(1)
വ. 29A
(3) വ്യക്തമാക്കുന്ന ബഹിര്‍ഗമന നികുതി ബാധ്യതയി ല്‍ കുറവിനുള്ള അവകാശത്തിലുള്ള
എന്തെങ്കിലും ഭിന്നതയും അത്തരം ഭിന്നത തുടരുന്നത് മൂലം അതേ വകുപ്പിലെ ഉ.വ. (5)
പ്രകാരം കൂട്ടേണ്ട ബഹി ര്‍ഗമന നികുതിബാധ്യതയുടെ വിവരങ്ങളും അത്തരം അവകാശം
ഉന്നയിക്കുന്ന റജിസ്റ്റ ര്‍ ചെയ്ത നികുതി ദായകനും സ്വീകര്‍ത്താവിനും സാധാരണ പോര്‍ട്ടലി ല്‍ ഇലക്ട്രോണിക് ആയി ഫോം ജിഎസ്ടി ഐടിസി-1 വഴി
താരതമ്യം നടത്തുന്ന മാസത്തിന്‍റെ അവസാന ദിവസമോ അതിനു മുന്‍പോ ലഭ്യമാക്കും.
(2)
ഉ.ച.
(1) പ്രകാരം എന്തെങ്കിലും ഭിന്നത ലഭ്യമായി കിട്ടിയ ഒരു വിതരണക്കാരന്‍, ഭിന്നത
ലഭ്യമാക്കിയ മാസത്തിനു വേണ്ടി സമര്‍പ്പിക്കേണ്ട ബാഹ്യ വിതരണങ്ങളുടെ പ്രസ്താവനയില്‍,
വേണ്ട പോലെ തിരുത്തുക ള്‍ വരുത്താം.
(3)
ഉ.ച.
(1) പ്രകാരം എന്തെങ്കിലും ഭിന്നത ലഭ്യമായി കിട്ടിയ ഒരു സ്വീകര്‍ത്താവിന്, ഭിന്നത
ലഭ്യമാക്കിയ മാസത്തിനു വേണ്ടി സമര്‍പ്പിക്കേണ്ട ആന്തരീക വിതരണങ്ങളുടെ
പ്രസ്താവനയില്‍, വേണ്ട പോലെ തിരുത്തുക ള്‍ വരുത്താം.
(4)
ഉ.ച. (2) അഥവാ ഉ.ച. (3) പ്രകാരം ഭിന്നത
തിരുത്തിയില്ലെങ്കി ല്‍, ഭിന്നതയോളം വരുന്ന ഒരു തുക വിതരണക്കാരന്‍റെ
ഭിന്നത ലഭ്യമാക്കിയ മാസത്തിനു തൊട്ടടുത്ത മാസത്തെ ഫോം ജിഎസ്ടിയാ ര്‍-3-യിലുള്ള
റിട്ടേണിലെ ബഹി ര്‍ഗമന
നികുതിബാധ്യതയോടുകൂടി കൂട്ടും.
വിശദീകരണം 1: സ്വീകര്‍ത്താവ് വെളിപ്പെടുത്തിയ
ബന്ധപ്പെട്ട ആന്തരീക വിതരണങ്ങളുടെ വിവരങ്ങ ള്‍ തുല്യമാക്കാന്‍,
തന്‍റെ സാധുതയുള്ള റിട്ടേണില്‍, ഒരു ബാഹ്യ വിതരണത്തിന്‍റെ വിവരങ്ങള്‍ കുറയ്ക്കുകയോ
തിരുത്തുകയോ ചെയ്യുന്നതിനാണ് ഒരു വിതരണക്കാരന്‍റെ തിരുത്ത ല്‍ എന്ന് അര്‍ത്ഥമാക്കുന്നത്.
വിശദീകരണം 2: വിതരണക്കാരന്‍ വെളിപ്പെടുത്തിയ
ബന്ധപ്പെട്ട ബാഹ്യ വിതരണങ്ങളുടെ വിവരങ്ങ ള്‍ തുല്യമാക്കാന്‍,
തന്‍റെ സാധുതയുള്ള റിട്ടേണില്‍, ഒരു ആന്തരീക വിതരണത്തിന്‍റെ വിവരങ്ങ ള്‍ കൂട്ടുകയോ
തിരുത്തുകയോ ചെയ്യുന്നതിനാണ് ഒരു സ്വീകര്‍ത്താവിന്‍റെ തിരുത്ത ല്‍ എന്ന് അര്‍ത്ഥമാക്കുന്നത്.
#GST-Rules ,
#GST-Returns , #Chapter?
(വ.- വകുപ്പ്; ഉ.വ.
–ഉപ വകുപ്പ് ; ഉ.ച. –ഉപ ചട്ടം)
No comments:
Post a Comment