Thursday, 29 September 2016

ഫോമും വിധവും: മാസിക റിട്ടേണ്‍ സമര്‍പ്പിക്കുന്നത്‌

        3. മാസാമാസം റിട്ടേണ്‍ സമര്‍പ്പിക്കുന്ന ഫോമും വിധവും

(1)    ഓരോ റജിസ്റ്റ ര്‍ ചെയ്ത നികുതി ദായകനും, വ. 8 പ്രകാരം നികുതി അടയ്ക്കുന്ന ഒരു നികുതി ദായക ന്‍ ഒഴികെ, വ 27 (1) പ്രകാരം  ഫോം ജിഎസ്ടിയാ ര്‍-3-ല്‍ ഇലക്ട്രോണിക് ആയി സാധാരണ പോര്‍ട്ട ല്‍ വഴി നേരിട്ടോ അഥവാ ബോര്‍ഡോ കമ്മിഷണറോ വിജ്ഞാപനം ചെയ്ത ഒരു പ്രായോജക കേന്ദ്രം വഴിയോ ഒരു റിട്ടേ ണ്‍ സമര്‍പ്പിക്കണം.

(2)     നികുതി ദായകന്‍റെ ഫോം ജിഎസ്ടിയാ ര്‍-1, ഫോം ജിഎസ്ടിയാ  ര്‍-2, ഇലക്ട്രോണിക് ക്രെഡിറ്റ്‌ ലഡ്ജര്‍, ഇലക്ട്രോണിക് ക്യാഷ് ലെഡ്ജ ര്‍, ഇലക്ട്രോണിക് നികുതി ബാധ്യത റജിസ്റ്റ ര്‍, തുടങ്ങി റിട്ടേണുകള്‍ വഴി സമര്‍പ്പിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍, ഉ.ച.(1) പ്രകാരമുള്ള റിട്ടേണി ന്‍റെ പാര്‍ട്ട് A ഇലക്ട്രോണിക് ആയി എടുക്കണം.

(3)    ഉ.ച. (1) പ്രകാരം റിട്ടേണ്‍ സമര്‍പ്പിക്കുന്ന ഓരോ റജിസ്റ്റ ര്‍ ചെയ്ത നികുതി ദായകനും, വ. 35-ലെ വ്യവസ്ഥകള്‍ക്ക് വിധേയമായി, നികുതി, പലിശ, പിഴ, ഫീസ്‌, അഥവാ നിയമ പ്രകാരമോ ഈ ചട്ടങ്ങ ള്‍ പ്രകാരമോ  കൊടുക്കേണ്ട മറ്റു തുക എന്നിവയ്ക്കുള്ള തന്‍റെ ബാധ്യത, ഇലക്ട്രോണിക് ക്യാഷ് ലെഡ്ജ ര്‍ അഥവാ ഇലക്ട്രോണിക് ക്രെഡിറ്റ്‌ റജിസ്റ്റ ര്‍ അഥവാ രണ്ടിലും കൂടി, റിട്ടേ ണ്‍ ഫോം ജിഎസ്ടിയാ ര്‍-3-ന്‍റെ പാര്‍ട്ട് B ഉള്‍കൊള്ളുന്ന വിവരങ്ങ ള്‍ അനുസരിച്ച് ഡെബിറ്റ് ചെയ്തു നിര്‍വഹിക്കണം.

(4)    വ. 35 (6) പ്രകാരം ഇലക്ട്രോണിക് ക്യാഷ് ലെഡ്ജ റില്‍ ഉള്ള ഏതെങ്കിലും ബാക്കി തുകയ്ക്ക് റീഫണ്ട് അവകാശമുന്നയിക്കുന്ന ഒരു റജിസ്റ്റ ര്‍ ചെയ്ത നികുതി ദായകന്, അത്തരം റീഫണ്ട് ഫോം ജിഎസ്ടിയാ ര്‍-3-ന്‍റെ പാര്‍ട്ട് B വഴി അവകാശപ്പെടാം, കൂടാതെ അത്തരം റിട്ടേണ്‍, വ. 38 പ്രകാരം സമര്‍പ്പിച്ച ഒരു അപേക്ഷ ആയി കണക്കാക്കപ്പെടും.

(5)    വ. 25 (1) പ്രകാരമുള്ള ഫോം ജിഎസ്ടിയാ ര്‍-1 കൂടാതെ വ. 26 (2) പ്രകാരമുള്ള ഫോം ജിഎസ്ടിയാ ര്‍-2 എന്നിവ സമര്‍പ്പിക്കാനുള്ള സമയ പരിധി നീട്ടിയിട്ടുള്ളപ്പോ ള്‍, റിട്ടേ ണ്‍ ഫോം ജിഎസ്ടിയാ ര്‍-3, ബോര്‍ഡോ കമ്മിഷണറോ വിജ്ഞാപനം ചെയ്ത വിധത്തി ല്‍ സമര്‍പ്പിക്കാം.

#GST-Rules  ,  #GST-Returns   ,  #Chapter?


(വ.- വകുപ്പ്; ഉ.വ. –ഉപ വകുപ്പ് ; ഉ.ച. –ഉപ ചട്ടം)

No comments:

Post a Comment