Sunday, 16 October 2016

റജിസ്ട്രേഷ ന്‍ റദ്ദാക്കല്‍

റജിസ്ട്രേഷ ന്‍ റദ്ദാക്കല്‍

യുക്തനായ ഉദ്യോഗസ്ഥന് സ്വന്തം ഉപക്ഷേപത്തിലോ, നികുതിദായകനോ, അത്തരം വ്യക്തിയുടെ മരണത്തില്‍ അയാളുടെ നിയമ പ്രകാരമുള്ള അവകാശികളോ,  നിര്‍ദ്ദേശിച്ച വിധത്തി ല്‍ സമര്‍പ്പിച്ച ഒരു അപേക്ഷയിന്മേലോ നിര്‍ദ്ദേശിച്ച വിധത്തിലും കാലയളവിനുള്ളിലും റജിസ്ട്രേഷ ന്‍ റദ്ദാക്കാം, താഴെപ്പറയുന്ന സാഹചര്യങ്ങ ള്‍ കണക്കിലെടുത്ത്,-

(a)     ബിസിനസ്‌ നിറുത്തി, ഉടമസ്ഥന്‍റെ മരണം ഉള്‍പെടെ ഏതെങ്കിലും കാരണത്താല്‍ പൂര്‍ണമായും കൈമാറി,  മറ്റൊരു നിയമാനുസൃത സ്ഥാപനവുമായി യോജിപ്പിച്ചു, ലയനം പിരിഞ്ഞു അഥവാ മറ്റേതെങ്കിലും വിധത്തില്‍ വിക്രയം ചെയ്തു; അഥവാ

(b)     ബിസിനസ്സിന്‍റെ ഭരണഘടനയി ല്‍ എന്തെങ്കിലും മാറ്റം വന്നു; അഥവാ

(c)     നികുതിദായകന്, വ.19 (3) പ്രകാരം റജിസ്റ്റ ര്‍ ചെയ്ത വ്യക്തി ഒഴികെ, പട്ടിക മൂന്നു പ്രകാരം റജിസ്റ്റ ര്‍ ചെയ്യാ ന്‍  ഇനിമേല്‍ ബാധ്യതയില്ല.

[വ. 21 (1)]

യുക്തനായ ഉദ്യോഗസ്ഥന്, താഴെപ്പറയുന്ന കേസുകളില്‍, നിര്‍ദ്ദേശിച്ച വിധത്തില്‍, തനിക്കു ഉചിതമെന്ന് തോന്നുന്നപോലെ, ഏതെങ്കിലും പഴയ ദിവസം ഉള്‍പെടെയുള്ള തരം ദിവസം മുത ല്‍, നികുതിദായകന്‍റെ റജിസ്ട്രേഷ ന്‍ റദ്ദാക്കാം, എവിടെയെങ്കിലും,-

(a)     റജിസ്റ്റര്‍ ചെയ്ത നികുതിദായക ന്‍, നിയമത്തിലെയോ അതു പ്രകാരം നിര്‍മിച്ച ചട്ടങ്ങളിലെയോ നിര്‍ദ്ദേശിച്ച തരം വ്യവസ്ഥക ള്‍ ലംഘിച്ചു; അഥവാ

(b)     അടുപ്പിച്ചുവരുന്ന മൂന്നു നികുതി കാലയളവിലേക്ക് വകുപ്പ് 8 പ്രകാരം നികുതി അടയ്ക്കുന്ന ഒരു വ്യക്തി, റിട്ടേണ്‍ സമര്‍പ്പിച്ചില്ല; അഥവാ

(c)     ഉ.വ.(b) വ്യക്തമാക്കുന്ന ഒരു വ്യക്തി ഒഴികെ, ഏതെങ്കിലും നികുതിദായകന്‍, അടുപ്പിച്ചുവരുന്ന ഒരു ആറുമാസം കാലയളവിലേക്ക് റിട്ടേണ്‍ സമര്‍പ്പിച്ചില്ല; അഥവാ

(d)     വ.19 (3) പ്രകാരം സ്വമേധയാ റജിസ്ട്രേഷ ന്‍ എടുത്ത ഒരു വ്യക്തി, റജിസ്ട്രേഷ ന്‍ ദിവസം മുതല്‍ ആറു മാസത്തിനുള്ളില്‍, ബിസിനസ്‌ തുടങ്ങിയില്ല.

[വ. 21 (2)]

ഏതെങ്കിലും റജിസ്ട്രേഷ ന്‍ നേടിയത് വഞ്ചനയോ, മനഃപൂര്‍വം തെറ്റായ പ്രസ്താവനയോ, അഥവാ വിവരങ്ങള്‍ മറച്ചുവെച്ചതോ  വഴി ആണെങ്കില്‍, യുക്തനായ ഉദ്യോഗസ്ഥന് വ.29 –ലെ വ്യവസ്ഥകള്‍ക്ക് വിധേയമായി, മുന്‍കാല പ്രാബല്യത്തോടെ റജിസ്ട്രേഷ ന്‍ റദ്ദാക്കാം.

[വ. 21 (3)]

ഒരു കാരണം കാണിക്കല്‍ നോട്ടീസ് നല്‍കാതെയും പ്രസ്തുത വ്യക്തിക്ക് കേള്‍വിക്ക് ന്യായമായ അവസരം കൊടുക്കാതെയും യുക്തനായ ഉദ്യോഗസ്ഥ ന്‍ റജിസ്ട്രേഷ ന്‍ റദ്ദാക്കരുത്‌.

[വ. 21 (4)]

ഈ വകുപ്പ് പ്രകാരമുള്ള റജിസ്ട്രേഷ ന്‍റെ റദ്ദാക്ക ല്‍, റദ്ദാക്കുന്ന ദിവസത്തിനു മുന്‍പുള്ള ഏതെങ്കിലും കാലയളവിലെ നിയമപ്രകാരം അടയ്ക്കേണ്ട നികുതിക്കും മറ്റു തുകയ്ക്കുമുള്ള നികുതിദായകന്‍റെ ബാധ്യതയെ, അത്തരം നികുതിയും മറ്റു തുകകളും റദ്ദാക്കുന്ന ദിവസത്തിനു മുന്‍പോ പിന്‍പോ തീരുമാനിച്ചതായാലും അല്ലെങ്കിലും, ബാധിക്കുകയില്ല.

[വ. 21 (5)]

സിജിഎസ്ടി നിയമം/എസ്ജിഎസ്ടി നിയമ പ്രകാരമുള്ള റജിസ്ട്രേഷ ന്‍റെ റദ്ദാക്ക ല്‍, തിരിച്ചു എസ്ജിഎസ്ടി നിയമം/സിജിഎസ്ടി നിയമ പ്രകാരമുള്ള റജിസ്ട്രേഷ ന്‍റെ റദ്ദാക്ക ല്‍ ആയി കണക്കാക്കും.

[വ. 21 (6)]

റജിസ്ട്രേഷ ന്‍ റദ്ദാക്കപ്പെട്ട ഓരോ റജിസ്റ്റ ര്‍ ചെയ്ത നികുതിദായകനും അങ്ങനെ റദ്ദാക്കിയ ദിവസത്തിന് തൊട്ടു മുന്‍പുള്ള ദിവസം സ്റ്റോക്ക്‌ ആയി സൂക്ഷിച്ച സാധനങ്ങളി ലും സ്റ്റോക്ക്‌ ആയി സൂക്ഷിച്ച പാതി പണി തീര്‍ന്നതും പണി തീര്‍ന്നതും ആയ ചരക്കുകളി ലും  ഉള്ള അന്തര്‍ഗത നികുതി വരവിനു തുല്യമായ ഒരു തുക  അഥവാ അത്തരം ചരക്കുകളി ല്‍ അടയ്ക്കേണ്ട ബഹിര്‍ഗമന നികുതി, ഏതാണോ കൂടുത ല്‍ അത് നിര്‍ദ്ദേശിച്ച വിധത്തി ല്‍ കണക്കാക്കി, ഇലക്ട്രോണിക് ക്രെഡിറ്റ്‌ അഥവാ ക്യാഷ് ലഡ്ജറി ല്‍ ചിലവെഴുതി അടയ്ക്കണം:

എന്നാല്‍ മൂലധന ചരക്കുകളില്‍, അത്തരം മൂലധന ചരക്കുകളി ല്‍ എടുത്ത അന്തര്‍ഗത നികുതി വരവിനു തുല്യമായ ഒരു തുക, ഇതിനു വേണ്ടി നിര്‍ദ്ദേശിച്ച ശതമാനാംശങ്ങ ള്‍ അഥവാ വ. 15 (1) പ്രകാരം അത്തരം മൂലധന ചരക്കുകളുടെ ഇടപാട് മൂല്യത്തിലെ നികുതി ഇതി ല്‍ ഏതാണോ കൂടുത ല്‍ അത് കുറച്ചും അടയ്ക്കണം.

[വ. 21 (7)]

ഉ.വ.(7) പ്രകാരം അടയ്ക്കേണ്ട തുക, നിര്‍ദ്ദേശിച്ച വിധത്തില്‍, സാധാരണയായി അംഗീകരിച്ച അക്കൌണ്ടിംഗ് തത്ത്വങ്ങ ള്‍ അനുസരിച്ച് കണക്കാക്കും.

[വ. 21 (8)]


#GST , #Malayalam , #ChapterVI

No comments:

Post a Comment