അന്തര്‍ഗത നികുതി വരവ് :
താരതമ്യം , വിപരീതമാക്കല്‍, വീണ്ടെടുപ്പ്
ഒരു
നികുതി കാലയളവില്‍, ഒരു നികുതി ദായക ന്‍ (ഇതിനു ശേഷം ഈ വകുപ്പില്‍ ‘സ്വീകര്‍ത്താവ്’ എന്ന് പറയും) സമര്‍പ്പിച്ച ഓരോ ആന്തരീക വിതരണങ്ങളുടെയും വിവരങ്ങള്‍, നിര്‍ദ്ദേശിച്ച വിധത്തിലും
സമയത്തിനുള്ളിലും, താരതമ്യം ചെയ്യും-
(a) അതേ
നികുതി കാലയളവിലോ അതിനു മുന്‍പുള്ള ഏതെങ്കിലും നികുതി കാലയളവിലോ ബന്ധപ്പെട്ട
നികുതി ദായക ന്‍
(ഇതിനു ശേഷം ഈ വകുപ്പില്‍ ‘വിതരണക്കാരന്‍ ’ എന്ന് പറയും) തന്‍റെ സാധുതയുള്ള റിട്ടേണി
ല്‍
സമര്‍പ്പിച്ച ബന്ധപ്പെട്ട ബാഹ്യ വിതരണ വിവരങ്ങളുമായി,
(b) അയാള്‍
ഇറക്കുമതി ചെയ്ത ചരക്കുകളുമായി ബന്ധപ്പെട്ട് കസ്റ്റംസ് താരിഫ് നിയമം , 1975 (51
-1975ലെ ) വകുപ്പ് 3 പ്രകാരം അടച്ച അഡീഷണ
ല്‍
കസ്റ്റംസ് തീരുവയുമായി , കൂടാതെ
(c) അന്തര്‍ഗത
നികുതി വരവ് അവകാശങ്ങളിലെ ഇരട്ടിപ്പ്
നോക്കാ ന്‍ .
[വ.
29 (1) ]
ബന്ധപ്പെട്ട
ബാഹ്യ വിതരണ വിവരങ്ങളുമായി അഥവാ അടച്ച അഡീഷണ
ല്‍
കസ്റ്റംസ് തീരുവയുമായി താരതമ്യപ്പെടുന്ന ആന്തരീക വിതരണവുമായി ബന്ധപ്പെട്ട ഇന്‍വോയിസുകളിലെയും
ഡെബിറ്റ് നോട്ടുകളിലെയും അഥവാ രണ്ടിലും കൂടിയും ഉള്ള അന്തര്‍ഗത നികുതി വരവിനുള്ള
അവകാശം, വ. 16 –ലെ വ്യവസ്ഥകള്‍ക്ക് വിധേയമായി അവസാനമായി സ്വീകരിക്കുകയും അത്തരം
സ്വീകാര്യത സ്വീകര്‍ത്താവിനെ നിര്‍ദ്ദേശിച്ച വിധത്തി
ല്‍
അറിയിക്കുകയും ചെയ്യും.
[വ.
29 (2) ]
ഒരു
ആന്തരീക വിതരണവുമായി ബന്ധപ്പെട്ട് ഒരു സ്വീകര്‍ത്താവ് അവകാശപ്പെട്ട അന്തര്‍ഗത
നികുതി വരവ്, അതേ വിതരണത്തിനു വിതരണക്കാര ന്‍
വെളിപ്പെടുത്തിയ നികുതിയേക്കാ ള്‍
കൂടുതലാണെങ്കില്‍, അഥവാ വിതരണക്കാര ന്‍ തന്‍റെ സാധുതയുള്ള റിട്ടേണുകളില്‍ ബാഹ്യ
വിതരണം വെളിപ്പെടുത്തിയിട്ടില്ലെങ്കില്‍, അത്തരം
രണ്ടു വ്യക്തികളേയും നിര്‍ദ്ദേശിച്ച
വിധത്തി ല്‍
ഭിന്നത അറിയിക്കും.
[വ.
29 (3) ]
അന്തര്‍ഗത
നികുതി വരവ് അവകാശങ്ങളിലെ ഇരട്ടിപ്പ്
സ്വീകര്‍ത്താവിനെ നിര്‍ദ്ദേശിച്ച വിധത്തി ല്‍
അറിയിക്കും.
[വ.
29 (4) ]
ഉ.വ. 3
പ്രകാരം അറിയിച്ച ഏതെങ്കിലും ഭിന്നതയ്ക്കുള്ള തുക, കൂടാതെ ഭിന്നത അറിയിച്ച മാസത്തെ തന്‍റെ സാധുതയുള്ള
റിട്ടേണി ല്‍
വിതരണക്കാര ന്‍
തിരുത്തിയില്ലെങ്കില്‍, സ്വീകര്‍ത്താവിന്‍റെ ബഹിര്‍ഗമന നികുതി ബാധ്യതയോടൊപ്പം നിര്‍ദ്ദേശിച്ച
വിധത്തി ല്‍
ഭിന്നത അറിയിച്ച മാസത്തിനു തൊട്ടുവരുന്ന മാസത്തെ റിട്ടേണി ല്‍
കൂട്ടും.
[വ.
29 (5) ]
അവകാശപ്പെട്ടത്
ഇരട്ടിച്ചതിനാ ല്‍
അധികമായെന്നു കണ്ടെത്തിയ അന്തര്‍ഗത നികുതി
വരവ് അവകാശപ്പെട്ട തുക സ്വീകര്‍ത്താവിന്‍റെ ബഹിര്‍ഗമന നികുതി ബാധ്യതയോടൊപ്പം
ഇരട്ടിച്ചത് അറിയിച്ച മാസത്തെ അയാളുടെ റിട്ടേണി
ല്‍
കൂട്ടും.
[വ.
29 (6) ]
വ. 27
(7) പറയുന്ന സമയത്തിനുള്ളില്‍ വിതരണക്കാര ന്‍ ഇന്‍വോയിസുകളിലെയും ഡെബിറ്റ് നോട്ടുകളിലെയും
അഥവാ രണ്ടിലും കൂടിയും ഉള്ള വിവരങ്ങ ള്‍
തന്‍റെ സാധുതയുള്ള റിട്ടേണി ല്‍
വെളിപ്പെടുത്തുന്നെങ്കില്‍, സ്വീകര്‍ത്താവിന് തന്‍റെ ബഹിര്‍ഗമന നികുതി ബാധ്യതയി
ല്‍
നിന്നും ഉ.വ. (5) പ്രകാരം കൂട്ടിയ തുക കുറയ്ക്കാ
ന്‍
അര്‍ഹത ഉണ്ടായിരിക്കും.
[വ. 29 (7) ]
ഉ.വ.
(5) അഥവാ ഉ.വ. (6), ഏതെന്നാല്‍ അത്
പ്രകാരം ഏതെങ്കിലും തുക ബഹിര്‍ഗമന നികുതി ബാധ്യതയോടൊപ്പം കൂട്ടിയ ഒരു സ്വീകര്‍ത്താവിന്,
അങ്ങനെ കൂട്ടിയ തുകയില്‍ വരവ് നേടിയ ദിവസം മുതല്‍ പറഞ്ഞ ഉപവകുപ്പുകളി
ല്‍
ബന്ധപ്പെട്ട കൂട്ടലുക ള്‍
നടത്തിയതുവരെ വ. 36 (1) പ്രകാരം വ്യക്തമാക്കിയ നിരക്കി
ല്‍
പലിശ അടയ്ക്കാ ന്‍
ബാധ്യത ഉണ്ട്.
[വ.
29 (8) ]
ഉ.വ. 7
പ്രകാരം ഏതെങ്കിലും ബഹിര്‍ഗമന നികുതി ബാധ്യത കുറയ്ക്കുന്നത് സ്വീകരിക്കുമ്പോള്‍,
സ്വീകര്‍ത്താവിന് ഉ.വ. 8 പ്രകാരം അടച്ച പലിശ നിര്‍ദ്ദേശിച്ച വിധത്തി
ല്‍
അയാളുടെ ഇലക്ട്രോണിക് ക്യാഷ് ലഡ്ജറി ല്‍
ബന്ധപ്പെട്ട ശീര്‍ഷകത്തി ല്‍
തുക വരവ് വെച്ചു തിരികെ കൊടുക്കും:
എന്നാല്‍
വരവ് വെയ്ക്കേണ്ട പലിശയുടെ തുക, വിതരണക്കാര ന്‍
അടച്ച പലിശയുടെ തുകയേക്കാള്‍ ഒരു കാരണവശാലും കൂടുകയില്ല.
[വ. 29 (9) ]
ഉ.വ.
7 -ലെ വ്യവസ്ഥകള്‍ക്ക് വിരുദ്ധമായി ബഹിര്‍ഗമന നികുതി ബാധ്യത കുറവ് ചെയ്ത തുക
സ്വീകര്‍ത്താവിന്‍റെ ബഹിര്‍ഗമന നികുതി ബാധ്യതയോടൊപ്പം അങ്ങനെ വിരുദ്ധമായി ചെയ്ത
മാസത്തെ അയാളുടെ റിട്ടേണി ല്‍
കൂട്ടുകയും, അങ്ങനെ കൂട്ടിയ തുകയില്‍, അത്തരം സ്വീകര്‍ത്താവിന് വ. 36 (3) പ്രകാരം
വ്യക്തമാക്കിയ നിരക്കില്‍ പലിശ അടയ്ക്കാന്‍ ബാധ്യതയുമുണ്ടായിരിക്കും.
[വ. 29 (10) ]
#GST , #Malayalam , #ChapterVIII
No comments:
Post a Comment