Monday, 31 October 2016

അന്തര്‍ഗത നികുതി വരവ് : താരതമ്യം , വിപരീതമാക്കല്‍, വീണ്ടെടുപ്പ്

അന്തര്‍ഗത നികുതി വരവ് : താരതമ്യം , വിപരീതമാക്കല്‍, വീണ്ടെടുപ്പ്

ഒരു നികുതി കാലയളവില്‍, ഒരു നികുതി ദായക ന്‍ (ഇതിനു ശേഷം ഈ വകുപ്പില്‍ ‘സ്വീകര്‍ത്താവ്’ എന്ന് പറയും)   സമര്‍പ്പിച്ച ഓരോ ആന്തരീക വിതരണങ്ങളുടെയും വിവരങ്ങള്‍,  നിര്‍ദ്ദേശിച്ച വിധത്തിലും സമയത്തിനുള്ളിലും, താരതമ്യം ചെയ്യും-

(a)     അതേ നികുതി കാലയളവിലോ അതിനു മുന്‍പുള്ള ഏതെങ്കിലും നികുതി കാലയളവിലോ ബന്ധപ്പെട്ട നികുതി ദായക ന്‍ (ഇതിനു ശേഷം ഈ വകുപ്പില്‍ ‘വിതരണക്കാരന്‍ ’ എന്ന് പറയും)  തന്‍റെ സാധുതയുള്ള റിട്ടേണി ല്‍ സമര്‍പ്പിച്ച ബന്ധപ്പെട്ട ബാഹ്യ വിതരണ വിവരങ്ങളുമായി,

(b)     അയാള്‍ ഇറക്കുമതി ചെയ്ത ചരക്കുകളുമായി ബന്ധപ്പെട്ട് കസ്റ്റംസ് താരിഫ് നിയമം , 1975 (51 -1975ലെ )  വകുപ്പ് 3 പ്രകാരം അടച്ച അഡീഷണ ല്‍ കസ്റ്റംസ് തീരുവയുമായി , കൂടാതെ

(c)     അന്തര്‍ഗത നികുതി വരവ് അവകാശങ്ങളിലെ  ഇരട്ടിപ്പ് നോക്കാ ന്‍ .

[വ. 29 (1) ]

ബന്ധപ്പെട്ട ബാഹ്യ വിതരണ വിവരങ്ങളുമായി അഥവാ അടച്ച അഡീഷണ ല്‍ കസ്റ്റംസ് തീരുവയുമായി താരതമ്യപ്പെടുന്ന ആന്തരീക വിതരണവുമായി ബന്ധപ്പെട്ട ഇന്‍വോയിസുകളിലെയും ഡെബിറ്റ് നോട്ടുകളിലെയും അഥവാ രണ്ടിലും കൂടിയും ഉള്ള അന്തര്‍ഗത നികുതി വരവിനുള്ള അവകാശം, വ. 16 –ലെ വ്യവസ്ഥകള്‍ക്ക് വിധേയമായി അവസാനമായി സ്വീകരിക്കുകയും അത്തരം സ്വീകാര്യത സ്വീകര്‍ത്താവിനെ നിര്‍ദ്ദേശിച്ച വിധത്തി ല്‍ അറിയിക്കുകയും ചെയ്യും.

[വ. 29 (2) ]

ഒരു ആന്തരീക വിതരണവുമായി ബന്ധപ്പെട്ട് ഒരു സ്വീകര്‍ത്താവ് അവകാശപ്പെട്ട അന്തര്‍ഗത നികുതി വരവ്, അതേ വിതരണത്തിനു വിതരണക്കാര ന്‍ വെളിപ്പെടുത്തിയ നികുതിയേക്കാ ള്‍ കൂടുതലാണെങ്കില്‍, അഥവാ വിതരണക്കാര ന്‍ തന്‍റെ സാധുതയുള്ള റിട്ടേണുകളില്‍ ബാഹ്യ വിതരണം വെളിപ്പെടുത്തിയിട്ടില്ലെങ്കില്‍,     അത്തരം രണ്ടു വ്യക്തികളേയും  നിര്‍ദ്ദേശിച്ച വിധത്തി ല്‍ ഭിന്നത അറിയിക്കും.

[വ. 29 (3) ]

അന്തര്‍ഗത നികുതി വരവ് അവകാശങ്ങളിലെ  ഇരട്ടിപ്പ് സ്വീകര്‍ത്താവിനെ നിര്‍ദ്ദേശിച്ച വിധത്തി ല്‍ അറിയിക്കും.

[വ. 29 (4) ]

ഉ.വ. 3 പ്രകാരം അറിയിച്ച ഏതെങ്കിലും ഭിന്നതയ്ക്കുള്ള തുക, കൂടാതെ  ഭിന്നത അറിയിച്ച മാസത്തെ തന്‍റെ സാധുതയുള്ള റിട്ടേണി ല്‍ വിതരണക്കാര ന്‍ തിരുത്തിയില്ലെങ്കില്‍, സ്വീകര്‍ത്താവിന്‍റെ ബഹിര്‍ഗമന നികുതി ബാധ്യതയോടൊപ്പം നിര്‍ദ്ദേശിച്ച വിധത്തി ല്‍ ഭിന്നത അറിയിച്ച മാസത്തിനു തൊട്ടുവരുന്ന മാസത്തെ റിട്ടേണി ല്‍ കൂട്ടും.

[വ. 29 (5) ]

അവകാശപ്പെട്ടത്‌ ഇരട്ടിച്ചതിനാ ല്‍ അധികമായെന്നു കണ്ടെത്തിയ  അന്തര്‍ഗത നികുതി വരവ് അവകാശപ്പെട്ട തുക സ്വീകര്‍ത്താവിന്‍റെ ബഹിര്‍ഗമന നികുതി ബാധ്യതയോടൊപ്പം ഇരട്ടിച്ചത് അറിയിച്ച മാസത്തെ അയാളുടെ റിട്ടേണി ല്‍ കൂട്ടും.

[വ. 29 (6) ]

വ. 27 (7) പറയുന്ന സമയത്തിനുള്ളില്‍ വിതരണക്കാര ന്‍  ഇന്‍വോയിസുകളിലെയും ഡെബിറ്റ് നോട്ടുകളിലെയും അഥവാ രണ്ടിലും കൂടിയും ഉള്ള വിവരങ്ങ ള്‍ തന്‍റെ സാധുതയുള്ള റിട്ടേണി ല്‍ വെളിപ്പെടുത്തുന്നെങ്കില്‍, സ്വീകര്‍ത്താവിന് തന്‍റെ ബഹിര്‍ഗമന നികുതി ബാധ്യതയി ല്‍ നിന്നും ഉ.വ. (5) പ്രകാരം കൂട്ടിയ തുക കുറയ്ക്കാ ന്‍ അര്‍ഹത ഉണ്ടായിരിക്കും.

[വ. 29 (7) ]

ഉ.വ. (5) അഥവാ  ഉ.വ. (6), ഏതെന്നാല്‍ അത് പ്രകാരം ഏതെങ്കിലും തുക ബഹിര്‍ഗമന നികുതി ബാധ്യതയോടൊപ്പം കൂട്ടിയ ഒരു സ്വീകര്‍ത്താവിന്, അങ്ങനെ കൂട്ടിയ തുകയില്‍ വരവ് നേടിയ ദിവസം മുതല്‍ പറഞ്ഞ ഉപവകുപ്പുകളി ല്‍ ബന്ധപ്പെട്ട കൂട്ടലുക ള്‍ നടത്തിയതുവരെ വ. 36 (1) പ്രകാരം വ്യക്തമാക്കിയ നിരക്കി ല്‍ പലിശ അടയ്ക്കാ ന്‍ ബാധ്യത ഉണ്ട്.

[വ. 29 (8) ]

ഉ.വ. 7 പ്രകാരം ഏതെങ്കിലും ബഹിര്‍ഗമന നികുതി ബാധ്യത കുറയ്ക്കുന്നത് സ്വീകരിക്കുമ്പോള്‍, സ്വീകര്‍ത്താവിന് ഉ.വ. 8 പ്രകാരം അടച്ച പലിശ നിര്‍ദ്ദേശിച്ച വിധത്തി ല്‍ അയാളുടെ ഇലക്ട്രോണിക് ക്യാഷ് ലഡ്ജറി ല്‍ ബന്ധപ്പെട്ട ശീര്‍ഷകത്തി ല്‍ തുക വരവ് വെച്ചു തിരികെ കൊടുക്കും:

എന്നാല്‍ വരവ് വെയ്ക്കേണ്ട പലിശയുടെ തുക, വിതരണക്കാര ന്‍ അടച്ച പലിശയുടെ തുകയേക്കാള്‍ ഒരു കാരണവശാലും കൂടുകയില്ല.

 [വ. 29 (9) ]

ഉ.വ. 7  -ലെ വ്യവസ്ഥകള്‍ക്ക് വിരുദ്ധമായി   ബഹിര്‍ഗമന നികുതി ബാധ്യത കുറവ് ചെയ്ത തുക സ്വീകര്‍ത്താവിന്‍റെ ബഹിര്‍ഗമന നികുതി ബാധ്യതയോടൊപ്പം അങ്ങനെ വിരുദ്ധമായി ചെയ്ത മാസത്തെ അയാളുടെ റിട്ടേണി ല്‍ കൂട്ടുകയും, അങ്ങനെ കൂട്ടിയ തുകയില്‍, അത്തരം സ്വീകര്‍ത്താവിന് വ. 36 (3) പ്രകാരം വ്യക്തമാക്കിയ നിരക്കില്‍ പലിശ അടയ്ക്കാന്‍ ബാധ്യതയുമുണ്ടായിരിക്കും.

[വ. 29 (10) ]

#GST , #Malayalam , #ChapterVIII 

അന്തര്‍ഗത നികുതി വരവ് താല്‍കാലികമായി അനുവദിക്കുന്നത്

അന്തര്‍ഗത നികുതി വരവ് അവകാശപ്പെടുന്നതും താല്‍കാലികമായി അനുവദിക്കുന്നതും

ഓരോ നികുതി ദായകനും, ഇതിനു വേണ്ടി നിര്‍ദ്ദേശിച്ച ഉപാധികള്‍ക്കും നിയന്ത്രണങ്ങള്‍ക്കും വിധേയമായി, തന്‍റെ റിട്ടേണി ല്‍, അന്തര്‍ഗത നികുതി വരവ് സ്വയം നികുതി നിര്‍ണയിച്ചു എടുക്കാ ന്‍ അര്‍ഹത ഉണ്ടായിരിക്കും,  കൂടാതെ അത്തരം തുക  നിര്‍ദ്ദേശിച്ച വിധത്തി ല്‍ നിലനിര്‍ത്തിയിരിക്കുന്ന അയാളുടെ ഇലക്ട്രോണിക് ക്രെഡിറ്റ്‌ ലഡ്ജറില്‍ ഒരു താല്‍കാലിക അടിസ്ഥാനത്തില്‍, വരവ് വെയ്ക്കും:

എന്നാല്‍ നിയമത്തിലെ വ. 27 പ്രകാരം ഒരു സാധുതയുള്ള റിട്ടേ ണ്‍ സമ ര്‍പ്പിക്കാത്ത ഒരു നികുതി ദായകനെ അയാള്‍ തന്‍റെ സ്വയം നിര്‍ണയിച്ച നികുതി ബാധ്യത തീര്‍ക്കാതെ അത്തരം വരവ് ഉപയോഗിക്കാന്‍ അനുവദിക്കില്ല.

 [വ. 28  ]

#GST , #Malayalam , #ChapterVIII 

Saturday, 29 October 2016

ആദ്യത്തെ റിട്ടേണ്‍

ആദ്യത്തെ റിട്ടേണ്‍

വ. 7-ലെ വ്യവസ്ഥകള്‍ പ്രകാരം നികുതി അടയ്ക്കുന്ന ഓരോ റജിസ്റ്റ ര്‍ ചെയ്ത നികുതി ദായകനും സമര്‍പ്പിക്കുന്ന ആദ്യത്തെ റിട്ടേ ണ്‍ ഉള്‍കൊള്ളുന്ന  വിവരങ്ങ ള്‍:

(a) അയാള്‍ക്ക്‌ റജിസ്ട്രേഷനു ബാധ്യത തുടങ്ങുന്ന ദിവസം മുത ല്‍ റജിസ്ട്രേഷന്‍ അനുവദിച്ച മാസാവസാനം വരെ വ. 25 പ്രകാരമുള്ള ബാഹ്യ വിതരണങ്ങള്‍;

(b)  റജിസ്ട്രേഷനു സാധുത തുടങ്ങുന്ന ദിവസം മുത ല്‍ റജിസ്ട്രേഷന്‍ അനുവദിച്ച മാസാവസാനം വരെ വ. 26പ്രകാരമുള്ള ആന്തരീക  വിതരണങ്ങ ള്‍:

എന്നാല്‍, വ. 8-ലെ വ്യവസ്ഥക ള്‍ പ്രകാരം നികുതി അടയ്ക്കുന്ന ഓരോ റജിസ്റ്റ ര്‍ ചെയ്ത നികുതി ദായകനും അയാ ള്‍ റജിസ്റ്റ ര്‍ ചെയ്ത നികുതി ദായകനാകുന്ന ദിവസം മുത ല്‍ റജിസ്ട്രേഷന്‍ അനുവദിച്ച ത്രൈമാസികാവസാനം വരെയുള്ള കാലയളവിലേക്ക് ആദ്യത്തെ റിട്ടേണ്‍ സമര്‍പ്പിക്കണം.

[വ. 27A (1) ]

ഉ.വ.(1) പ്രകാരം റിട്ടേണ്‍ സമര്‍പ്പിക്കുന്ന വ്യക്തിക്ക് നികുതി കാലയളവിനോട് ബന്ധപ്പെട്ട വ്യവസ്ഥ ഒഴികെ വ. 25, 26, 27 എന്നിവയിലെ വ്യവസ്ഥക ള്‍ അങ്ങനെ തന്നെ ബാധകമാകും.

[വ. 27A (2) ]


#GST , #Malayalam , #ChapterVIII    





[കുറിപ്പ്: ഈ വകുപ്പ് എഴുതുന്നതിനു മുന്‍പായി Windows10 അപ്ഡേറ്റ് നടന്നു. അതിനാല്‍ പിന്നെ കാര്‍ത്തിക ഫോണ്ട് ഉപയോഗിക്കാനാവുന്നില്ല. ഇത് സ്ഥിരം മൈക്രോസോഫ്റ്റ് സ്പോണ്‍സ ര്‍ ചെയ്യുന്ന കലാപരിപാടി! ഭാഗ്യത്തിന് നിര്‍മല ഫോണ്ട് കുഴപ്പം കാണുന്നില്ല. അതിനാല്‍ അതിലേക്കു മാറി. അപ്ഡേറ്റ് കഴിഞ്ഞാ ല്‍  Arial unicode MS –ആണ് default ഫോണ്ട് ആയി വരുക. അത് ഉപയോഗിക്കാനേ പറ്റില്ല. ചിഹ്നങ്ങളെല്ലാം അക്ഷരത്തിനു ശേഷമാകും വരുക.  മലയാളം ടൈപ്പ് ചെയ്യുമ്പോള്‍ മാത്രമേ ഇങ്ങനെ കുഴപ്പം ഉള്ളോ എന്നറിയില്ല. മുന്‍പ് അഞ്ജലി ഓള്‍ഡ്‌ ലിപി ഉപയോഗിച്ച് എഴുതിയിരുന്നതും ഇതുപോലെ MS കുളമാക്കി. സായിപ്പിന് നമ്മ ള്‍ സൂക്ഷ്മ ജീവിക ള്‍ മാത്രം ആയതു കൊണ്ടായിരിക്കാം. മലയാളിക ള്‍ MS-ല്‍ ഉണ്ടെന്നറിയാമെങ്കിലും പ്രയോജനം കാണുന്നില്ല.... എന്ന് സ്വന്തം ബ്ലോഗ ര്‍]

Sunday, 23 October 2016

റിട്ടേണുകള്‍

റിട്ടേണുകള്‍

ഓരോ റജിസ്റ്റ ര്‍ ചെയ്ത നികുതി ദായകനും ഓരോ കലണ്ടര്‍ മാസത്തിനും അഥവാ അതിന്‍റെ ഭാഗത്തിനും നിര്‍ദ്ദേശിച്ച ഫോമിലും വിധത്തിലും ചരക്കുകളോ സേവനങ്ങളോ അഥവാ രണ്ടും കൂടിയുമോ ഉള്ള ആന്തരീക, ബാഹ്യ വിതരണങ്ങളുടെയും ഉപയോഗിച്ച അന്തര്‍ഗത നികുതി ക്രെഡിറ്റിന്‍റെയും അടയ്ക്കേണ്ട നികുതിയുടെയും അടച്ച നികുതിയുടെയും നിര്‍ദ്ദേശിച്ച മറ്റു വിവരങ്ങളും പ്രസ്തുത മാസം അവസാനിച്ചു ഇരുപതു ദിവസത്തിനുള്ളി ല്‍, ഇലക്ട്രോണിക് ആയി ഒരു റിട്ടേണ്‍ സമര്‍പ്പിക്കണം:

എന്നാല്‍ ഈ നിയമത്തിലെ വകുപ്പ് 8 –ലെ വ്യവസ്ഥക ള്‍ പ്രകാരം നികുതി അടയ്ക്കുന്ന ഒരു  റജിസ്റ്റ ര്‍ ചെയ്ത നികുതി ദായക ന്‍, ഓരോ ത്രൈമാസികത്തിനും അഥവാ അതിന്‍റെ ഭാഗത്തിനും  നിര്‍ദ്ദേശിച്ച ഫോമിലും വിധത്തിലും പ്രസ്തുത ത്രൈമാസികം അവസാനിച്ചു പതിനെട്ടു ദിവസത്തിനുള്ളി ല്‍, ഇലക്ട്രോണിക് ആയി ഒരു റിട്ടേണ്‍ സമര്‍പ്പിക്കണം:

എന്നാല്‍ ഏതെങ്കിലും മു ന്‍ നികുതി കാലയളവിലേക്ക് ഒരു സാധുതയുള്ള റിട്ടേ ണ്‍ അയാള്‍ സമര്‍പ്പിച്ചിട്ടില്ലെങ്കില്‍, ഒരു നികുതി കാലയളവിലേക്ക് ഒരു  റജിസ്റ്റ ര്‍ ചെയ്ത നികുതി ദായക നെ റിട്ടേണ്‍ സമര്‍പ്പിക്കാ ന്‍ അനുവദിക്കില്ല.

[വ. 27 (1) ]

ഉ.വ.(1) പ്രകാരം ഒരു റിട്ടേണ്‍ സമര്‍പ്പിക്കേണ്ട ഓരോ റജിസ്റ്റ ര്‍ ചെയ്ത നികുതി ദായകനും പ്രസ്തുത റിട്ടേ ണ്‍ പ്രകാരം അടയ്ക്കേണ്ട നികുതി യുക്തമായ ഗവണ്മെണ്ടിന്‍റെ ക്രെഡിറ്റിലേക്ക് അയാ ള്‍ റിട്ടേ ണ്‍ സമര്‍പ്പിക്കേണ്ട അവസാന ദിവസം കഴിഞ്ഞു പോകാതെ അടയ്ക്കണം.

[വ. 27 (2) ]

റിട്ടേ ണ്‍ പ്രകാരമുള്ള മുഴുവ ന്‍ നികുതിയും അടയ്ക്കാതെ ഒരു  റജിസ്റ്റ ര്‍ ചെയ്ത നികുതി ദായക ന്‍ ഉ.വ.(1) പ്രകാരം സമര്‍പ്പിച്ച ഒരു റിട്ടേ ണ്‍ ആ വ്യക്തി നടത്തിയ വിതരണങ്ങള്‍ക്കുള്ള അന്തര്‍ഗത നികുതി ക്രെഡിറ്റ്‌ അനുവദിക്കാനുള്ള സാധുതയുള്ള ഒരു റിട്ടേണ്‍ ആയി പരിഗണിക്കുകയില്ല.

[വ. 27 (3) ]

ഓരോ റജിസ്റ്റ ര്‍ ചെയ്ത നികുതി ദായകനും ഉ.വ.(1) പ്രകാരം ഓരോ നികുതി കാലയളവിലേക്കും, പ്രസ്തുത നികുതി കാലയളവില്‍ ചരക്കുകളോ സേവനങ്ങളോ അഥവാ രണ്ടും കൂടിയുമോ ഉള്ള ഏതെങ്കിലും വിതരണം നടത്തിയാലും ഇല്ലെങ്കിലും  ഒരു റിട്ടേണ്‍ സമര്‍പ്പിക്കണം.

[വ. 27 (4) ]

ഉറവിടത്തില്‍ നികുതി കുറവ് ചെയ്യേണ്ട ഓരോ റജിസ്റ്റ ര്‍ ചെയ്ത നികുതി ദായകനും അങ്ങനെ കുറവ് ചെയ്ത മാസത്തേയ്ക്ക് വേണ്ടി പ്രസ്തുത മാസം അവസാനിച്ചു പത്തു ദിവസത്തിനുള്ളില്‍, കുറവ് ചെയ്ത നികുതി അടയ്ക്കുന്നതിനൊപ്പം നിര്‍ദ്ദേശിച്ച ഫോമിലും വിധത്തിലും ഇലക്ട്രോണിക് ആയി ഒരു റിട്ടേണ്‍ സമര്‍പ്പിക്കണം.

[വ. 27 (5) ]

ഓരോ അന്തര്‍ഗത സേവന വിതരണക്കാരനും ഓരോ കലണ്ട ര്‍ മാസത്തിനും അഥവാ അതിന്‍റെ ഭാഗത്തിനും നിര്‍ദ്ദേശിച്ച ഫോമിലും വിധത്തിലും ഇലക്ട്രോണിക് ആയി ഒരു റിട്ടേണ്‍ പ്രസ്തുത മാസം അവസാനിച്ചു പതിമൂന്നു ദിവസത്തിനുള്ളി ല്‍ സമര്‍പ്പിക്കണം.

[വ. 27 (6) ]

വ. 25, 26 എന്നിവയിലെ വ്യവസ്ഥകള്‍ക്ക് വിധേയമായി,  ഉ.വ.(1) പ്രകാരം ഒരു റിട്ടേണ്‍ സമര്‍പ്പിച്ച ശേഷം, ഏതെങ്കിലും നികുതി ദായകന്‍, അതില്‍ എന്തെങ്കിലും വിട്ടുപോയതോ തെറ്റായതോ ആയ വിവരങ്ങള്‍ കണ്ടെത്തിയാല്‍, നികുതി അധികാരികളുടെ സൂക്ഷ്മ പരിശോധന, ആഡിറ്റ്, അന്വേഷണം, അഥവാ ബല പ്രയോഗ പ്രവര്‍ത്തനം എന്നിവയുടെ ഫലമായല്ലാതെ ആണെങ്കി ല്‍,  അയാ ള്‍ അത്തരം വിട്ടുപോയതും തെറ്റായതും കണ്ടെത്തിയ ആ മാസം  അഥവാ ത്രൈമാസികം ഏതെന്നാല്‍ അതിനു സമര്‍പ്പിക്കേണ്ട റിട്ടേണി ല്‍, നിയമത്തില്‍ ബാധകവും വ്യക്തമാക്കിയതും ആയ പലിശ അടയ്ക്കുന്നതിന് വിധേയമായി അത്തരം വിട്ടുപോയതും തെറ്റായതുമായ വിവരങ്ങ ള്‍ തിരുത്തണം:

എന്നാ ല്‍, സാമ്പത്തിക വര്‍ഷാവസാനം കഴിഞ്ഞു വരുന്ന സെപ്റ്റംബ ര്‍ മാസം അഥവാ രണ്ടാം ത്രൈമാസികം ഏതെന്നാ ല്‍ അതിനു റിട്ടേ ണ്‍ സമര്‍പ്പിക്കേണ്ട തീയതി അഥവാ സംഗതമായ വാര്‍ഷിക റിട്ടേ ണ്‍ സമര്‍പ്പിക്കുന്ന യഥാര്‍ത്ഥ ദിവസം, ഇതില്‍ ഏതാണോ നേരത്തെയുള്ളത് അത് കഴിഞ്ഞു ഏതെങ്കിലും വിട്ടുപോയതും തെറ്റായതുമായ വിവരങ്ങള്‍ തിരുത്തുന്നത് അനുവദിക്കില്ല.

[വ. 27 (7) ]


#GST , #Malayalam , #ChapterVIII    

ആന്തരീക വിതരണ വിവരങ്ങളുടെ സമര്‍പ്പണം

ആന്തരീക വിതരണ വിവരങ്ങളുടെ സമര്‍പ്പണം

ഒരു അന്തര്‍ഗത സേവന വിതരണക്കാരനോ, വ.8 അഥവാ വ.37 വ്യവസ്ഥക ള്‍ പ്രകാരം നികുതി അടയ്ക്കുന്ന വ്യക്തിയോ ഒഴികെ ഓരോ റജിസ്റ്റ ര്‍ ചെയ്ത നികുതി ദായകനും തന്‍റെ ആന്തരീക വിതരണങ്ങളുടെയും  ക്രെഡിറ്റ്‌ അഥവാ ഡെബിറ്റ് നോട്ടുകളുടെയും വിവരങ്ങ ള്‍ തയ്യാറാക്കാ ന്‍ വേണ്ടി, വ.25 (1) പ്രകാരം അറിയിച്ച ബാഹ്യ വിതരണങ്ങളും ക്രെഡിറ്റ്‌ അഥവാ ഡെബിറ്റ് നോട്ടുകളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പരിശോധിക്കുകയും സാധൂകരിക്കുകയും ഭേദഗതി വരുത്തുകയും വേണമെങ്കി ല്‍ ഇല്ലാതാക്കുകയും, കൂടാതെ, വ.25 (1) പ്രകാരം വിതരണക്കാരന്‍ വെളിപ്പെടുത്താത്ത തരം വിതരണങ്ങളുമായി ബന്ധപ്പെട്ട് അയാള്‍ സ്വീകരിച്ച ആന്തരീക വിതരണങ്ങളുടെയും  ക്രെഡിറ്റ്‌ അഥവാ ഡെബിറ്റ് നോട്ടുകളുടെയും വിവരങ്ങ ള്‍ ഉള്‍പെടുത്തുകയും, ചെയ്യാം.   

[വ. 26 (1) ]

ഓരോ റജിസ്റ്റ ര്‍ ചെയ്ത നികുതി ദായകനും, ഈ നിയമപ്രകാരം പ്രതിലോമ രീതിയില്‍ നികുതി അടയ്ക്കേണ്ട അന്തരീക സേവന വിതരണങ്ങളും ഐജിഎസ്ടി നിയമപ്രകാരം നികുതി ബാധ്യത ഉള്ള ചരക്കുകളോ സേവനങ്ങളോ അഥവാ രണ്ടും കൂടിയുമോ ഉള്ള ആന്തരീക വിതരണങ്ങളും ഉള്‍പെടെ, നികുതി ബാധ്യത ഉള്ള ചരക്കുകളോ സേവനങ്ങളോ അഥവാ രണ്ടും കൂടിയുമോ ഉള്ള ആന്തരീക വിതരണങ്ങളുടെ വിവരങ്ങളും അത്തരം വിതരണങ്ങളുമായി ബന്ധപ്പെട്ടു ഒരു നികുതി കാലയളവില്‍ സ്വീകരിച്ച ക്രെഡിറ്റ്‌ അഥവാ ഡെബിറ്റ് നോട്ടുകളും നിര്‍ദ്ദേശിച്ച ഫോമിലും വിധത്തിലും നികുതി കാലയളവിനു തൊട്ടു വരുന്ന മാസം പതിനഞ്ചാം തീയതിയോ അതിനു മുന്‍പോ ഇലക്ട്രോണിക് ആയി സമര്‍പ്പിക്കണം:

എന്നാല്‍, ബോര്‍ഡിനോ കമ്മീഷണര്‍ക്കോ, സാധുതയുള്ളതും മതിയായതുമായ കാരണങ്ങളില്‍, വിജ്ഞാപനം വഴി, അത്തരം വിവരങ്ങ ള്‍ സമര്‍പ്പിക്കുന്നതിനുള്ള സമയ പരിധി നീട്ടാം:

എന്നാല്‍, ബോര്‍ഡോ സംസ്ഥാന ചരക്കു സേവന നികുതി കമ്മീഷണറോ നീട്ടിയ ഏതെങ്കിലും സമയ പരിധി തിരിച്ചു സംസ്ഥാന ചരക്കു സേവന നികുതി കമ്മീഷണറോ ബോര്‍ഡോ അംഗീകരിച്ചതായി കണക്കാക്കും.

[വ. 26 (2) ]

ഏതെങ്കിലും നികുതി കാലയളവി ല്‍, ഉ.വ. (2) പ്രകാരം വിവരങ്ങള്‍ സമര്‍പ്പിച്ചിട്ടുള്ള ഓരോ റജിസ്റ്റ ര്‍ ചെയ്ത നികുതി ദായകനും വ.29 പ്രകാരം അവ താരതമ്യപ്പെടാതെ നില്‍കുന്ന പക്ഷം,  അതില്‍ എന്തെങ്കിലും തെറ്റോ വിട്ടുപോയതോ കണ്ടെത്തിയാ ല്‍, അത്തരം തെറ്റോ വിട്ടുപോയതോ ശ്രദ്ധയി ല്‍ പെടുന്ന നികുതി കാലയളവില്‍, നിര്‍ദ്ദേശിച്ച വിധത്തില്‍, അത്തരം തെറ്റോ വിട്ടുപോയതോ തിരുത്തുകയും,  അത്തരം തെറ്റോ വിട്ടുപോയതോ മൂലം നികുതി കുറവായി അടച്ചിട്ടുണ്ടെങ്കില്‍, പ്രസ്തുത നികുതി കാലയളവി ല്‍ സമര്‍പ്പിക്കുന്ന റിട്ടേണി ല്‍, നികുതിയും പലിശയും അടയ്ക്കുകയും വേണം:

എന്നാല്‍, ഉ.വ.(2) പ്രകാരം സമര്‍പ്പിച്ച വിവരങ്ങളുമായി ബന്ധപ്പെട്ട തെറ്റിനോ വിട്ടുപോയതിനോ, അത്തരം വിവരങ്ങള്‍ ഉള്‍പെടുന്ന സാമ്പത്തിക വര്‍ഷം അവസാനിച്ച ശേഷം വരുന്ന സെപ്റ്റംബര്‍ മാസത്തെ വ.27 പ്രകാരമുള്ള റിട്ടേ ണ്‍ അഥവാ സംഗതമായ വാര്‍ഷിക റിട്ടേ ണ്‍, ഇതില്‍ ഏതാണോ നേരത്തെയുള്ളത്‌ അതു സമര്‍പ്പിച്ച ശേഷം  ഒരു തിരുത്തലും അനുവദിക്കുകയില്ല.

[വ. 26 (3) ]


#GST , #Malayalam , #ChapterVIII