ്യമെന്നു തൃപ്തിയായാ ല്‍, അതിന്, കൌണ്‍സിലിന്‍റെ ശുപാര്‍ശയില്‍, ഓരോ കേസിലും പ്രത്യേക ഉത്തരവ് വഴി, അത്തരം ഉത്തരവില്‍ പറയുന്ന തരം സവിശേഷ സാഹചര്യങ്ങളി ല്‍, നികുതി ചുമത്താവുന്ന ഏതെങ്കിലും ചരക്കുകള്‍ക്ക്‌ അഥവാ സേവനങ്ങള്‍ക്ക് അഥവാ രണ്ടിനും കൂടി അടയ്ക്കേണ്ട നികുതി ഒഴിവാക്കാം.

[വ. 11 (2)]

കേന്ദ്ര അഥവാ ഒരു സംസ്ഥാന ഗവണ്‍മെന്‍റിന്, ഉ.വ.(1) പ്രകാരം ഇറക്കിയ ഏതെങ്കിലും വിജ്ഞാപനം അഥവാ  ഉ.വ.(2) പ്രകാരം ഇറക്കിയ ഏതെങ്കിലും ഉത്തരവിന്‍റെ വ്യാപ്തി അഥവാ പ്രായോഗികത വ്യക്തമാക്കാനുള്ള ആവശ്യങ്ങള്‍ക്ക് വേണ്ടി ചെയ്യുവാ ന്‍ അവശ്യമെന്നോ യുക്തമെന്നോ അത് പരിഗണിക്കുന്നെങ്കി ല്‍, ഉ.വ.(1) പ്രകാരം ഇറക്കിയ ഏതെങ്കിലും വിജ്ഞാപനം അഥവാ  ഉ.വ.(2) പ്രകാരം ഇറക്കിയ ഏതെങ്കിലും ഉത്തരവിനു ശേഷം ഒരു വര്‍ഷത്തിനുള്ളി ല്‍ ഏതു സമയത്തും വിജ്ഞാപനം വഴി, വിജ്ഞാപനം അഥവാ ഉത്തരവ്, ഏതാണോ അതില്‍, ഒരു വിശദീകരണം ചേര്‍ക്കുകയും അത്തരം ഓരോ വിശദീകരണവും ആദ്യത്തെ വിജ്ഞാപനം അഥവാ ഉത്തരവ് ഏതാണോ അതിന്‍റെ ഭാഗം എപ്പോഴും ആയിരുന്നതുപോലെ ബാധകമാകുകയും ചെയ്യും.

[വ. 11 (3)]

ഉ.വ.(1) അഥവാ ഉ.വ.(3)  പ്രകാരം ഇറക്കിയ ഓരോ വിജ്ഞാപനവും അഥവാ ഉ.വ.(2) പ്രകാരം ഇറക്കിയ ഓരോ ഉത്തരവും:

(a) മറിച്ചു വ്യവസ്ഥ ചെയ്തില്ലെങ്കില്‍, കേന്ദ്ര അഥവാ ഒരു സംസ്ഥാന ഗവണ്‍മെന്‍റ് ഔദ്യോഗിക ഗസറ്റില്‍ അത് പ്രസിദ്ധീകരണത്തിനു ഇറക്കുന്ന ദിവസം
അഥവാ അതില്‍ വ്യക്തമാക്കുന്നതു പോലെ അത് ഇറക്കുന്നതിനു ശേഷമുള്ള ഏതെങ്കിലും ദിവസം മുതല്‍, പ്രാബല്യത്തി
ല്‍ വരും.

(b) കേന്ദ്ര അഥവാ ഒരു സംസ്ഥാന ഗവണ്‍മെന്‍റിന്‍റെ ഡിപാ ര്‍ട്ട്മെന്‍റിന്‍റെ ഔദ്യോഗിക വെബ്സൈറ്റില്‍ പ്രാപ്യമാക്കും.

[വ. 11 (4)]

 #GST , #Malayalam


[Revised January 18, 2017 based on Model GST Law published in November 2016]

Sunday, 28 August 2016

നികുതിദായകന്‍

നികുതിദായകന്‍

നികുതിദായകന്‍ എന്ന് അര്‍ത്ഥമാക്കുന്നത് റജിസ്റ്റ ര്‍ ചെയ്തതും അഥവാ ഈ നിയമത്തിലെ പട്ടിക V പ്രകാരം റജിസ്റ്റ ര്‍ ചെയ്യേണ്ടതുമായ ഒരു വ്യക്തിയാണ്.

[വ. 10 (1)]

സംസ്ഥാനത്തോ അഥവാ ഒന്നിലധികം സംസ്ഥാനത്തോ  ഒന്നിലധികം റജിസ്ട്രേഷന്‍ നേടിയ അഥവാ നേടേണ്ട ഒരു വ്യക്തി, അത്തരം ഓരോ റജിസ്ട്രേഷനും ഈ നിയമത്തിന്‍റെ ആവശ്യങ്ങള്‍ക്ക് വേണ്ടി വ്യത്യസ്ത വ്യക്തികളായി പരിഗണിക്കപ്പെടും.

[വ. 10 (2)]

ഒരു സംസ്ഥാനത്ത് റജിസ്ട്രേഷ ന്‍ നേടിയ അഥവാ നേടേണ്ട ഒരു വ്യക്തിയുടെ ഒരു സ്ഥാപനവും അയാളുടെ മറ്റൊരു സംസ്ഥാനത്തുള്ള ഏതെങ്കിലും മറ്റു സ്ഥാപനങ്ങളും ഈ നിയമത്തിന്‍റെ ആവശ്യങ്ങള്‍ക്ക് വേണ്ടി വ്യത്യസ്ത വ്യക്തികളുടെ സ്ഥാപനങ്ങളായി പരിഗണിക്കപ്പെടും.

[വ. 10 (3)]

#GST, #Malayalam, #Chapter III


[Revised January 8, 2017 based on Model GST Law published in November 2016]


Thursday, 18 August 2016

സംക്ഷിപ്ത നികുതി

സംക്ഷിപ്ത നികുതി

നിയമത്തില്‍ വിരുദ്ധമായി എന്തു തന്നെ ഉ ള്‍കൊണ്ടിരുന്നാലും, എന്നാല്‍ വകുപ്പ് 8 (3) – നു വിധേയമായി, കൌണ്‍സിലിന്‍റെ ശുപാര്‍ശ പ്രകാരം കേന്ദ്ര അഥവാ ഒരു സംസ്ഥാന ഗവണ്‍മെന്‍റിന്‍റെ നിയുക്ത ഉദ്യോഗസ്ഥന്, നിര്‍ദ്ദേശിക്കപ്പെട്ട തരം ഉപാധികള്‍ക്കും നിയന്ത്രണങ്ങള്‍ക്കും വിധേയമായി മു ന്‍ സാമ്പത്തിക വര്‍ഷം അമ്പതു ലക്ഷം രൂപായി ല്‍ കവിയാത്ത  മൊത്തം വിറ്റുവരവ് ഉള്ള ഒരു റജിസ്റ്റ ര്‍ ചെയ്ത നികുതിദായകനെ അയാ ള്‍ അടയ്ക്കേണ്ട നികുതിയ്ക്ക്‌ പകരം നിര്‍ദ്ദേശിച്ച തരം നിരക്കി ല്‍ കണക്കാക്കിയ ഒരു തുക, എന്നാല്‍ പ്രസ്തുത വര്‍ഷം ഒരു സംസ്ഥാനത്തെ വിറ്റുവരവിന്‍റെ- ഒരു ഉല്‍പാദകന്‍റെ കാര്യത്തി ല്‍ രണ്ടര ശതമാനത്തിലും മറ്റേതു കാര്യത്തിലും ഒരു ശതമാനത്തിലും കുറയാത്തത്- അടയ്ക്കാ ന്‍ അനുവദിക്കാം:

എന്നാല്‍ ഒരു നികുതിദായകന് അത്തരം ഒരു അനുവാദവും നല്‍കില്ല:

(a)     അയാള്‍ സേവനങ്ങളുടെ വിതരണം നടത്തുന്നെങ്കില്‍; അഥവാ

(b)  അയാള്‍ ഈ നിയമപ്രകാരം നികുതി ചുമത്താത്ത ഏതെങ്കിലും ചരക്കുകളുടെ വിതരണം നടത്തുന്നെങ്കില്‍; അഥവാ

(c)   അയാള്‍ ചരക്കുകളുടെ ഏതെങ്കിലും അന്ത ര്‍ സംസ്ഥാന ബാഹ്യ വിതരണം നടത്തുന്നെങ്കില്‍; അഥവാ

(d) അയാള്‍ വ. 56 പ്രകാരം ഉറവിടത്തി ല്‍ നികുതി സംഭരണം ആവശ്യപ്പെട്ടിട്ടുള്ള ഒരു ഇലക്ട്രോണിക് കൊമേഴ്സ്‌  ഓപ്പറേറ്റ ര്‍ വഴി ഏതെങ്കിലും ചരക്കുകളുടെ വിതരണം നടത്തുന്നെങ്കില്‍; അഥവാ

(e)   അയാള്‍ കൌണ്‍സിലിന്‍റെ ശുപാര്‍ശ പ്രകാരം വിജ്ഞാപനം നടത്തുന്ന തരം ചരക്കുകളുടെ  ഒരു ഉത്പാദക ന്‍ ആണെങ്കി ല്‍:

കൂടാതെ, മേല്‍പറഞ്ഞ നികുതിദായകന്‍ കൈക്കൊണ്ട അതേ പാ ന്‍ കൈക്കൊള്ളുന്നതും റജിസ്റ്റ ര്‍ ചെയ്തതുമായ എല്ലാ നികുതിദായകരും ഈ ഉപവകുപ്പിലെ വ്യവസ്ഥക ള്‍ അനുസരിച്ചു നികുതി അടയ്ക്കുന്നത് തിരഞ്ഞെടുക്കാതെ ഒരു നികുതിദായകനും അത്തരം ഒരു അനുവാദവും നല്‍കില്ല.

[വ. 9 (1)]

ഉപവകുപ്പ് (1) പ്രകാരം ഒരു റജിസ്റ്റ ര്‍ ചെയ്ത നികുതിദായകന് നല്‍കിയ അനുവാദം അയാളുടെ മൊത്തം വിറ്റുവരവ് ഒരു സാമ്പത്തിക വര്‍ഷം അന്‍പതു ലക്ഷം രൂപയില്‍ അധികരിക്കുന്ന ദിവസം മുതല്‍ക്ക്‌ പിന്‍വലിക്കപ്പെടും.

[വ. 9 (2)]

ഉപവകുപ്പ് (1)-ലെ വ്യവസ്ഥകള്‍ ബാധകമാകുന്ന ഒരു നികുതിദായകനും അയാളുടെ വിതരണത്തിന്‍റെ സ്വീകര്‍ത്താവി ല്‍ നിന്നും എന്തെങ്കിലും നികുതി സംഭരിച്ചുകൂടാ, കൂടാതെ ഇന്‍പുട്ട് ടാക്സ് ക്രെഡിറ്റിനും അയാള്‍ക്ക്‌ അര്‍ഹതയില്ല.      

[വ. 9 (3)]

നിയുക്തനായ ഉദ്യോഗസ്ഥന് ഉപവകുപ്പ് (1) പ്രകാരം നികുതി അടയ്ക്കാ ന്‍ ഒരു നികുതിദായകന് അര്‍ഹതയില്ല എന്ന് വിശ്വസിക്കാ ന്‍ തക്ക കാരണമുണ്ടെങ്കി ല്‍, ആ നികുതിദായകന്‍ ഈ നിയമത്തിലെ മറ്റു വ്യവസ്ഥക ള്‍ അനുസരിച്ചു അയാ ള്‍  അടയ്ക്കേണ്ട ഏതെങ്കിലും നികുതിക്കു പുറമേ ഒരു പിഴ അടയ്ക്കാ ന്‍ ബാധ്യസ്ഥനായിരിക്കും, കൂടാതെ നികുതിയും പിഴയും തീരുമാനിക്കാന്‍ വ.66 അഥവാ വ. 67 –ലെ വ്യവസ്ഥക ള്‍, ഏതാണോ അതുപോലെയും അങ്ങനെതന്നെയും ബാധകമാകും. 

 [വ. 9 (4)]

#GST, #Malayalam, #Chapter III


[Revised January 8, 2017 based on Model GST Law published in November 2016]