Thursday, 29 September 2016

ഫോമും വിധവും: ബാഹ്യ വിതരണത്തിന്‍റെ വിവരങ്ങ ള്‍ സമര്‍പ്പിക്കുന്നത്‌

ജിഎസ്ടി : റിട്ടേണ്‍ ചട്ടങ്ങള്‍ (20....) 

(കരടു രേഖ)

അദ്ധ്യായം -----:

റിട്ടേണുകള്‍

1.      ബാഹ്യ വിതരണത്തിന്‍റെ വിവരങ്ങ ള്‍ സമര്‍പ്പിക്കുന്ന ഫോമും വിധവും

(1)    താഴെപ്പറയുന്ന വിവരങ്ങ ള്‍ നല്‍കാ ന്‍ ആവശ്യപ്പെട്ട ഓരോ റജിസ്റ്റ ര്‍ ചെയ്ത നികുതിദായകനും :

(a)        വ. 25 (1) പ്രകാരം ഒരു നികുതി കാലയളവി ല്‍, നടത്തിയ ചരക്കുകളോ സേവനങ്ങളോ രണ്ടും കൂടിയുമോ ഉള്ള ബാഹ്യ വിതരണങ്ങളുടെ; കൂടാതെ

(b)        വ. 25 (2) പ്രകാരം ഒരു മു ന്‍ നികുതി കാലയളവില്‍, നടത്തിയ ചരക്കുകളോ സേവനങ്ങളോ രണ്ടും കൂടിയുമോ ഉള്ള ബാഹ്യ വിതരണങ്ങളുടെ;

-ഫോം ജിഎസ്ടിയാ ര്‍-1-ല്‍ ഇലക്ട്രോണിക് ആയി സാധാരണ പോര്‍ട്ടലി ല്‍ നേരിട്ടോ അഥവാ ബോര്‍ഡോ കമ്മിഷണറോ വിജ്ഞാപനം ചെയ്ത ഒരു പ്രായോജക കേന്ദ്രം വഴിയോ അത്തരം വിവരങ്ങള്‍ സമര്‍പ്പിക്കണം.

(2)   ഫോം ജിഎസ്ടിയാ  ര്‍-1-സമര്‍പ്പിക്കാനുള്ള നിശ്ചിത ദിവസത്തിനു ശേഷം, സാധാരണ പോര്‍ട്ട ല്‍ വഴി ഫോം ജിഎസ്ടിയാ ര്‍-2A - യുടെ പാര്‍ട്ട്-A വഴി ഓരോ റജിസ്റ്റ ര്‍ ചെയ്ത നികുതി ദായകനും (സ്വീകര്‍ത്താക്കള്‍), ഇലക്ട്രോണിക് ആയി വിതരണക്കാര ന്‍ സമര്‍പ്പിച്ച ബാഹ്യ വിതരണത്തിന്‍റെ വിവരങ്ങ ള്‍ ലഭ്യമാക്കും.

(3)   സ്വീകര്‍ത്താവ് വ.26 (1) പ്രകാരം തന്‍റെ ഫോം ജിഎസ്ടിയാ  ര്‍-2-ല്‍, അഥവാ വ.27 പ്രകാരം ഫോം ജിഎസ്ടിയാ ര്‍-4-ല്‍, കൂട്ടുകയോ തിരുത്തുകയോ കുറയ്ക്കുകയോ ചെയ്ത ആന്തരിക വിതരണത്തിന്‍റെ വിവരങ്ങ ള്‍ സാധാരണ പോര്‍ട്ട ല്‍ വഴി ഫോം ജിഎസ്ടിയാ ര്‍-1A –ല്‍ ഇലക്ട്രോണിക് ആയി വിതരണക്കാരനു ലഭ്യമാക്കും, കൂടാതെ അത്തരം വിതരണക്കാര ന്‍, സ്വീകര്‍ത്താവ് നടത്തിയ ഭേദഗതിക ള്‍ സ്വീകരിക്കുകയോ തിരസ്കരിക്കുകയോ ചെയ്യുകയും അയാ ള്‍ സ്വീകരിക്കുന്ന ഭേദഗതികളോളം മാത്രം വിതരണക്കാര ന്‍ സമര്‍പ്പിച്ച ഫോം ജിഎസ്ടിയാ  ര്‍-1- ഭേദഗതിയോടെ നിലനി ല്‍ക്കുകയും ചെയ്യും.

#GST-Rules  ,  #GST-Returns   ,  #Chapter?


(വ.- വകുപ്പ്; ഉ.വ. –ഉപ വകുപ്പ് ; ഉ.ച. –ഉപ ചട്ടം)

No comments:

Post a Comment