Thursday, 8 September 2016

അന്തര്‍ഗത നികുതിക്ക് വരവ് വെയ്ക്കുന്ന വിധം

അദ്ധ്യായം V

ഇന്‍പുട്ട് ടാക്സ് ക്രെഡിറ്റ്‌

അഥവാ

അന്തര്‍ഗത നികുതിക്ക് വരവ് വെയ്ക്കാം

അന്തര്‍ഗത നികുതി വരവ് എടുക്കാനുള്ള യോഗ്യതയും ഉപാധികളും

ഓരോ റജിസ്റ്റ ര്‍ ചെയ്ത നികുതി ദായകനും നിര്‍ദ്ദേശിച്ച ഉപാധികള്‍ക്കും നിയന്ത്രണങ്ങള്‍ക്കും വിധേയമായും കൂടാതെ വ. 44 വ്യക്തമാക്കുന്ന സമയത്തിനുള്ളിലും വിധത്തിലും അയാളുടെ ബിസിനസിന്‍റെ ഉന്നമനത്തിനായി അഥവാ അതിനിടയില്‍ ഉപയോഗിക്കുന്ന അഥവാ ഉപയോഗിക്കാനുദ്ദേശിക്കുന്നതും അയാള്‍ക്ക്‌ കിട്ടിയതുമായ  ചരക്കുകളുടെയോ സേവനങ്ങളുടെയോ ഏതെങ്കിലും വിതരണത്തിനു  ചുമത്തിയ അന്തര്‍ഗത നികുതിക്ക് വരവ് എടുക്കുന്നതിന് അവകാശം ഉണ്ടായിരിക്കും, കൂടാതെ ആ തുക അത്തരം വ്യക്തിയുടെ ഇലക്ട്രോണിക് ക്രെഡിറ്റ്‌ ലഡ്ജറി ല്‍ വരവ് വെയ്ക്കും:

എന്നാ ല്‍, ഫൌണ്ടേഷനും സ്ട്രക് ചറ ല്‍ സപ്പോര്‍ട്ടും ഉള്‍പെടെ ഫൌണ്ടേഷ ന്‍ അഥവാ സ്ട്രക് ചറ ല്‍ സപ്പോര്‍ട്ടിനാ ല്‍ മണ്ണിനോട് ബന്ധിച്ച പൈപ്പ് ലൈനുകള്‍ക്കും ടെലികമ്മ്യൂണിക്കേഷന്‍ ടവറിനുമുള്ള അന്തര്‍ഗത നികുതി വരവ് താഴെപ്പറയുന്നതിനേക്കാള്‍ കൂടാ ന്‍ പാടില്ല-

(a)     അത്തരം ചരക്കുക ള്‍ കിട്ടിയ സാമ്പത്തിക വര്‍ഷത്തെ മൊത്തം അന്തര്‍ഗത നികുതിയുടെ മൂന്നിലൊന്ന്;

(b)     ഉ.വ. (a) പരാമര്‍ശിച്ച ചരക്കുക ള്‍ സ്വീകരിച്ച വര്‍ഷത്തിനു ശേഷം തൊട്ടുവരുന്ന സാമ്പത്തിക വര്‍ഷം, ആദ്യ സാമ്പത്തിക വര്‍ഷം നേടിയ  ക്രെഡിറ്റ്‌ ഉള്‍പെടെ, ആകെ അന്തര്‍ഗത നികുതിയുടെ മൂന്നി ല്‍ രണ്ട്; കൂടാതെ

(c)     ശേഷം ഏതെങ്കിലും സാമ്പത്തിക വര്‍ഷം ബാക്കിയുള്ള ക്രെഡിറ്റ്‌ തുക.

[വ. 16 (1)]

ഈ വകുപ്പില്‍ എന്തുതന്നെ പറഞ്ഞിരുന്നാലും, എന്നാല്‍ വ. 36 –ലെ വ്യവസ്ഥകള്‍ക്ക് വിധേയമായി, ഒരു റജിസ്റ്റര്‍ ചെയ്ത നികുതി ദായകനും തനിക്കുള്ള ചരക്കുകളോ സേവനങ്ങളോ രണ്ടും കൂടിയുമോ ഉള്ള എതെങ്കിലും വിതരണത്തിനുള്ള ഏതെങ്കിലും അന്തര്‍ഗത നികുതിക്ക് അവകാശം ഉണ്ടായിരിക്കുന്നതല്ല, താഴെപ്പറയുന്ന പോലെ അല്ലെങ്കില്‍-

(a)     അയാളുടെ കൈവശം ഈ നിയമ പ്രകാരം റജിസ്റ്റ ര്‍ ചെയ്ത ഒരു വിതരണക്കാര ന്‍ നല്‍കിയ  ഒരു നികുതി ഇന്‍വോയിസോ ഡെബിറ്റ് നോട്ടോ അഥവാ അത്തരം നിര്‍ദ്ദേശിച്ച  മറ്റു നികുതി അടച്ച പ്രമാണങ്ങളോ ഉണ്ടായിരിക്കണം;

(b)     അയാള്‍ ചരക്കുകളോ സേവനങ്ങളോ രണ്ടും കൂടിയുമോ സ്വീകരിച്ചിട്ടുണ്ടാകണം;

(c)     അത്തരം വിതരണത്തിനു ചുമത്തിയ നികുതി, യുക്തമായ ഗവണ്മെണ്ടിന്‍റെ കണക്കിലേക്ക് രൊക്കം പണമായോ* അത്തരം വിതരണവുമായി ബന്ധപ്പെട്ട്  അനുവദനീയമായ അന്തര്‍ഗത നികുതിയുടെ ഉപയോഗം വഴിയോ അടച്ചിട്ടുണ്ടാകണം; കൂടാതെ

(d)    വ. 34 പ്രകാരം അയാ ള്‍ റിട്ടേ ണ്‍ സമര്‍പ്പിച്ചിട്ടുണ്ടാകണം:

എന്നാല്‍, ഒരു ഇന്‍വോയിസുമായി ബന്ധപ്പെട്ട ചരക്കുക ള്‍ ഗണങ്ങളായോ തവണകളായോ സ്വീകരിച്ചെങ്കി ല്‍,  റജിസ്റ്റ ര്‍ ചെയ്ത നികുതി ദായകന് അവസാന ഗണം അഥവാ തവണ സ്വീകരിക്കുമ്പോള്‍, നികുതി വരവിനു അര്‍ഹത ഉണ്ടായിരിക്കും:

എന്നാല്‍, സേവനങ്ങളുടെ വിതരണക്കാരന് സേവനങ്ങളുടെ വിതരണത്തിന്‍റെ മൂല്യം അതിനുള്ള നികുതി ഉള്‍പെടെയുള്ള തുക കൊടുക്കുന്നതി ല്‍ വിതരണക്കാരന്‍ ഇന്‍വോയിസ് നല്‍കിയ ദിവസം മുത ല്‍ ഒരു മൂന്ന് മാസം കാലയളവിലേക്ക്,  ഒരു സ്വീകര്‍ത്താവ് വീഴ്ച വരുത്തിയാല്‍,  സ്വീകര്‍ത്താവ് നേടിയ അന്തര്‍ഗത നികുതി വരവിനു തുല്യമായ ഒരു തുക അയാളുടെ ബഹി ര്‍ഗമന നികുതി ബാധ്യതയോടൊപ്പം പലിശ സഹിതം നിര്‍ദ്ദേശിച്ച വിധം കൂട്ടും.

വിശദീകരണം-  ഉ.വ.(b)-യുടെ ആവശ്യത്തിനു വേണ്ടി, നികുതി ദായക ന്‍ ചരക്കുക ള്‍ സ്വീകരിച്ചു എന്ന് പരിഗണിക്കുന്നത്, വിതരണക്കാരന്‍ അത്തരം നികുതി ദായകന്‍റെ നിര്‍ദ്ദേശ പ്രകാരം, ചരക്കുക ള്‍ ഒരു സ്വീകര്‍ത്താവിന് അഥവാ മറ്റേതെങ്കിലും വ്യക്തിക്ക്, പ്രവര്‍ത്തിക്കുന്നത് ഒരു ഏജന്‍റ് ആയോ മറ്റു വിധത്തിലോ, ചരക്കുകള്‍ നീക്കം ചെയ്യുമ്പോഴോ അതിനു മു ന്‍പോ, ചരക്കുകളുടെ ഉടമസ്ഥാവകാശത്തിനുള്ള പ്രമാണങ്ങള്‍ കൈമാറ്റം ചെയ്തോ മറ്റു വിധത്തിലോ, നല്‍കുമ്പോ ള്‍ ആയിരിക്കും.

[വ. 16 (2)]

റജിസ്റ്റ ര്‍ ചെയ്ത നികുതി ദായക ന്‍, ആദായ നികുതി നിയമത്തിലെ (1961) വ്യവസ്ഥക ള്‍ അനുസരിച്ച് മൂലധന ചരക്കുകളിലെ മുതല്‍മുടക്കിലെ നികുതി ഘടകത്തിനു തേയ്മാന ചെലവ് അവകാശപ്പെട്ടിട്ടുണ്ടെങ്കി ല്‍, അത്തരം നികുതി ഘടകത്തിനു നികുതി വരവ് അനുവദിക്കില്ല.

[വ. 16 (3)]

ചരക്കുകളുടെയോ ramaയോayoayoില്ല.ള്ള വില,അഥവാ സേവനങ്ങളുടെയോ വിതരണത്തിന്‍റെ ഏതെങ്കിലും ഇന്‍വോയിസിനോടോ ഡെബിറ്റ് നോട്ടിനോടോ  ബന്ധപ്പെട്ട്, അത്തരം ഇന്‍വോയിസോ അഥവാ അത്തരം ഡെബിറ്റ് നോട്ടിനോട് ബന്ധപ്പെട്ട ഇ ന്‍വോയിസോ ബന്ധപ്പെടുന്ന സാമ്പത്തിക വര്‍ഷം അവസാനിച്ച ശേഷം വരുന്ന സെപ്റ്റംബ ര്‍ മാസത്തെ വ.34 പ്രകാരമുള്ള റിട്ടേ ണ്‍, അഥവാ സംഗതമായ വാര്‍ഷിക റിട്ടേ ണ്‍, ഇതി ല്‍ ഏതാണോ നേരത്തേ, അത് സമര്‍പ്പിച്ച ശേഷം, നികുതിദായകന് അന്തര്‍ഗത നികുതി വരവ് എടുക്കാന്‍ അര്‍ഹത ഉണ്ടായിരിക്കുന്നതല്ല.

[വ. 16 (4)]

#GST , #Malayalam , #Chapter V                              

[Revised January 23, 2017 based on Model GST Law published in November 2016]



·          *കുറിപ്പ് : ഡിമോണിറ്റൈസേഷനു മുന്‍പ് നല്കിയതാവണം, തിരുത്ത്‌ പ്രതീക്ഷിക്കാം.

No comments:

Post a Comment