Sunday, 11 September 2016

നികുതി വരവ് കൂടുതല്‍ പങ്കുവെച്ചാ ല്‍ തിരികെ പിടിക്കുന്ന വിധം

നികുതി വരവ് കൂടുതല്‍ പങ്കുവെച്ചാ ല്‍ തിരികെ പിടിക്കുന്ന വിധം

സേവനം പങ്കു വെയ്ക്കുന്ന ആള്‍,  അയാള്‍ക്ക്‌ പങ്കുവെക്കാ ന്‍ ലഭ്യമായ നികുതി വരവിനേക്കാള്‍ കൂടുത ല്‍ നികുതി വരവ് പങ്കുവെച്ചാ ല്‍, അങ്ങനെ കൂടുതല്‍ പങ്കു വെച്ച നികുതി വരവ് അങ്ങനെ പങ്കു വെച്ച ആളി ല്‍ നിന്നും പലിശ സഹിതം തിരികെ പിടിക്കും, കൂടാതെ വ.51-ലെ വ്യവസ്ഥകള്‍ അങ്ങനെതന്നെയും അത്തരം തിരികെ പിടിക്കല്‍ നടത്തുന്നതിന് ബാധകമാകും.

[വ. 18 (1)]

സേവനം പങ്കു വെയ്ക്കുന്ന ആള്‍,  വ.17 ഉള്‍കൊള്ളുന്ന വ്യവസ്ഥകള്‍ക്ക് വിരുദ്ധമായി നികുതി വരവ് പങ്കു വെയ്ക്കുകയും ഒന്നോ അതിലധികമോ വിതരണക്കാര്‍ക്ക് നികുതി വരവ് കൂടുത ല്‍ പങ്കു വെച്ച സ്ഥിതി ഉണ്ടാകുകയും ചെയ്‌താല്‍, അങ്ങനെ കൂടുതല്‍ പങ്കു വെച്ച നികുതി വരവ് അത്തരം വിതരണക്കാരില്‍ നിന്നും പലിശ സഹിതം തിരികെ പിടിക്കും, കൂടാതെ വ.51-ലെ വ്യവസ്ഥകള്‍ അങ്ങനെതന്നെയും അത്തരം തിരികെ പിടിക്ക ല്‍ നടത്തുന്നതിന് ബാധകമാകും.

വിശദീകരണം: വകുപ്പ് 17-ന്‍റെയും ഈ വകുപ്പിന്‍റെയും ആവശ്യങ്ങള്‍ക്ക് വേണ്ടി സംഗതമായ കാലയളവ്‌-


(a)     നികുതി വരവിന്‍റെ സ്വീകര്‍ത്താക്കള്‍ക്ക്‌ അവരുടെ സംസ്ഥാനത്ത് നികുതി വരവ് പങ്കു വെയ്ക്കുന്ന വര്‍ഷത്തിനു തലേ സാമ്പത്തിക വര്‍ഷം വിറ്റുവരവ് ഉണ്ടെങ്കില്‍, ആ സാമ്പത്തിക വര്‍ഷം; അഥവാ

(b)     നികുതി വരവിന്‍റെ കുറേ അഥവാ എല്ലാ സ്വീകര്‍ത്താക്കള്‍ക്കും അവരുടെ സംസ്ഥാനത്ത് നികുതി വരവ് പങ്കു വെയ്ക്കുന്ന വര്‍ഷത്തിനു തലേ സാമ്പത്തിക വര്‍ഷം വിറ്റുവരവ് എന്തെങ്കിലും ഇല്ലെങ്കി ല്‍, നികുതി വരവ് പങ്കു വെയ്ക്കുന്ന മാസത്തിനു തൊട്ടു മുന്‍പ് എല്ലാ സ്വീകര്‍ത്താക്കളുടെയും അത്തരം വിറ്റുവരവിന്‍റെ വിവരങ്ങ ള്‍ ലഭ്യമായ അവസാന ത്രൈമാസികം

ആയിരിക്കും.

[വ. 18 (2)]

അദ്ധ്യായം V സമാപ്തം


#GST , #Malayalam , #ChapterV

No comments:

Post a Comment