റിട്ടേണുകള്‍
ഓരോ റജിസ്റ്റ ര്‍ ചെയ്ത നികുതി ദായകനും ഓരോ കലണ്ടര്‍ മാസത്തിനും അഥവാ അതിന്‍റെ
ഭാഗത്തിനും നിര്‍ദ്ദേശിച്ച ഫോമിലും വിധത്തിലും ചരക്കുകളോ സേവനങ്ങളോ അഥവാ രണ്ടും
കൂടിയുമോ ഉള്ള ആന്തരീക, ബാഹ്യ വിതരണങ്ങളുടെയും ഉപയോഗിച്ച അന്തര്‍ഗത നികുതി
ക്രെഡിറ്റിന്‍റെയും അടയ്ക്കേണ്ട നികുതിയുടെയും അടച്ച നികുതിയുടെയും നിര്‍ദ്ദേശിച്ച
മറ്റു വിവരങ്ങളും പ്രസ്തുത മാസം അവസാനിച്ചു ഇരുപതു ദിവസത്തിനുള്ളി ല്‍,
ഇലക്ട്രോണിക് ആയി ഒരു റിട്ടേണ്‍ സമര്‍പ്പിക്കണം:
എന്നാല്‍ ഈ നിയമത്തിലെ വകുപ്പ് 8 –ലെ വ്യവസ്ഥക ള്‍
പ്രകാരം നികുതി അടയ്ക്കുന്ന ഒരു റജിസ്റ്റ ര്‍
ചെയ്ത നികുതി ദായക ന്‍, ഓരോ ത്രൈമാസികത്തിനും അഥവാ അതിന്‍റെ
ഭാഗത്തിനും നിര്‍ദ്ദേശിച്ച ഫോമിലും
വിധത്തിലും പ്രസ്തുത ത്രൈമാസികം അവസാനിച്ചു പതിനെട്ടു ദിവസത്തിനുള്ളി ല്‍, ഇലക്ട്രോണിക്
ആയി ഒരു റിട്ടേണ്‍ സമര്‍പ്പിക്കണം:
എന്നാല്‍ ഏതെങ്കിലും മു ന്‍ നികുതി കാലയളവിലേക്ക് ഒരു സാധുതയുള്ള റിട്ടേ ണ്‍
അയാള്‍ സമര്‍പ്പിച്ചിട്ടില്ലെങ്കില്‍, ഒരു നികുതി കാലയളവിലേക്ക് ഒരു റജിസ്റ്റ ര്‍
ചെയ്ത നികുതി ദായക നെ റിട്ടേണ്‍ സമര്‍പ്പിക്കാ ന്‍
അനുവദിക്കില്ല.
[വ. 27 (1) ]
ഉ.വ.(1) പ്രകാരം ഒരു റിട്ടേണ്‍ സമര്‍പ്പിക്കേണ്ട ഓരോ റജിസ്റ്റ ര്‍ ചെയ്ത
നികുതി ദായകനും പ്രസ്തുത റിട്ടേ ണ്‍ പ്രകാരം അടയ്ക്കേണ്ട നികുതി യുക്തമായ
ഗവണ്മെണ്ടിന്‍റെ ക്രെഡിറ്റിലേക്ക് അയാ ള്‍ റിട്ടേ ണ്‍
സമര്‍പ്പിക്കേണ്ട അവസാന ദിവസം കഴിഞ്ഞു പോകാതെ അടയ്ക്കണം.
[വ. 27 (2) ]
റിട്ടേ ണ്‍ പ്രകാരമുള്ള മുഴുവ ന്‍
നികുതിയും അടയ്ക്കാതെ ഒരു റജിസ്റ്റ ര്‍
ചെയ്ത നികുതി ദായക ന്‍ ഉ.വ.(1) പ്രകാരം സമര്‍പ്പിച്ച ഒരു റിട്ടേ ണ്‍ ആ
വ്യക്തി നടത്തിയ വിതരണങ്ങള്‍ക്കുള്ള അന്തര്‍ഗത നികുതി ക്രെഡിറ്റ് അനുവദിക്കാനുള്ള
സാധുതയുള്ള ഒരു റിട്ടേണ്‍ ആയി പരിഗണിക്കുകയില്ല.
[വ. 27 (3) ]
ഓരോ റജിസ്റ്റ ര്‍ ചെയ്ത നികുതി ദായകനും ഉ.വ.(1) പ്രകാരം ഓരോ
നികുതി കാലയളവിലേക്കും, പ്രസ്തുത നികുതി കാലയളവില്‍ ചരക്കുകളോ സേവനങ്ങളോ അഥവാ
രണ്ടും കൂടിയുമോ ഉള്ള ഏതെങ്കിലും വിതരണം നടത്തിയാലും ഇല്ലെങ്കിലും ഒരു റിട്ടേണ്‍ സമര്‍പ്പിക്കണം.
[വ. 27 (4) ]
ഉറവിടത്തില്‍ നികുതി കുറവ് ചെയ്യേണ്ട ഓരോ റജിസ്റ്റ ര്‍
ചെയ്ത നികുതി ദായകനും അങ്ങനെ കുറവ് ചെയ്ത മാസത്തേയ്ക്ക് വേണ്ടി പ്രസ്തുത മാസം
അവസാനിച്ചു പത്തു ദിവസത്തിനുള്ളില്‍, കുറവ് ചെയ്ത നികുതി അടയ്ക്കുന്നതിനൊപ്പം നിര്‍ദ്ദേശിച്ച
ഫോമിലും വിധത്തിലും ഇലക്ട്രോണിക് ആയി ഒരു റിട്ടേണ്‍ സമര്‍പ്പിക്കണം.
[വ. 27 (5) ]
ഓരോ അന്തര്‍ഗത സേവന വിതരണക്കാരനും ഓരോ കലണ്ട ര്‍
മാസത്തിനും അഥവാ അതിന്‍റെ ഭാഗത്തിനും നിര്‍ദ്ദേശിച്ച ഫോമിലും വിധത്തിലും ഇലക്ട്രോണിക്
ആയി ഒരു റിട്ടേണ്‍ പ്രസ്തുത മാസം അവസാനിച്ചു പതിമൂന്നു ദിവസത്തിനുള്ളി ല്‍ സമര്‍പ്പിക്കണം.
[വ. 27 (6) ]
വ. 25, 26 എന്നിവയിലെ വ്യവസ്ഥകള്‍ക്ക് വിധേയമായി, ഉ.വ.(1) പ്രകാരം ഒരു റിട്ടേണ്‍ സമര്‍പ്പിച്ച
ശേഷം, ഏതെങ്കിലും നികുതി ദായകന്‍, അതില്‍ എന്തെങ്കിലും വിട്ടുപോയതോ തെറ്റായതോ ആയ
വിവരങ്ങള്‍ കണ്ടെത്തിയാല്‍, നികുതി അധികാരികളുടെ സൂക്ഷ്മ പരിശോധന, ആഡിറ്റ്,
അന്വേഷണം, അഥവാ ബല പ്രയോഗ പ്രവര്‍ത്തനം എന്നിവയുടെ ഫലമായല്ലാതെ ആണെങ്കി ല്‍, അയാ ള്‍ അത്തരം
വിട്ടുപോയതും തെറ്റായതും കണ്ടെത്തിയ ആ മാസം
അഥവാ ത്രൈമാസികം ഏതെന്നാല്‍ അതിനു സമര്‍പ്പിക്കേണ്ട റിട്ടേണി ല്‍, നിയമത്തില്‍
ബാധകവും വ്യക്തമാക്കിയതും ആയ പലിശ അടയ്ക്കുന്നതിന് വിധേയമായി അത്തരം വിട്ടുപോയതും തെറ്റായതുമായ
വിവരങ്ങ ള്‍ തിരുത്തണം:
എന്നാ ല്‍, സാമ്പത്തിക വര്‍ഷാവസാനം കഴിഞ്ഞു വരുന്ന
സെപ്റ്റംബ ര്‍ മാസം അഥവാ രണ്ടാം ത്രൈമാസികം ഏതെന്നാ ല്‍
അതിനു റിട്ടേ ണ്‍ സമര്‍പ്പിക്കേണ്ട തീയതി അഥവാ സംഗതമായ വാര്‍ഷിക
റിട്ടേ ണ്‍ സമര്‍പ്പിക്കുന്ന യഥാര്‍ത്ഥ ദിവസം, ഇതില്‍ ഏതാണോ നേരത്തെയുള്ളത് അത്
കഴിഞ്ഞു ഏതെങ്കിലും വിട്ടുപോയതും തെറ്റായതുമായ വിവരങ്ങള്‍ തിരുത്തുന്നത്
അനുവദിക്കില്ല.
[വ. 27 (7) ]
#GST , #Malayalam
, #ChapterVIII
No comments:
Post a Comment