Sunday, 4 September 2016

നികുതി ചുമത്താവുന്ന വിതരണത്തിന്‍റെ മൂല്യം

നികുതി ചുമത്താവുന്ന വിതരണത്തിന്‍റെ മൂല്യം

വിതരണക്കാരനും സ്വീകര്‍ത്താവും ബന്ധുക്കളല്ലാതിരിക്കുകയും വില വിതരണത്തിനു ഏക മാത്ര പരിഗണനയായുള്ളപ്പോഴും ചരക്കുകള്‍ക്കോ അഥവാ സേവനങ്ങള്‍ക്കോ അഥവാ രണ്ടിനും കൂടിയുമോ ഉള്ള ഒരു വിതരണത്തിന്‍റെ മൂല്യം ഇടപാടിന്‍റെ മൂല്യം ആയിരിക്കും, അതായത് ചരക്കുകള്‍ക്കോ അഥവാ സേവനങ്ങള്‍ക്കോ അഥവാ രണ്ടിനും കൂടിയുമോ വിതരണത്തിനു യഥാര്‍ത്ഥത്തി ല്‍ നല്‍കിയ അഥവാ നല്‍കാനുള്ള വില.

[വ. 15 (1)]

വിതരണത്തിന്‍റെ മൂല്യം ഉള്‍കൊള്ളുന്നത് :

(a)     വിതരണക്കാരന്‍ സ്വീകര്‍ത്താവിന് പ്രത്യേകം ചുമത്തിയതെങ്കി ല്‍,  {എസ് ജി എസ് ടി നിയമം / സി ജി എസ് ടി നിയമം } കൂടാതെ ചരക്കു സേവന നികുതി (റവന്യൂ നഷ്ടത്തിനു സംസ്ഥാനങ്ങള്‍ക്ക് നഷ്ട പരിഹാരം) നിയമം, 2016 എന്നിവ അല്ലാത്ത ഏതെങ്കിലും നിയമപ്രകാരം   ചുമത്തിയ ഏതെങ്കിലും നികുതികള്‍, തീരുവകള്‍, സെസ്സുകള്‍, ഫീസ്‌ കൂടാതെ ചാര്‍ജുക ള്‍;

(b)      അത്തരം വിതരണവുമായി ബന്ധപ്പെട്ട് വിതരണക്കാര ന്‍ പണം നല്‍കേണ്ട ബാദ്ധ്യതയുള്ള ഏതെങ്കിലും തുക, പക്ഷേ വിതരണത്തിന്‍റെ സ്വീകര്‍ത്താവിന് വന്നു ചേര്‍ന്നത്, കൂടാതെ ചരക്കുകള്‍ക്കോ അഥവാ സേവനങ്ങള്‍ക്കോ അഥവാ രണ്ടിനും കൂടിയുമോ ഉള്ള യഥാര്‍ത്ഥത്തി ല്‍ കൊടുത്ത അഥവാ കൊടുക്കാനുള്ള വിലയി ല്‍ ചേര്‍ത്തിട്ടില്ലാത്തത്;

(c)     സാന്ദര്‍ഭിക ചിലവുകള്‍, കമ്മിഷനും പായ്ക്കിംഗും എന്നതു പോലെ,  വിതരണക്കാരന്‍ ഒരു വിതരണത്തിന്‍റെ സ്വീകര്‍ത്താവിന് ചുമത്തിയത്, ചരക്കുകളോംramയaയോayoayoില്ല.ള്ള വില,യം  അഥവാ സേവനങ്ങളോ അഥവാ രണ്ടും കൂടിയുമോ ഉള്ള വിതരണ സമയത്ത് അഥവാ ചരക്കുകളുടെ പ്രദാനം, സേവനത്തിന്‍റെ വിതരണം, ഇതില്‍ ഏതാണോ അതിനു മു ന്‍പായി, വിതരണക്കാരന്‍ ചെയ്ത എന്തിനെങ്കിലും ചുമത്തിയ ഏതെങ്കിലും തുക ഉള്‍പെടെ;

(d)    ഏതെങ്കിലും വിതരണത്തിന്‍റെ ഏതെങ്കിലും പ്രതിഫലം താമസിച്ചതിനു കൊടുക്കേണ്ട പലിശ അഥവാ ലേറ്റ് ഫീ അഥവാ പിഴ; കൂടാതെ

(e)     കേന്ദ്ര, സംസ്ഥാന സര്‍ക്കാരുക ള്‍ നല്‍കുന്ന സബ് സിഡി ള്‍ എടുക്കാതെ, വിലയുമായി നേരിട്ട് ബന്ധപ്പെടുത്തുന്ന സബ് സിഡി ള്‍;    

വിശദീകരണം.-  സബ് സിഡി യുടെ തുക സബ് സിഡി സ്വീകരിക്കുന്ന വിതരണക്കാരന്‍റെ വിതരണ മൂല്യത്തില്‍ ഉള്‍പ്പെടുത്തും.

 [വ. 15 (2)]

താഴെപ്പറയുന്ന ഏതെങ്കിലും ഡിസ്കൌണ്ട് നല്‍കുന്നത് വിതരണ മൂല്യത്തി ല്‍ ഉള്‍പ്പെടില്ല:

(a)     വിതരണ സമയത്തോ അതിനു മുന്‍പോ അത്തരം വിതരണവുമായി ബന്ധപ്പെട്ടു നല്‍കിയ ഇന്‍വോയിസി ല്‍ വേണ്ടവിധം രേഖപ്പെടുത്തിയ തരം ഡിസ്കൌണ്ട് ആണെങ്കില്‍; കൂടാതെ

(b)     വിതരണം നടത്തി കഴിഞ്ഞു, എന്നാല്‍-

(i)                   അത്തരം വിതരണ സമയത്തോ അതിനു മുന്‍പോ ഏര്‍പ്പെട്ട ഒരു കരാ ര്‍ പ്രകാരം സ്ഥാപിതമായ തരം ഡിസ്കൌണ്ട്, കൂടാതെ സംഗതമായ ഇന്‍വോയിസുകളുമായി പ്രത്യേകമായി ബന്ധപ്പെടുത്തുന്നത്; കൂടാതെ
  
(ii)                 വിതരണക്കാരന്‍ നല്‍കുന്ന പ്രമാണം ആസ് പദമാക്കി  ഡിസ്കൌണ്ടുമായി ബന്ധപ്പെടുത്താവുന്ന ഇന്‍പുട്ട് ടാക്സ് ക്രെഡിറ്റ് വിതരണത്തിന്‍റെ സ്വീകര്‍ത്താവ് പ്രതിലോമപ്പെടുത്തി.

 [വ. 15 (3)]

ചരക്കുകളുടെയോംramയaയോayoayoില്ല.ള്ള വില,യം  സേവനങ്ങളുടെയോ വിതരണ മൂല്യം ഉ.വ.(1) പ്രകാരം തീരുമാനിക്കാനാവുന്നില്ലെങ്കി ല്‍, നിര്‍ദ്ദേശിച്ച വിധത്തി ല്‍ അത് തീരുമാനിക്കും.                                                                                                                                                                                         
[വ. 15 (4)]

ഉ.വ.(1) അഥവാ ഉ.വ.(4) –ല്‍ എന്ത് തന്നെ ഉ ള്‍ കൊണ്ടിരുന്നാലും,  കൌണ്‍സിലിന്‍റെ ഇതിനു വേണ്ടിയുള്ള  ശുപാര്‍ശ പ്രകാരം, കേന്ദ്ര അഥവാ ഒരു സംസ്ഥാന ഗവണ്‍മെന്‍റ്  വിജ്ഞാപനം ചെയ്യുന്ന തരം വിതരണങ്ങളുടെ മൂല്യം,  നിര്‍ദ്ദേശിച്ച വിധത്തി ല്‍ തീരുമാനിക്കും.

[വ. 15 (5)]


അദ്ധ്യായം IV സമാപ്തം



[Revised January 20, 2017 based on Model GST Law published in November 2016]

#GST , #Malayalam , #Chapter IV


No comments:

Post a Comment