താല്‍കാലിക നികുതി
ദായകനും വിദേശവാസിയായ നികുതി ദായകനും ബന്ധപ്പെട്ട
വിശേഷ വ്യവസ്ഥകള്‍
ഒരു താല്‍കാലിക നികുതി ദായകനോ ഒരു വിദേശവാസിയായ നികുതി
ദായകനോ നല്‍കിയ റജിസ്ട്രേഷ ന്‍
സര്‍ട്ടിഫിക്കറ്റ് റജിസ്ട്രേഷ ന്‍റെ സാധുതാ ദിവസം മുത ല്‍ ഒരു
തൊണ്ണൂറു ദിവസം കാലയളവിലേക്ക് സാധുതയുള്ളതായിരിക്കും.
എന്നാല്‍ യുക്തനായ ഉദ്യോഗസ്ഥന് മുന്‍പറഞ്ഞ നികുതി
ദായകന്‍റെ അഭ്യര്‍ത്ഥനയില്‍, മുന്‍പറഞ്ഞ തൊണ്ണൂറു ദിവസം കാലയളവ്, മറ്റൊരു തൊണ്ണൂറു
ദിവസത്തില്‍ കൂടാത്ത കാലയളവിലേക്ക് നീട്ടി കൊടുക്കാം.
[വ. 19A (1)]
ഈ നിയമത്തില്‍ എന്തുതന്നെ മറിച്ചു ഉ ള്‍ കൊണ്ടിരുന്നാലും,
ഒരു താല്‍കാലിക നികുതി ദായകനോ ഒരു വിദേശവാസിയായ നികുതി ദായകനോ റജിസ്ട്രേഷ ന്‍
ആവശ്യപ്പെട്ട കാലയളവിലേക്കുള്ള അത്തരം വ്യക്തിയുടെ അനുമാനിത നികുതി ബാധ്യതയ്ക്ക്
തുല്യമായ ഒരു തുക വ. 19 (1) പ്രകാരം റജിസ്ട്രേഷന് അപേക്ഷ സമര്‍പ്പിക്കുന്ന സമയത്ത്
ഒരു മുന്‍കൂ ര്‍ നികുതി നിക്ഷേപം ആയി നല്‍കണം:
ഉ.വ.(1) പ്രകാരം ഏതെങ്കിലും സമയം നീട്ടുന്നതിന്
ആവശ്യപ്പെട്ടിരിക്കുമ്പോ ള്‍, നീട്ടുന്നത് ആവശ്യപ്പെട്ട കാലയളവിലേക്കുള്ള
അത്തരം വ്യക്തിയുടെ അനുമാനിത നികുതി ബാധ്യതയ്ക്ക് തുല്യമായ നികുതി തുക അത്തരം
നികുതിദായകന്‍ പുറമേ നിക്ഷേപമായി നല്‍കണം.
[വ. 19A (2)]
ഉ.വ.(2) പ്രകാരം നിക്ഷേപിച്ച തുക അത്തരം
വ്യക്തിയുടെ ഇലക്ട്രോണിക് ക്യാഷ് ലഡ്ജറില്‍ വരവ് വെയ്ക്കുകയും വ.35 പ്രകാരം
വ്യവസ്ഥ ചെയ്തിട്ടുള്ള വിധത്തില്‍ ഉപയോഗിക്കുകയും ചെയ്യും.
[വ. 19A (3)]
#GST , #Malayalam
, #ChapterVI
No comments:
Post a Comment