Friday, 30 September 2016

വാര്‍ഷിക റിട്ടേ ണ്‍

21. വാര്‍ഷിക റിട്ടേ ണ്‍ 

(1)   ഓരോ റജിസ്റ്റ ര്‍ ചെയ്ത നികുതി ദായകനും വ. 30 (1) പ്രകാരം ഫോം ജിഎസ്ടിയാ ര്‍-9-ല്‍ ഇലക്ട്രോണിക് ആയി സാധാരണ പോര്‍ട്ടലി ല്‍ നേരിട്ടോ അഥവാ ബോര്‍ഡോ കമ്മിഷണറോ വിജ്ഞാപനം ചെയ്ത ഒരു പ്രായോജക കേന്ദ്രം വഴിയോ ഒരു വാര്‍ഷിക റിട്ടേ ണ്‍ സമര്‍പ്പിക്കണം:

എന്നാല്‍, വ.8 പ്രകാരം നികുതി അടയ്ക്കുന്ന ഒരു നികുതി ദായകന്‍ വാര്‍ഷിക റിട്ടേ ണ്‍ ഫോം ജിഎസ്ടിയാ ര്‍-9A-ല്‍ സമര്‍പ്പിക്കണം.

(2)   ഒരു സാമ്പത്തിക വര്‍ഷം മൊത്തം വിറ്റുവരവ് ഒരു കോടി രൂപയില്‍ അധികരിക്കുന്ന ഓരോ റജിസ്റ്റ ര്‍ ചെയ്ത നികുതി ദായകനും വ. 42 (4) പ്രകാരം തന്‍റെ കണക്കുക ള്‍ ആഡിറ്റ് ചെയ്തെടുക്കുകയും കൂടാതെ ആഡിറ്റ് ചെയ്ത വാര്‍ഷിക കണക്കുകളുടെ ഒരു പകര്‍പ്പും ഒരു ഒത്തുനോക്കി ശരിയാക്കിയ പ്രസ്താവനയും അയാ ള്‍ ഫോം ജിഎസ്ടിയാ ര്‍-9B-ല്‍ വേണ്ട പോലെ സാക്ഷ്യപ്പെടുത്തി ഇലക്ട്രോണിക് ആയി സാധാരണ പോര്‍ട്ടലി ല്‍ നേരിട്ടോ അഥവാ ബോര്‍ഡോ കമ്മിഷണറോ വിജ്ഞാപനം ചെയ്ത ഒരു പ്രായോജക കേന്ദ്രം വഴിയോ സമര്‍പ്പിക്കണം.

#GST-Rules  ,  #GST-Returns   ,  #Chapter?


(വ.- വകുപ്പ്; ഉ.വ. –ഉപ വകുപ്പ് ; ഉ.ച. –ഉപ ചട്ടം)

No comments:

Post a Comment