Sunday, 23 October 2016

ബാഹ്യ വിതരണ വിവരങ്ങളുടെ സമര്‍പ്പണം

അദ്ധ്യായം VIII

റിട്ടേണുകള്‍

ബാഹ്യ വിതരണ വിവരങ്ങളുടെ സമര്‍പ്പണം

ഒരു അന്തര്‍ഗത സേവന വിതരണക്കാരനോ, വ.8 അഥവാ വ.37 വ്യവസ്ഥക ള്‍ പ്രകാരം നികുതി അടയ്ക്കുന്ന വ്യക്തിയോ ഒഴികെ ഓരോ റജിസ്റ്റ ര്‍ ചെയ്ത നികുതി ദായകനും നിര്‍ദ്ദേശിച്ച വിധത്തിലും ഫോമിലും ഇലക്ട്രോണിക് ആയി, ചരക്കുകളോ സേവനങ്ങളോ അഥവാ രണ്ടും കൂടിയുമോ ഒരു നികുതി കാലയളവില്‍ നടത്തിയ ബാഹ്യ വിതരണങ്ങളുടെ വിവരങ്ങ ള്‍, പറഞ്ഞ നികുതി കാലയളവിനു തൊട്ടു വരുന്ന മാസം പത്താം തീയതിയോ അതിനു മുന്‍പോ സമര്‍പ്പിക്കുകയും അത്തരം വിവരങ്ങ ള്‍ പറഞ്ഞ വിതരണങ്ങളുടെ സ്വീകര്‍ത്താവിനെ നിര്‍ദ്ദേശിച്ച വിധത്തിലും സമയത്തിനുള്ളിലും അറിയിക്കുകയും വേണം:

എന്നാല്‍, ബോര്‍ഡിനോ കമ്മീഷണര്‍ക്കോ, സാധുതയുള്ളതും മതിയായതുമായ കാരണങ്ങളില്‍, വിജ്ഞാപനം വഴി, അത്തരം വിവരങ്ങള്‍ സമര്‍പ്പിക്കുന്നതിനുള്ള സമയ പരിധി നീട്ടാം:

എന്നാല്‍, ബോര്‍ഡോ സംസ്ഥാന ചരക്കു സേവന നികുതി കമ്മീഷണറോ നീട്ടിയ ഏതെങ്കിലും സമയ പരിധി തിരിച്ചു സംസ്ഥാന ചരക്കു സേവന നികുതി കമ്മീഷണറോ ബോര്‍ഡോ അംഗീകരിച്ചതായി കണക്കാക്കും:

വിശദീകരണം: ഈ വകുപ്പിന്‍റെ ആവശ്യങ്ങള്‍ക്ക് വേണ്ടി, “ബാഹ്യ വിതരണങ്ങളുടെ വിവരങ്ങ ള്‍” എന്ന സംജ്ഞയി ല്‍ ഉള്‍പ്പെടുന്നത്, പറഞ്ഞ നികുതി കാലയളവി ല്‍ നല്‍കിയ പൂജ്യം നിരക്കിലുള്ള വിതരണങ്ങ ള്‍, അന്തര്‍സംസ്ഥാന വിതരണങ്ങള്‍, ഒരു ആന്തരീക വിതരണവുമായി ബന്ധപ്പെട്ടോ അതിനുവേണ്ടിയോ കിട്ടിയ ചരക്കുക ള്‍ തിരികെ നല്‍കുന്നത്, കയറ്റുമതി, ഡെബിറ്റ് നോട്ടുകള്‍, ക്രെഡിറ്റ്‌ നോട്ടുകള്‍, കൂടാതെ അനുബന്ധ ഇന്‍വോയിസുക ള്‍ എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങ ള്‍.

[വ. 25 (1) ]

ഏതെങ്കിലും നികുതി കാലയളവില്‍, ഉ.വ. (1) പ്രകാരം വിവരങ്ങള്‍ സമര്‍പ്പിച്ചിട്ടുള്ള ഓരോ റജിസ്റ്റ ര്‍ ചെയ്ത നികുതി ദായകനും വ.29 പ്രകാരം അവ താരതമ്യപ്പെടാതെ നില്‍ക്കുന്ന പക്ഷം,  അതില്‍ എന്തെങ്കിലും തെറ്റോ വിട്ടുപോയതോ കണ്ടെത്തിയാ ല്‍, അത്തരം തെറ്റോ വിട്ടുപോയതോ ശ്രദ്ധയി ല്‍ പെടുന്ന നികുതി കാലയളവില്‍, നിര്‍ദ്ദേശിച്ച വിധത്തില്‍, അത്തരം തെറ്റോ വിട്ടുപോയതോ തിരുത്തുകയും,  അത്തരം തെറ്റോ വിട്ടുപോയതോ മൂലം നികുതി കുറവായി അടച്ചിട്ടുണ്ടെങ്കില്‍, പ്രസ്തുത നികുതി കാലയളവി ല്‍ സമര്‍പ്പിക്കുന്ന റിട്ടേണി ല്‍, നികുതിയും പലിശയും അടയ്ക്കുകയും വേണം:

എന്നാല്‍, ഉ.വ.(1) പ്രകാരം സമര്‍പ്പിച്ച വിവരങ്ങളുമായി ബന്ധപ്പെട്ട തെറ്റിനോ വിട്ടുപോയതിനോ, അത്തരം വിവരങ്ങള്‍ ഉള്‍പെടുന്ന സാമ്പത്തിക വര്‍ഷം അവസാനിച്ച ശേഷം വരുന്ന സെപ്റ്റംബര്‍ മാസത്തെ വ.27 പ്രകാരമുള്ള റിട്ടേ ണ്‍ അഥവാ സംഗതമായ വാര്‍ഷിക റിട്ടേ ണ്‍, ഇതില്‍ ഏതാണോ നേരത്തെയുള്ളത്‌ അതു സമര്‍പ്പിച്ച ശേഷം  ഒരു തിരുത്തലും അനുവദിക്കുകയില്ല.

[വ. 25 (2) ]

#GST , #Malayalam , #ChapterVIII    

No comments:

Post a Comment