ആന്തരീക വിതരണ
വിവരങ്ങളുടെ സമര്‍പ്പണം
ഒരു അന്തര്‍ഗത സേവന വിതരണക്കാരനോ, വ.8 അഥവാ വ.37 വ്യവസ്ഥക ള്‍ പ്രകാരം
നികുതി അടയ്ക്കുന്ന വ്യക്തിയോ ഒഴികെ ഓരോ റജിസ്റ്റ ര്‍
ചെയ്ത നികുതി ദായകനും തന്‍റെ ആന്തരീക വിതരണങ്ങളുടെയും ക്രെഡിറ്റ് അഥവാ ഡെബിറ്റ് നോട്ടുകളുടെയും
വിവരങ്ങ ള്‍ തയ്യാറാക്കാ ന്‍ വേണ്ടി, വ.25 (1) പ്രകാരം അറിയിച്ച ബാഹ്യ
വിതരണങ്ങളും ക്രെഡിറ്റ് അഥവാ ഡെബിറ്റ് നോട്ടുകളുമായി ബന്ധപ്പെട്ട വിവരങ്ങള്‍
പരിശോധിക്കുകയും സാധൂകരിക്കുകയും ഭേദഗതി വരുത്തുകയും വേണമെങ്കി ല്‍
ഇല്ലാതാക്കുകയും, കൂടാതെ, വ.25 (1) പ്രകാരം വിതരണക്കാരന്‍ വെളിപ്പെടുത്താത്ത തരം
വിതരണങ്ങളുമായി ബന്ധപ്പെട്ട് അയാള്‍ സ്വീകരിച്ച ആന്തരീക വിതരണങ്ങളുടെയും ക്രെഡിറ്റ് അഥവാ ഡെബിറ്റ് നോട്ടുകളുടെയും
വിവരങ്ങ ള്‍ ഉള്‍പെടുത്തുകയും, ചെയ്യാം.
[വ. 26 (1) ]
ഓരോ റജിസ്റ്റ ര്‍ ചെയ്ത നികുതി ദായകനും, ഈ നിയമപ്രകാരം
പ്രതിലോമ രീതിയില്‍ നികുതി അടയ്ക്കേണ്ട അന്തരീക സേവന വിതരണങ്ങളും ഐജിഎസ്ടി
നിയമപ്രകാരം നികുതി ബാധ്യത ഉള്ള ചരക്കുകളോ സേവനങ്ങളോ അഥവാ രണ്ടും കൂടിയുമോ ഉള്ള
ആന്തരീക വിതരണങ്ങളും ഉള്‍പെടെ, നികുതി ബാധ്യത ഉള്ള ചരക്കുകളോ സേവനങ്ങളോ അഥവാ
രണ്ടും കൂടിയുമോ ഉള്ള ആന്തരീക വിതരണങ്ങളുടെ വിവരങ്ങളും അത്തരം വിതരണങ്ങളുമായി
ബന്ധപ്പെട്ടു ഒരു നികുതി കാലയളവില്‍ സ്വീകരിച്ച ക്രെഡിറ്റ് അഥവാ ഡെബിറ്റ്
നോട്ടുകളും നിര്‍ദ്ദേശിച്ച ഫോമിലും വിധത്തിലും നികുതി കാലയളവിനു തൊട്ടു വരുന്ന
മാസം പതിനഞ്ചാം തീയതിയോ അതിനു മുന്‍പോ ഇലക്ട്രോണിക് ആയി സമര്‍പ്പിക്കണം:
എന്നാല്‍, ബോര്‍ഡിനോ കമ്മീഷണര്‍ക്കോ, സാധുതയുള്ളതും മതിയായതുമായ
കാരണങ്ങളില്‍, വിജ്ഞാപനം വഴി, അത്തരം വിവരങ്ങ ള്‍
സമര്‍പ്പിക്കുന്നതിനുള്ള സമയ പരിധി നീട്ടാം:
എന്നാല്‍, ബോര്‍ഡോ സംസ്ഥാന ചരക്കു സേവന നികുതി കമ്മീഷണറോ നീട്ടിയ
ഏതെങ്കിലും സമയ പരിധി തിരിച്ചു സംസ്ഥാന ചരക്കു സേവന നികുതി കമ്മീഷണറോ ബോര്‍ഡോ
അംഗീകരിച്ചതായി കണക്കാക്കും.
[വ. 26 (2) ]
ഏതെങ്കിലും നികുതി കാലയളവി ല്‍, ഉ.വ. (2)
പ്രകാരം വിവരങ്ങള്‍ സമര്‍പ്പിച്ചിട്ടുള്ള ഓരോ റജിസ്റ്റ ര്‍
ചെയ്ത നികുതി ദായകനും വ.29 പ്രകാരം അവ താരതമ്യപ്പെടാതെ നില്‍കുന്ന പക്ഷം, അതില്‍ എന്തെങ്കിലും തെറ്റോ വിട്ടുപോയതോ
കണ്ടെത്തിയാ ല്‍, അത്തരം തെറ്റോ വിട്ടുപോയതോ ശ്രദ്ധയി ല്‍
പെടുന്ന നികുതി കാലയളവില്‍, നിര്‍ദ്ദേശിച്ച വിധത്തില്‍, അത്തരം തെറ്റോ വിട്ടുപോയതോ
തിരുത്തുകയും, അത്തരം തെറ്റോ വിട്ടുപോയതോ
മൂലം നികുതി കുറവായി അടച്ചിട്ടുണ്ടെങ്കില്‍, പ്രസ്തുത നികുതി കാലയളവി ല്‍
സമര്‍പ്പിക്കുന്ന റിട്ടേണി ല്‍, നികുതിയും പലിശയും അടയ്ക്കുകയും വേണം:
എന്നാല്‍, ഉ.വ.(2) പ്രകാരം സമര്‍പ്പിച്ച വിവരങ്ങളുമായി ബന്ധപ്പെട്ട
തെറ്റിനോ വിട്ടുപോയതിനോ, അത്തരം വിവരങ്ങള്‍ ഉള്‍പെടുന്ന സാമ്പത്തിക വര്‍ഷം
അവസാനിച്ച ശേഷം വരുന്ന സെപ്റ്റംബര്‍ മാസത്തെ വ.27 പ്രകാരമുള്ള റിട്ടേ ണ്‍
അഥവാ സംഗതമായ വാര്‍ഷിക റിട്ടേ ണ്‍, ഇതില്‍ ഏതാണോ നേരത്തെയുള്ളത് അതു സമര്‍പ്പിച്ച
ശേഷം ഒരു തിരുത്തലും അനുവദിക്കുകയില്ല.
[വ. 26 (3) ]
#GST , #Malayalam
, #ChapterVIII
No comments:
Post a Comment