റജിസ്ട്രേഷന്‍റെ
ഭേദഗതി
റജിസ്ട്രേഷന്‍റെ സമയത്തു സമര്‍പ്പിച്ചതും അഥവാ
അതിനു ശേഷം സമര്‍പ്പിച്ചതുമായ വിവരങ്ങളിലുള്ള ഏതെങ്കിലും മാറ്റങ്ങള്‍, നിര്‍ദ്ദേശിച്ച
വിധത്തിലും കാലയളവിനുള്ളിലും ഓരോ നികുതിദായകനും യുക്തനായ ഉദ്യോഗസ്ഥനെ അറിയിക്കണം.
[വ. 20 (1)]
ഉ.വ.(1) പ്രകാരം സമര്‍പ്പിച്ച വിവരത്തിന്‍റെ
അടിസ്ഥാനത്തിലോ അഥവാ താ ന്‍ ഗ്രഹിച്ചതുപോലെയോ യുക്തനായ ഉദ്യോഗസ്ഥന്, നിര്‍ദ്ദേശിച്ച
വിധത്തിലും കാലയളവിനുള്ളിലും റജിസ്ട്രേഷ ന്‍ വിവരങ്ങളിലുള്ള
ഭേദഗതികള്‍, അംഗീകരിക്കുകയോ നിരസിക്കുകയോ ചെയ്യാം:
എന്നാല്‍, നിര്‍ദ്ദേശിച്ച തരം വിവരങ്ങളിലുള്ള ഭേദഗതികള്‍ക്ക്
യുക്തനായ ഉദ്യോഗസ്ഥന്‍റെ അംഗീകാരം വേണ്ടതില്ല.
[വ. 20 (2)]
ഒരു കാരണം കാണിക്കല്‍ നോട്ടീസ് നല്‍കാതെയും
പ്രസ്തുത വ്യക്തിക്ക് കേള്‍വിക്ക് ന്യായമായ അവസരം കൊടുക്കാതെയും റജിസ്ട്രേഷ ന്‍ വിവരങ്ങളിലെ
ഭേദഗതിക്കുള്ള അപേക്ഷ യുക്തനായ ഉദ്യോഗസ്ഥ ന്‍ നിരസിക്കരുത്.
[വ. 20 (3)]
സിജിഎസ്ടി നിയമം/എസ്ജിഎസ്ടി നിയമ പ്രകാരമുള്ള
ഭേദഗതികളുടെ ഏതെങ്കിലും നിരാസമോ അംഗീകാരമോ, ഏതെന്നാ ല്‍
അത്, തിരിച്ചു എസ്ജിഎസ്ടി നിയമം/സിജിഎസ്ടി നിയമ പ്രകാരമുള്ള ഭേദഗതികളുടെ ഒരു നിരാസമോ
അംഗീകാരമോ ആയി കണക്കാക്കും.
[വ. 20 (4)]
#GST , #Malayalam
, #ChapterVI
No comments:
Post a Comment