Sunday, 16 October 2016

റജിസ്ട്രേഷ ന്‍ റദ്ദാക്കിയത് പിന്‍വലിക്കുന്നത്

റജിസ്ട്രേഷ ന്‍ റദ്ദാക്കിയത് പിന്‍വലിക്കുന്നത്

റദ്ദാക്കിയ ഉത്തരവ് നല്‍കിയ തീയതി മുതല്‍ മുപ്പതു ദിവസത്തിനുള്ളില്‍, റജിസ്ട്രേഷ ന്‍ റദ്ദാക്കിയത് പിന്‍വലിക്കുന്നതിന്, യുക്തനായ ഉദ്യോഗസ്ഥ ന്‍ റജിസ്ട്രേഷ ന്‍ റദ്ദാക്കിയ ഏതെങ്കിലും റജിസ്റ്റ ര്‍ ചെയ്ത നികുതിദായകന്, നിര്‍ദ്ദേശിച്ച തരം ഉപാധികളിലും സാഹചര്യങ്ങളിലും സ്വന്തം ഉപക്ഷേപത്തി ല്‍ നിര്‍ദ്ദേശിച്ച വിധത്തി ല്‍, അത്തരം ഉദ്യോഗസ്ഥന് അപേക്ഷ നല്‍കാം.

[വ. 22 (1)]

യുക്തനായ ഉദ്യോഗസ്ഥ ന്‍, ഇതിനു വേണ്ടി നിര്‍ദ്ദേശിച്ച വിധത്തിലും കാലയളവിനുള്ളിലും, ഒരു ഉത്തരവ് വഴി, റജിസ്ട്രേഷ ന്‍ റദ്ദാക്കിയത് പിന്‍വലിക്കുകയോ പിന്‍വലിക്കാനുള്ള അപേക്ഷ നിരസിക്കുകയോ ഉത്തമവും മതിയായതുമായ കാരണങ്ങളാല്‍ ചെയ്യാം.

[വ. 22 (2)]

ഒരു കാരണം കാണിക്കല്‍ നോട്ടീസ് നല്‍കാതെയും പ്രസ്തുത വ്യക്തിക്ക് കേള്‍വിക്ക് ന്യായമായ അവസരം കൊടുക്കാതെയും യുക്തനായ ഉദ്യോഗസ്ഥ ന്‍ റജിസ്ട്രേഷ ന്‍ റദ്ദാക്കിയത് പിന്‍വലിക്കാനുള്ള അപേക്ഷ നിരസിക്കരുത്‌.

[വ. 22 (3)]

സിജിഎസ്ടി നിയമം/എസ്ജിഎസ്ടി നിയമ പ്രകാരമുള്ള റജിസ്ട്രേഷ ന്‍ റദ്ദാക്കിയത് പിന്‍വലിക്കുന്നത്, തിരിച്ചു എസ്ജിഎസ്ടി നിയമം/സിജിഎസ്ടി നിയമ പ്രകാരമുള്ള റജിസ്ട്രേഷ ന്‍ റദ്ദാക്കിയത് പിന്‍വലിക്കുന്നത് ആയി കണക്കാക്കും.

[വ. 22 (4)]

അദ്ധ്യായം VI സമാപ്തം



#GST , #Malayalam , #ChapterVI    

No comments:

Post a Comment