Friday, 30 September 2016

ടാക്സ് റിട്ടേണ്‍ പ്രിപ്പയറ ര്‍

  24. ടാക്സ് റിട്ടേണ്‍ പ്രിപ്പയറ ര്‍: ബന്ധപ്പെട്ട വ്യവസ്ഥകള്‍ 

(1)   താഴെ വ്യക്തമാക്കിയ ഉപാധിക ള്‍  പാലിക്കുന്ന ഏതു വ്യക്തിക്കും ടാക്സ് റിട്ടേണ്‍ പ്രിപ്പയറ ര്‍ ആയി  എ ന്‍ റോ ള്‍ ചെയ്യാന്‍ ഇതിനു വേണ്ടി അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥന് ഒരു അപേക്ഷ ഫോം ജിഎസ്ടി ടിആര്‍പി-1  വഴി നല്‍കാം:

(a)   (i) അയാള്‍ ഒരു ഇന്ത്യന്‍ പൌര ന്‍ ആയിരിക്കണം;
(ii) അയാള്‍ ഒരു സുബോധമുള്ള വ്യക്തി ആയിരിക്കണം;
(iii) അയാള്‍ പാപ്പരായി വിധിക്കപ്പെട്ട ആളാകരുത്;
(iv) ഒരു യോഗ്യതയുള്ള കോടതി അയാളെ ഒരു കുറ്റത്തിന് കുറഞ്ഞത് രണ്ടു വര്‍ഷമെങ്കിലും ശിക്ഷിച്ചിട്ടുള്ളതായിരിക്കരുത്; കൂടാതെ

(b)   അയാള്‍, കേന്ദ്ര ഗവണ്മെണ്ടിന്‍റെ റവന്യൂ ഡിപാ ര്‍ട്ട്മെന്റ്-ന്‍റെ കീഴിലുള്ള കേന്ദ്ര എക്സൈസ് ആന്‍ഡ്‌ കസ്റ്റംസ് ബോര്‍ഡ്‌ അഥവാ ഏതെങ്കിലും സംസ്ഥാന ഗവണ്മെണ്ടിന്‍റെ കൊമ്മേര്‍ഷ്യ ല്‍ ടാക്സ് ഡിപാ ര്‍ട്ട്മെന്റ്-ല്‍ നിന്നും വിരമിച്ച ഉദ്യോഗസ്ഥനും തന്‍റെ സര്‍ക്കാ ര്‍ സര്‍വീസി ല്‍ രണ്ടു വര്‍ഷത്തി ല്‍ കുറയാതെയുള്ള ഒരു കാലയളവ്‌ ഒരു ഗ്രൂപ്പ്‌ B ഗസറ്റഡ് ഓഫീസറുടെ റാങ്കിനേക്കാള്‍ താഴെയല്ലാത്ത ഒരു തസ്തികയി ല്‍ ജോലി ചെയ്തയാളും; അഥവാ

(c)     അയാ ള്‍ ജയിച്ചു:
(i) നിലവിലുള്ള ഏതെങ്കിലും നിയമപ്രകാരം സ്ഥാപിച്ച ഏതെങ്കിലും ഇന്ത്യന്‍ സര്‍വകലാശാലയി ല്‍ നിന്നും കൊമേഴ്സ്‌, നിയമം, ബാങ്കിംഗ്-ഹയര്‍ ആഡിറ്റ് ഉള്‍പെടെ, ബിസിനസ്‌ അഡ്മിനിസ്ട്രേഷന്‍ അഥവാ ബിസിനസ്‌ മാനേജ്മെന്‍റ് എന്നിവയില്‍  ഒരു  ബിരുദ അഥവാ ബിരുദാനന്തര ബിരുദ അഥവാ തത്തുല്ല്യ  പരീക്ഷ; അഥവാ

(ii) ഉ.വ.(i) പറയുന്ന ബിരുദ പരീക്ഷയ്ക്ക് തുല്യമായി ഏതെങ്കിലും ഇന്ത്യന്‍ സര്‍വകലാശാല അംഗീകരിച്ച ഏതെങ്കിലും വിദേശ സര്‍വകലാശാലയുടെ ഒരു  ബിരുദ പരീക്ഷ; അഥവാ

(iii) ഗവണ്‍മെന്‍റ് ഈ ആവശ്യത്തിനു വേണ്ടി വിജ്ഞാപനം ചെയ്യുന്ന മറ്റേതെങ്കിലും പരീക്ഷ; അഥവാ

(iv)  ഏതെങ്കിലും  ഇന്ത്യന്‍ സര്‍വകലാശാലയുടെ  അഥവാ  ബിരുദ പരീക്ഷയ്ക്ക് തുല്യമായി ഏതെങ്കിലും ഇന്ത്യന്‍ സര്‍വകലാശാല അംഗീകരിച്ച ഏതെങ്കിലും വിദേശ സര്‍വകലാശാലയുടെ  ബിരുദ പരീക്ഷയും കൂടാതെ താഴെപ്പറയുന്ന ഏതെങ്കിലും പരീക്ഷയും ജയിച്ചു,-

(a)   ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൌണ്ടന്റ്സ് ഓഫ് ഇന്ത്യയുടെ ഫൈനല്‍ പരീക്ഷ;
(b)   ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റ് അക്കൌണ്ടന്റ്സ് ഓഫ് ഇന്ത്യയുടെ ഫൈനല്‍ പരീക്ഷ;
(c)    ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യയുടെ ഫൈനല്‍ പരീക്ഷ;

(2)   ഉ.ച. (1) പറയുന്ന അപേക്ഷ കിട്ടിയാല്‍, അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥ ന്‍, തനിക്കു ആവശ്യമെന്നു പരിഗണിക്കുന്ന അന്വേഷണത്തിനു ശേഷം അപേക്ഷകനെ ഒരു ടാക്സ്  റിട്ടേ ണ്‍ പ്രിപ്പയറ ര്‍ ആയി  എ ന്‍ റോ ള്‍ ചെയ്യുകയും ഫോം ജിഎസ്ടി ടിആര്‍പി-2-ല്‍ ഒരു സര്‍ട്ടിഫിക്കറ്റ് അതിനു നല്‍കുകയും അഥവാ അപേക്ഷകന് ഒരു ടാക്സ്  റിട്ടേ ണ്‍ പ്രിപ്പയറ ര്‍ ആയി  എ ന്‍ റോ ള്‍ ചെയ്യാന്‍ യോഗ്യത ഇല്ലെന്നു കണ്ടാല്‍, അയാളുടെ അപേക്ഷ   തള്ളുകയും ചെയ്യും.

(3)   ഉ.ച. (2) പ്രകാരം എ ന്‍ റോ ള്‍ ചെയ്തത്, അത് റദ്ദാക്കുന്നതുവരെ സാധുത ഉള്ളതായിരിക്കും.


(4)   ഈ നിയമപ്രകാരം ഏതെങ്കിലും നടപടിയുമായി ബന്ധപ്പെട്ടു ഏതെങ്കിലും ടാക്സ്  റിട്ടേണ്‍ പ്രിപ്പയറ ര്‍ സ്വഭാവ ദൂഷ്യത്തിനു കുറ്റക്കാരനെന്നു കണ്ടെത്തിയാല്‍, അയാള്‍ക്ക്‌ ഫോം ജിഎസ്ടി ടിആര്‍പി-3-ല്‍ അത്തരം അയോഗ്യതയ്ക്ക് കാരണം കാണിക്ക ല്‍ നോട്ടീസ് നല്‍കിയ ശേഷവും അയാള്‍ക്ക്‌ കേള്‍വിക്ക് ന്യായമായ അവസരം കൊടുത്ത ശേഷവും അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥന് ഫോം ജിഎസ്ടി ടിആര്‍പി-4-ല്‍ ഉള്ള ഉത്തരവ് വഴി, വ.34 പ്രകാരം അയാ ള്‍ ഇനിമുത ല്‍ അയോഗ്യനാണെന്ന് നിര്‍ദ്ദേശിക്കാം.

(5)   ഉ.ച. (4) പ്രകാരം ഒരു ഉത്തരവ് ആര്‍ക്കെതിരേ നടത്തിയോ അയാള്‍ക്ക്‌ ഉ.ച. (4) പ്രകാരമുള്ള ഉത്തരവിന്‍റെ ദിവസം മുതല്‍ മുപ്പതു ദിവസത്തിനുള്ളില്‍, അത്തരം ഉത്തരവിനെതിരേ കമ്മീഷണര്‍ക്കു അപ്പീല്‍ നല്‍കാം.

(6)   ഉ.ച. (2) പ്രകാരം* എ ന്‍ റോ ള്‍ ചെയ്ത ടാക്സ് റിട്ടേ ണ്‍ പ്രിപ്പയറ ര്‍മാരുടെ ഒരു ലിസ്റ്റ് സാധാരണ പോര്‍ട്ടലി ല്‍  ഫോം ജിഎസ്ടി ടിആര്‍പി-5-ല്‍ നിലനിര്‍ത്തും, ഏതെങ്കിലും  ടാക്സ് റിട്ടേണ്‍ പ്രിപ്പയറ റുടെ  വിലാസം അഥവാ മരണം അഥവാ അയോഗ്യത എന്നിവ മൂലമുള്ള ഏതെങ്കിലും മാറ്റം കാരണം ലിസ്റ്റില്‍ സമയാസമയങ്ങളി ല്‍ വേണ്ട ഭേദഗതിക ള്‍  അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥന് വരുത്താം.

(7)   ഏതെങ്കിലും നികുതി ദായകന് തന്‍റെ തീരുമാന പ്രകാരം ഒരു  ടാക്സ് റിട്ടേണ്‍ പ്രിപ്പയറ റെ ഫോം ജിഎസ്ടി ടിആര്‍പി-6 വഴി ചുമതലപ്പെടുത്താം, അഥവാ ഏതെങ്കിലും സമയത്ത് അത്തരം ചുമതല ഫോം ജിഎസ്ടി ടിആര്‍പി-7 വഴി പിന്‍വലിക്കാം, ചുമതലപ്പെടുത്തിയ കാലയളവില്‍, ഫോം ജിഎസ്ടി ടിആര്‍പി-6 സൂചിപ്പിക്കുന്ന തരം ജോലികള്‍ ചെയ്യാ ന്‍ അങ്ങനെ ചുമതലപ്പെടുത്തിയ ടാക്സ് റിട്ടേ ണ്‍ പ്രിപ്പയററെ അനുവദിക്കും.

(8)   ഒരു നികുതി ബാധ്യത ഉള്ള വ്യക്തി സമര്‍പ്പിക്കാനാവശ്യപ്പെട്ട ഒരു പ്രസ്താവന അയാള്‍ ചുമതലപ്പെടുത്തിയ ടാക്സ് റിട്ടേ ണ്‍ പ്രിപ്പയറ ര്‍ സമര്‍പ്പിക്കുമ്പോള്‍, നികുതി ബാധ്യത ഉള്ള വ്യക്തിയില്‍ നിന്നും ഇമെയി ല്‍ വഴിയോ എസ്എംഎസ് വഴിയോ  ഒരു സ്ഥിരീകരണം ആവശ്യപ്പെടുകയും ടാക്സ് റിട്ടേണ്‍ പ്രിപ്പയറ ര്‍ സമര്‍പ്പിച്ച പ്രസ്താവന  നികുതി ദായകന് സാധാരണ പോര്‍ട്ടലി ല്‍  ലഭ്യമാക്കുകയും ചെയ്യും:

എന്നാല്‍ അത്തരം പ്രസ്താവന സമര്‍പ്പിക്കുന്നതിനുള്ള അവസാന ദിവസം വരെ സ്ഥിരീകരണത്തിനുള്ള അപേക്ഷയില്‍ മറുപടി നല്‍കുന്നതി ല്‍ നികുതി ദായക ന്‍ വീഴ്ച വരുത്തിയാല്‍,  ടാക്സ് റിട്ടേണ്‍ പ്രിപ്പയറ ര്‍ സമര്‍പ്പിച്ച പ്രസ്താവന  അയാ ള്‍ സ്ഥിരീകരിച്ചതായി പരിഗണിക്കും.

(9)   ഒരു ടാക്സ് റിട്ടേ ണ്‍ പ്രിപ്പയറ ര്‍ക്ക് ഒരു നികുതി ദായകനു വേണ്ടി, നികുതി ദായക ന്‍ അങ്ങനെ ചുമതലപ്പെടുത്തിയാല്‍, താഴെപ്പറയുന്ന പ്രവൃത്തികളില്‍ ഏതെങ്കിലുമോ എല്ലാമോ ഏറ്റെടുക്കാം:

(a)   ബാഹ്യ, ആന്തരീക വിതരണങ്ങളുടെ വിവരങ്ങ ള്‍ സമര്‍പ്പിക്കുക;
(b)   മാസിക, ത്രൈമാസിക, വാര്‍ഷിക, അഥവാ അവസാന റിട്ടേണ്‍ സമര്‍പ്പിക്കുക;
(c)    ഇലക്ട്രോണിക് ക്യാഷ് ലഡ്ജറില്‍ ക്രെഡിറ്റിനുള്ള പണമടയ്ക്കുക;
(d)   റീഫണ്ട് അവകാശം സമര്‍പ്പിക്കുക;
(e)   റജിസ്ട്രേഷന്‍ ഭേദഗതിക്കോ റദ്ദാക്കുന്നതിനോ ഒരു അപേക്ഷ സമര്‍പ്പിക്കുക;

(10)                       ഒരു ടാക്സ് റിട്ടേ ണ്‍ പ്രിപ്പയറ ര്‍ വഴി തന്‍റെ റിട്ടേ ണ്‍ സമര്‍പ്പിക്കാ ന്‍ തിരഞ്ഞെടുക്കുന്ന ഒരു നികുതി ദായക ന്‍-

(a)   തന്‍റെ റിട്ടേ ണ്‍ തയ്യാറാക്കാനും സമര്‍പ്പിക്കാനും ഏതെങ്കിലും ടാക്സ് റിട്ടേ ണ്‍ പ്രിപ്പയറ ര്‍ക്ക് ഫോം ജിഎസ്ടി ടിആര്‍പി-6 വഴി തന്‍റെ സമ്മതം നല്‍കണം.
(b)   ടാക്സ് റിട്ടേണ്‍ പ്രിപ്പയറ ര്‍ തയ്യാറാക്കിയ ഏതെങ്കിലും പ്രസ്താവന സമര്‍പ്പിക്കുന്നത് സ്ഥിരീകരിക്കുന്നതിനു മുന്‍പ് റിട്ടേണില്‍ പറഞ്ഞിട്ടുള്ള കാര്യങ്ങ ള്‍ സത്യമാണെന്നും ശരിയാണെന്നും ഉറപ്പു വരുത്തണം.

(11)                       ടാക്സ് റിട്ടേണ്‍ പ്രിപ്പയറ ര്‍-

(a)   പ്രസ്താവനകള്‍ അവധാനതയോടെ തയ്യാറാക്കണം; കൂടാതെ

(b)    താ ന്‍ തയ്യാറാക്കിയ പ്രസ്താവനകളി ല്‍ തന്‍റെ ഡിജിറ്റ ല്‍ സിഗ്നെച്ചര്‍ പതിക്കുകയോ തന്‍റെ യോഗ്യതക ള്‍ ഉപയോഗിച്ച് ഇലക്ട്രോണിക് ആയി പരിശോധിക്കുകയോ വേണം.

#GST-Rules  ,  #GST-Returns   ,  #Chapter?


(വ.- വകുപ്പ്; ഉ.വ. –ഉപ വകുപ്പ് ; ഉ.ച. –ഉപ ചട്ടം)

No comments:

Post a Comment