Sunday, 4 December 2016

ജി എസ് ടി നിയമം പുനഃ പ്രസിദ്ധീകരിച്ചത്

ഓഗസ്റ്റ്‌ 17, 2016 -ന് ആദ്യ പോസ്റ്റ്‌ ഇട്ടപ്പോള്‍ ഇങ്ങനെ എഴുതി:

"നികുതി നിയമം പാസ്സാകുമ്പോഴേക്കും, അതിനിനിയും സമയം കിടക്കുന്നു, ഒരുപാടു വ്യത്യാസം വരുമായിരിക്കും  എന്നാലും നമുക്ക് അത്യാവശ്യം നിയമ വ്യവസ്ഥക ള്‍ മനസ്സിലാക്കി വെയ്ക്കാം".

ഇപ്പോള്‍ പുതിയ നക്കല്‍ 2016 നവംബറില്‍ പ്രസിദ്ധീകരിച്ചപ്പോള്‍ ഇതുവരെ എഴുതിയത് ഒരു പാടു മാറി. അതിനാല്‍ തിരുത്തി എഴുതേണ്ടിയിരിക്കുന്നു.

എന്നാല്‍ ഇനിയും മാറിയേക്കാം എന്ന ഭീഷണിയും നിലനില്‍ക്കുന്നു.

എന്തെങ്കിലുമാകട്ടെ, നമുക്ക് തരുന്ന മുറയ്ക്ക് പഠിക്കാം, തിരുത്താം.

#GST, #Malayalam, 

വിതരണത്തിന്‍റെ അര്‍ത്ഥവും വ്യാപ്തിയും

വിതരണത്തിന്‍റെ അര്‍ത്ഥവും വ്യാപ്തിയും

വിതരണം ഉള്‍പെടുന്നത് –

(a)     ഒരു വ്യക്തി ബിസിനസ്സിലോ അതിന്‍റെ വര്‍ധനയ്ക്ക് വേണ്ടിയോ ഒരു പ്രതിഫലത്തിനു വേണ്ടി നടത്തുന്ന അഥവാ നടത്താ ന്‍ സമ്മതിക്കുന്ന; വില്‍പന, കൈമാറ്റം, ബാര്‍ട്ട ര്‍, എക്സ്ചേഞ്ച്, ലൈസന്‍സ്, വാടക, ലീസ് അഥവാ ഒഴിവാക്കല്‍, എന്നിവ പോലെയുള്ള ചരക്കുകളുടെ,  സേവനങ്ങളുടെ അഥവാ രണ്ടും കൂടിയും ഉള്ള എല്ലാ രൂപത്തിലുമുള്ള വിതരണം,

(b)     ബിസിനസ്സിലോ അതിന്‍റെ വര്‍ധനയ്ക്ക് വേണ്ടിയോ അങ്ങനെ അല്ലാതെയോ ഒരു പ്രതിഫലം നല്‍കിയുള്ള സേവനങ്ങളുടെ ഇറക്കുമതി,

(c)     പ്രതിഫലം നല്‍കി അല്ലാതെ നടത്തുന്ന അഥവാ നടത്താ ന്‍ സമ്മതിക്കുന്ന പട്ടിക I   പ്രകാരമുള്ള ഒരു വിതരണം,

[വ. 3 (1)]

ചരക്കുകളുടെ ഒരു വിതരണം അഥവാ സേവനങ്ങളുടെ ഒരു വിതരണം ആയി എന്താണോ അഥവാ എന്തു വേണം പരിഗണിക്കേണ്ടത്  എന്ന് തീരുമാനിക്കാ ന്‍ പട്ടിക II അതി ല്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ക്ക് വേണ്ടി ബാധകമാകും.

[വ. 3 (2)]
ഉ.വ. (1) എന്തുതന്നെ ഉള്‍കൊണ്ടിരുന്നാലും,

(a) പട്ടിക III വ്യക്തമാക്കുന്ന പ്രവൃത്തികളും ഇടപാടുകളും; അഥവാ

(b) കേന്ദ്ര ഗവണ്‍മെന്‍റ്, ഒരു സംസ്ഥാന ഗവണ്‍മെന്‍റ്, അഥവാ ഏതെങ്കിലും തദ്ദേശ ഭരണകൂടം ഏറ്റെടുക്കുന്നതും പട്ടിക IV വ്യക്തമാക്കുന്നതുപോലെ പൊതു ഭരണകൂടം ആയി അവര്‍ ഏര്‍പ്പെടുന്നതുമായ തരം പ്രവൃത്തികളും ഇടപാടുകളും,

ചരക്കുകളുടെ ഒരു വിതരണം അഥവാ സേവനങ്ങളുടെ ഒരു വിതരണം ആയി പരിഗണിക്കപ്പെടുകയില്ല.

[വ. 3 (3)]

ഉ.വ. (2),  ഉ.വ. (3), എന്നിവയ്ക്ക് വിധേയമായി, കേന്ദ്ര അഥവാ ഒരു സംസ്ഥാന ഗവണ്‍മെന്‍റ്, കൌണ്‍സിലിന്‍റെ ശുപാര്‍ശ പ്രകാരം,

(a) ഒരു ചരക്കുകളുടെ വിതരണം ആണെന്നും ഒരു സേവനങ്ങളുടെ വിതരണം അല്ലെന്നും , അഥവാ

(b)   ഒരു സേവനങ്ങളുടെ വിതരണം ആണെന്നും ഒരു ചരക്കുകളുടെ വിതരണം അല്ലെന്നും , അഥവാ

(c) ചരക്കുകളുടെയോ  സേവനങ്ങളുടെയോ വിതരണം അല്ലെന്നും,

പരിഗണിക്കേണ്ട ഇടപാടുകള്‍, വിജ്ഞാപനം വഴി വ്യക്തമാക്കാം.

[വ. 3 (4)]

ഒരു സംയോജിതമോ സങ്കരമോ ആയ വിതരണത്തിനുള്ള നികുതിബാധ്യത താഴെപ്പറയുന്ന വിധത്തില്‍ തീരുമാനിക്കും-

(a)     ഒന്ന് പ്രധാന വിതരണമായുള്ള രണ്ടോ അതിലധികമോ വിതരണങ്ങ ള്‍ ഉള്‍കൊള്ളുന്ന ഒരു സംയോജിത വിതരണം അത്തരം പ്രധാന വിതരണത്തിന്‍റെ ഒരു വിതരണമായി പരിഗണിക്കും;

(b)     രണ്ടോ അതിലധികമോ വിതരണങ്ങ ള്‍ ഉള്‍കൊള്ളുന്ന ഒരു സങ്കര വിതരണം,  അതിലെ ഏറ്റവും ഉയര്‍ന്ന നികുതി നിരക്ക് ആകര്‍ഷിക്കുന്ന സവിശേഷ വിതരണത്തിന്‍റെ വിതരണമായി പരിഗണിക്കും

[വ. 3 (5)]

#GST , #Malayalam , #Chapter-I


[2016 നവംബര്‍ മാസം പുനഃപ്രസിദ്ധീകരിച്ച നക്കല്‍ നിയമം അടിസ്ഥാനമാക്കിയത് ] 

Tuesday, 22 November 2016

ഉറവിടത്തില്‍ നികുതി കുറയ്ക്കുന്നത്

ഉറവിടത്തില്‍ നികുതി കുറയ്ക്കുന്നത്

ഈ നിയമത്തില്‍ മറിച്ചു എന്ത് പറഞ്ഞിരുന്നാലും, കേന്ദ്ര അഥവാ ഒരു സംസ്ഥാന ഗവണ്മെണ്ടിന്,-

(a)     കേന്ദ്ര അഥവാ ഒരു സംസ്ഥാന ഗവണ്മെണ്ടിന്‍റെ ഒരു ഡിപാ ര്‍ട്ട്മെണ്ട് അഥവാ സ്ഥാപനം അഥവാ

(b)     തദ്ദേശ സ്വയംഭരണ സ്ഥാപനം, അഥവാ

(c)     ഗവണ്മെണ്ടല്‍ ഏജന്‍സിക ള്‍, അഥവാ

(d)     കൌണ്‍സിലിന്‍റെ ശുപാ ര്‍ശക ള്‍ പ്രകാരം കേന്ദ്ര അഥവാ ഒരു സംസ്ഥാന ഗവണ്മെണ്ട് വിജ്ഞാപനം ചെയ്യുന്ന തരം വ്യക്തികള്‍ അഥവാ വ്യക്തികളുടെ വര്‍ഗം

(ഇനി മുതല്‍ ഈ വകുപ്പി ല്‍ ‘കിഴിവ് ചെയ്യുന്ന ആ ള്‍’ എന്ന് പറയും) എന്നിവരെ,-

കൌണ്‍സിലിന്‍റെ ശുപാ ര്‍ശക ള്‍ പ്രകാരം കേന്ദ്ര അഥവാ ഒരു സംസ്ഥാന ഗവണ്മെണ്ട് വിജ്ഞാപനം ചെയ്യുന്ന നികുതിബാധ്യതയുള്ള ചരക്കുകളോ സേവനങ്ങളോ രണ്ടും കൂടിയുമോ, നല്‍കുന്ന  വിതരണക്കാരനു (ഇനി മുതല്‍ ഈ വകുപ്പി ല്‍ ‘കിഴിവ് ചെയ്യപ്പെട്ട ആ ള്‍’ എന്ന് പറയും) കൊടുക്കുകയോ വരവ് വെയ്ക്കുകയോ ചെയ്യുന്ന തുകയില്‍ നിന്നും, അത്തരം വിതരണത്തിന്‍റെ മൊത്തം മൂല്യം ഒരു ഉടമ്പടി പ്രകാരം പത്തു ലക്ഷം രൂപയില്‍ കവിയുന്ന പക്ഷം,  ഒരു ശതമാനം നിരക്കി ല്‍ നികുതി കുറവ് ചെയ്യാ ന്‍, - അധികാരപ്പെടുത്താം.

വിശദീകരണം. -  മുന്‍പ് വ്യക്തമാക്കിയ നികുതി കുറവ് ചെയ്യുന്ന ആവശ്യത്തിനുവേണ്ടി, വിതരണത്തിന്‍റെ  മൂല്യം, ഇന്‍വോയിസി ല്‍ സൂചിപ്പിച്ച നികുതി ഒഴികെയുള്ള തുകയായി എടുക്കും.
    
[വ.37 (1)]

ഈ വകുപ്പ് പ്രകാരം നികുതിയായി കുറവ് ചെയ്ത തുക, അങ്ങനെ കുറവ് ചെയ്ത മാസം അവസാനിച്ച ശേഷം, പത്തു ദിവസത്തിനുള്ളില്‍, കിഴിവ് ചെയ്യുന്ന ആ ള്‍ നിര്‍ദ്ദേശിച്ച വിധത്തില്‍ യുക്തമായ ഗവണ്മെണ്ടിന്‍റെ  വരവിലേക്ക് അടയ്ക്കണം.
   
[വ.37 (2)]

കിഴിവ് ചെയ്യുന്ന ആ ള്‍, കിഴിവ് ചെയ്യപ്പെട്ട ആ ള്‍ക്ക്,  നിര്‍ദ്ദേശിച്ച വിധത്തി ല്‍ ഒരു സര്‍ട്ടിഫിക്കറ്റ്,  ഉടമ്പടി മൂല്യം, കുറവ് ചെയ്ത നിരക്ക്, കുറവ് ചെയ്ത തുക, യുക്തമായ ഗവണ്മെണ്ടിലേക്ക് അടച്ച തുക, കൂടാതെ ഇതിനു വേണ്ടി നിര്‍ദ്ദേശിച്ച മറ്റു വിവരങ്ങള്‍, എന്നിവ അതി ല്‍ പ്രതിപാദിക്കുന്നത്, സമര്‍പ്പിക്കണം.
    
[വ.37 (3)]

ഉറവിടത്തില്‍ നികുതി കുറവ് ചെയ്ത ശേഷം, അങ്ങനെ കുറവ് ചെയ്ത തുക യുക്തമായ ഗവണ്മെണ്ടിലേക്ക് വരവ് വെച്ചു അഞ്ചു ദിവസത്തിനുള്ളി ല്‍ ഏതെങ്കിലും കിഴിവ് ചെയ്യുന്ന ആ ള്‍ കിഴിവ് ചെയ്യപ്പെട്ട ആ ള്‍ക്ക് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കുന്നതില്‍ വീഴ്ച വരുത്തിയാല്‍, കിഴിവ് ചെയ്യുന്ന ആ ള്‍ അഞ്ചു ദിവസ കാലാവധി കഴിഞ്ഞ ശേഷമുള്ള ദിവസം മുതല്‍ വീഴ്ച തിരുത്തുന്നത് വരെ ദിവസേന നൂറു രൂപാ ഒരു ലേറ്റ് ഫീ ആയി അടയ്ക്കാന്‍ ബാധ്യസ്ഥനാണ്:

എന്നാല്‍, ഈ ഉപവകുപ്പ് പ്രകാരം അടയ്ക്കേണ്ട ഫീസിന്‍റെ തുക അയ്യായിരം രൂപായി ല്‍ കവിയുകയില്ല.

[വ.37 (4)]

കിഴിവ് ചെയ്യപ്പെട്ട ആ ള്‍ തന്‍റെ ഇലക്ട്രോണിക് ക്യാഷ് ലഡ്ജറി ല്‍, നികുതി കുറവ് ചെയ്തതും കൂടാതെ വ. 27 (5) പ്രകാരം   കിഴിവ് ചെയ്യുന്ന ആ ള്‍ സമര്‍പ്പിച്ച റിട്ടേണി ല്‍ വരുന്നതും, നിര്‍ദ്ദേശിച്ച വിധത്തി ല്‍ വരവ് അവകാശപ്പെടും.

[വ.37 (5)]

ഉ.വ.(1) പ്രകാരം നികുതിയായി കുറവ് ചെയ്ത തുക, യുക്തമായ ഗവണ്മെണ്ടിന്‍റെ വരവിലേക്ക് അടയ്ക്കുന്നതി ല്‍ ഏതെങ്കിലും കിഴിവ് ചെയ്യുന്ന ആ ള്‍ വീഴ്ച വരുത്തിയാല്‍, അയാള്‍ കുറവ് ചെയ്ത നികുതിത്തുക കൂടാതെ വ. 36-ലെ വ്യവസ്ഥകള്‍ പ്രകാരം പലിശ അടയ്ക്കാന്‍ ബാധ്യസ്ഥനാണ്.

[വ.37 (6)]

ഈ വകുപ്പ് പ്രകാരം വീഴ്ച വരുത്തിയ തുക കണക്കാക്കുന്നത്, വ. 51 വ്യക്തമാക്കുന്ന വിധത്തിലായിരിക്കും.

[വ.37 (7)]

കൂടുതലായോ തെറ്റായോ കുറവ് ചെയ്യുന്നതിലൂടെ ഉണ്ടാകുന്ന റീഫണ്ട്, കിഴിവ് ചെയ്യുന്ന ആ ള്‍ക്ക് അഥവാ കിഴിവ് ചെയ്യപ്പെട്ട ആ ള്‍ക്ക്, ഏതെന്നാ ല്‍ അത്, വ. 38-ലെ വ്യവസ്ഥകള്‍ പ്രകാരം കൈകാര്യം ചെയ്യും:

എന്നാല്‍, കിഴിവ് ചെയ്യപ്പെട്ട ആ ളുടെ ഇലക്ട്രോണിക് ക്യാഷ് ലഡ്ജറി ല്‍, തുക വരവ് വെച്ചിട്ടുണ്ടെങ്കില്‍,  കിഴിവ് ചെയ്യുന്ന ആ ള്‍ക്ക് ഒരു റീഫണ്ടും അനുവദിക്കുകയില്ല.

[വ.37 (8)]

 അദ്ധ്യായം IX സമാപ്തം


#GST , #Malayalam , #ChapterIX    

Tuesday, 15 November 2016

നികുതി താമസിച്ചടച്ചാല്‍ പലിശ

നികുതി താമസിച്ചടച്ചാല്‍ പലിശ

നിയമത്തിലെ വ്യവസ്ഥകളോ അതിന്‍ പ്രകാരം നിര്‍മിച്ച ചട്ടങ്ങളോ അനുസരിച്ച് നികുതി അടയ്ക്കാ ന്‍ ബാധ്യത ഉള്ള ഓരോ വ്യക്തിയും നിര്‍ദ്ദേശിച്ച കാലയളവിനുള്ളി ല്‍ കേന്ദ്ര അഥവാ ഒരു സംസ്ഥാന ഗവണ്മെണ്ടിന്‍റെ അക്കൗണ്ടിലേക്ക് നികുതിയോ അതിന്‍റെ ഏതെങ്കിലും ഭാഗമോ അടയ്ക്കുന്നതി ല്‍ വീഴ്ച വരുത്തിയാല്‍,   നികുതിയോ അതിന്‍റെ ഏതെങ്കിലും ഭാഗമോ അടയ്ക്കാതെ കിടക്കുന്ന കാലയളവിലേക്ക്    കേന്ദ്ര അഥവാ ഒരു സംസ്ഥാന ഗവണ്മെണ്ട് കൌണ്‍സിലിന്‍റെ ശുപാര്‍ശയി ല്‍ വിജ്ഞാപനം ചെയ്യുന്ന നിരക്കില്‍, അയാള്‍ സ്വയമേവ  പലിശ അടയ്ക്കണം.
  
  [വ.36 (1)]

ഉ.വ. (1) പ്രകാരമുള്ള പലിശ അത്തരം നികുതി അടയ്ക്കേണ്ടിയിരുന്ന ആദ്യ ദിനം മുത ല്‍ കണക്കാക്കും.

  [വ.36 (2)]

ഒരു നികുതി ദായകന്‍ വ. 29 (10) പ്രകാരമുള്ള അന്തര്‍ഗത നികുതി വരവ് അനര്‍ഹമായി അഥവാ കൂടുതലായി അവകാശപ്പെടുകയാണെങ്കി ല്‍,  അത്തരം അനര്‍ഹമായ അഥവാ കൂടുതലായ അവകാശത്തിന് അയാ ള്‍ക്ക്, നിര്‍ദ്ദേശിച്ച വിധത്തി ല്‍ കണക്കാക്കിയ കാലയളവിലേക്ക് നിര്‍ദ്ദിഷ്ട നിരക്കി ല്‍ പലിശ അടയ്ക്കാ ന്‍ ബാധ്യത ഉണ്ടായിരിക്കും.
  
[വ.36 (3)]


#GST , #Malayalam , #ChapterIX    

നികുതി അടയ്ക്കുന്നത്

അദ്ധ്യായം IX

നികുതി അടയ്ക്കുന്നത്

നികുതിയും പലിശയും പിഴയും മറ്റു തുകകളും അടയ്ക്കുന്നത്

ഒരു നികുതി ദായകന്‍റെ ഇന്‍റര്‍നെറ്റ് ബാങ്കിംഗ് വഴിയോ, ക്രെഡിറ്റ്‌/ഡെബിറ്റ് കാര്‍ഡുക ള്‍, നാഷണ ല്‍ ഇലക്ട്രോണിക് ഫണ്ട് ട്രാന്‍സ്ഫ ര്‍ അഥവാ റിയ ല്‍ ടൈം ഗ്രോസ് സെറ്റില്‍മെന്‍റ്   അഥവാ മറ്റേതെങ്കിലും വഴി ഉപയോഗിച്ചോ ഉള്ള നികുതി, പലിശ, പിഴ, ഫീസ്‌, അഥവാ മറ്റേതെങ്കിലും തുകയുടെ  ഓരോ നിക്ഷേപവും ഇതിനു വേണ്ടി നിര്‍ദ്ദേശിച്ചിട്ടുള്ള ഉപാധികള്‍ക്കും നിയന്ത്രണങ്ങള്‍ക്കും വിധേയമായി നിര്‍ദ്ദേശിച്ച വിധത്തി ല്‍ നിലനിര്‍ത്തുന്ന അത്തരം വ്യക്തിയുടെ ഇലക്ട്രോണിക് ക്യാഷ് ലഡ്ജറി ല്‍ വരവ് വെയ്ക്കും.
വിശദീകരണം:  അധികാരപ്പെടുത്തിയ ബാങ്കിലെ യുക്തമായ ഗവണ്മെണ്ടിന്‍റെ അക്കൌണ്ടില്‍ വരവ് വെയ്ക്കുന്ന ദിവസം നിക്ഷേപ ദിവസമായി പരിഗണിക്കപ്പെടും.

  [വ.35 (1) ]

ഒരു നികുതി ദായകന്‍റെ റിട്ടേണിലെ സ്വയം നിര്‍ണയിച്ച അന്തര്‍ഗത നികുതി  വരവ് നിര്‍ദ്ദേശിച്ച വിധത്തി ല്‍ നിലനിര്‍ത്തുന്ന അയാളുടെ  ഇലക്ട്രോണിക് ക്രെഡിറ്റ്‌  ലഡ്ജറി ല്‍ വരവ് വെയ്ക്കും.

  [വ.35 (2) ]

ഇലക്ട്രോണിക് ക്യാഷ് ലഡ്ജറി ല്‍ ലഭ്യമായ തുക, നിര്‍ദ്ദേശിച്ച വിധത്തിലും സമയത്തിനുള്ളിലും ഉപാധികള്‍ക്ക് വിധേയമായും നിയമത്തിലെ വ്യവസ്ഥകളോ അതിന്‍ പ്രകാരം നിര്‍മിച്ച ചട്ടങ്ങളോ  പ്രകാരം അടയ്ക്കേണ്ട   നികുതി, പലിശ, പിഴ, ഫീസ്‌, അഥവാ മറ്റേതെങ്കിലും തുക അടയ്ക്കാ ന്‍ ഉപയോഗിക്കാം.
   
[വ.35 (3) ]

ഇലക്ട്രോണിക് ക്രെഡിറ്റ്‌  ലഡ്ജറി ല്‍ ലഭ്യമായ തുക, നിര്‍ദ്ദേശിച്ച വിധത്തിലും സമയത്തിനുള്ളിലും ഉപാധികള്‍ക്ക് വിധേയമായും നിയമത്തിലെ വ്യവസ്ഥകളോ അതിന്‍ പ്രകാരം നിര്‍മിച്ച ചട്ടങ്ങളോ  പ്രകാരം അടയ്ക്കേണ്ട   നികുതി അടയ്ക്കാ ന്‍ ഉപയോഗിക്കാം.
   
[വ.35 (4) ]

ഇലക്ട്രോണിക് ക്രെഡിറ്റ്‌  ലഡ്ജറി ല്‍ ഐ ജി എസ് ടി യിലൂടെ ലഭ്യമായ അന്തര്‍ഗത നികുതി വരവിന്‍റെ തുക ആദ്യം ഐ ജി എസ് ടി അടയ്ക്കാ ന്‍ ഉപയോഗിക്കുകയും  ശേഷം തുക ഉണ്ടെങ്കില്‍, സി ജി എസ് ടി യും എസ് ജി എസ് ടി യും ആ  ക്രമത്തി ല്‍ അടയ്ക്കാന്‍ ഉപയോഗിക്കുകയും ചെയ്യാം.
   
[വ.35 (5) (a)]

ഇലക്ട്രോണിക് ക്രെഡിറ്റ്‌  ലഡ്ജറി ല്‍ സി ജി എസ് ടി യിലൂടെ ലഭ്യമായ അന്തര്‍ഗത നികുതി വരവിന്‍റെ തുക ആദ്യം സി ജി എസ് ടി അടയ്ക്കാ ന്‍ ഉപയോഗിക്കുകയും  ശേഷം തുക ഉണ്ടെങ്കില്‍, ഐ ജി എസ് ടി അടയ്ക്കാന്‍ ഉപയോഗിക്കുകയും ചെയ്യാം.
   
[വ.35 (5) (b)]

സി ജി എസ് ടി മൂലമുള്ള അന്തര്‍ഗത നികുതി വരവ് എസ് ജി എസ് ടി അടയ്ക്കാ ന്‍ ഉപയോഗിച്ചുകൂടാ.

  [വ.35 (5) (c)]
[മുകളില്‍ പറഞ്ഞ വ്യവസ്ഥ സി ജി എസ് ടി നിയമത്തി ല്‍ വരും]

ഇലക്ട്രോണിക് ക്രെഡിറ്റ്‌  ലഡ്ജറി ല്‍ എസ് ജി എസ് ടി യിലൂടെ ലഭ്യമായ അന്തര്‍ഗത നികുതി വരവിന്‍റെ തുക ആദ്യം എസ് ജി എസ് ടി അടയ്ക്കാ ന്‍ ഉപയോഗിക്കുകയും  ശേഷം തുക ഉണ്ടെങ്കില്‍, ഐ ജി എസ് ടി അടയ്ക്കാന്‍ ഉപയോഗിക്കുകയും ചെയ്യാം.
   
[വ.35 (5) (b)]

എസ് ജി എസ് ടി മൂലമുള്ള അന്തര്‍ഗത നികുതി വരവ് സി ജി എസ് ടി അടയ്ക്കാ ന്‍ ഉപയോഗിച്ചുകൂടാ.

  [വ.35 (5) (c)]
[മുകളില്‍ പറഞ്ഞ വ്യവസ്ഥ എസ് ജി എസ് ടി നിയമത്തി ല്‍ വരും]

നിയമമോ അതി ന്‍ പ്രകാരം നിര്‍മിച്ച ചട്ടങ്ങളോ  പ്രകാരം അടയ്ക്കേണ്ട   നികുതി, പലിശ, പിഴ, ഫീസ്‌, അഥവാ മറ്റേതെങ്കിലും തുക അടച്ചതിനു ശേഷം ക്യാഷ്  അഥവാ ക്രെഡിറ്റ്‌ ലഡ്ജറി ല്‍ ബാക്കിയുള്ളത്  വ. 38 –ലെ വ്യവസ്ഥക ള്‍ പ്രകാരം  റീഫണ്ട് ചെയ്യാം, സി ജി എസ് ടി / എസ് ജി എസ് ടി- യായി സംഭരിച്ച തുക അത്രത്തോളം കുറഞ്ഞു നില്‍ക്കും.
  
[വ.35 (6)]

ഒരു നികുതി ദായകന്‍റെ ഈ നിയമ പ്രകാരമുള്ള എല്ലാ ബാധ്യതകളും നിര്‍ദ്ദേശിച്ച ഒരു ഇലക്ട്രോണിക് റജിസ്റ്ററില്‍ രേഖപ്പെടുത്തുകയും നിലനിര്‍ത്തുകയും ചെയ്യും.
  
[വ.35 (7)]

ഈ നിയമമോ അതി ന്‍ പ്രകാരം നിര്‍മിച്ച ചട്ടങ്ങളോ  പ്രകാരമുള്ള നികുതിയും മറ്റു ബാധ്യതകളും ഓരോ നികുതി ദായകനും താഴെപ്പറയുന്ന ക്രമത്തി ല്‍ അടയ്ക്കണം:

(a)     മുന്‍ നികുതി കാലയളവുകളിലെ റിട്ടേണുകളുമായി ബന്ധപ്പെട്ട സ്വയം നിര്‍ണയിച്ച നികുതിയും മറ്റു ബാധ്യതകളും;

(b)     വര്‍ത്തമാന നികുതി കാലയളവിലെ റിട്ടേണുമായി ബന്ധപ്പെട്ട സ്വയം നിര്‍ണയിച്ച നികുതിയും മറ്റു ബാധ്യതകളും;

(c)     വ. 51 പ്രകാരം തീരുമാനിച്ചു ആവശ്യപ്പെട്ട തുക ഉള്‍പെടെ  നിയമമോ അതി ന്‍ പ്രകാരം നിര്‍മിച്ച ചട്ടങ്ങളോ  പ്രകാരം അടയ്ക്കേണ്ട മറ്റേതെങ്കിലും  തുക.


  [വ.35 (8)]

ഈ നിയമ പ്രകാരം ഓരോ വ്യക്തിയും ചരക്കുകളിലോ സേവനങ്ങളിലോ രണ്ടിലും കൂടിയുമോ അടച്ച നികുതി അയാള്‍ മറിച്ചു തെളിയിച്ചില്ലെങ്കി ല്‍, അത്തരം ചരക്കുകളുടെയോ  സേവനങ്ങളുടെയോ   രണ്ടിന്‍റെയും  കൂടിയുമോ സ്വീകര്‍ത്താവിനു അത്തരം നികുതിയുടെ മുഴുവന്‍ അനന്തര ഫലവും കൈമാറിയതായി പരിഗണിക്കും.

വിശദീകരണം:  ഈ വകുപ്പിന്‍റെ ആവശ്യങ്ങള്‍ക്ക് വേണ്ടി “നികുതി ബാധ്യത” എന്ന സംജ്ഞ അര്‍ത്ഥമാക്കുന്നത് ഈ നിയമ പ്രകാരം അടയ്ക്കേണ്ട നികുതിയാണ്, കൂടാതെ  പലിശയും , ഫീസും , പിഴയും ഉള്‍പ്പെടുന്നില്ല.
  
  [വ.35 (9)]


#GST , #Malayalam , #ChapterIX    

Tuesday, 1 November 2016

ടാക്സ് റിട്ടേണ്‍ പ്രിപ്പയറ ര്‍

ടാക്സ് റിട്ടേണ്‍ പ്രിപ്പയറ ര്‍

യുക്തമായ ഗവണ്‍മെന്‍റ് ചട്ടങ്ങ ള്‍ വഴി,  ടാക്സ് റിട്ടേണ്‍ പ്രിപ്പയറെഴ്സിന്‍റെ അംഗീകാരവും, യോഗ്യതാ ഉപാധികളും, കര്‍മങ്ങളും കടപ്പാടുകളും, നീക്കുന്ന വിധവും  ,  ഒരു ടാക്സ് റിട്ടേണ്‍ പ്രിപ്പയറ ര്‍ ആയി അവരുടെ പ്രവര്‍ത്തനത്തിനു സംഗതമായ മറ്റു ഉപാധികളും നിര്‍ദ്ദേശിക്കും.
   
[വ.34 (1) ]

ഒരു റജിസ്റ്റ ര്‍ ചെയ്ത നികുതി ദായക ന് നിര്‍ദ്ദേശിച്ച വിധത്തി ല്‍, ഒരു അംഗീകൃത ടാക്സ് റിട്ടേണ്‍ പ്രിപ്പയററെ വ. 25 പ്രകാരം ബാഹ്യ വിതരണങ്ങ ളുടെ വിവരങ്ങള്‍, വ.26 പ്രകാരം ആന്തരീക വിതരണങ്ങ ളുടെ വിവരങ്ങള്‍, വ. 27, 30, അഥവാ വ. 31 പ്രകാരം റിട്ടേ ണ്‍, എതെന്നാല്‍ അതു സമര്‍പ്പിക്കാനും  മറ്റു നിര്‍ദ്ദിഷ്ട ചുമതലകള്‍ക്കും അധികാരപ്പെടുത്താം.
   
[വ.34 (2) ]

ഉ.വ. 2 –ല്‍ എന്തുതന്നെ ഉള്‍കൊണ്ടിരുന്നാലും ടാക്സ് റിട്ടേണ്‍ പ്രിപ്പയറ ര്‍   റിട്ടേണിലോ മറ്റു വിവരങ്ങളിലോ രണ്ടിലും കൂടിയുമോ സമര്‍പ്പിച്ച ഏതെങ്കിലും വിവരങ്ങളുടെ കൃത്യതയുടെ ഉത്തരവാദിത്തം  അത്തരം റിട്ടേണും വിവരങ്ങളും സമര്‍പ്പിച്ചത് ആര്‍ക്കു വേണ്ടിയാണോ ആ റജിസ്റ്റ ര്‍ ചെയ്ത നികുതി ദായക നില്‍ തുടര്‍ന്നും നിക്ഷിപ്തമായിരിക്കും.
    
[വ.34 (3) ]


അദ്ധ്യായം VIII സമാപ്തം


#GST , #Malayalam , #ChapterVIII