അദ്ധ്യായം VI
റജിസ്ട്രേഷ ന്‍
റജിസ്ട്രേഷ ന്‍
ഈ നിയമത്തിലെ പട്ടിക III പ്രകാരം റജിസ്റ്റര്‍
ചെയ്യാ ന്‍ ബാധ്യതയുള്ള ഓരോ വ്യക്തിയും റജിസ്റ്റ ര്‍ ചെയ്യാ ന്‍
അയാ ള്‍ ബാധ്യസ്ഥനാകുന്ന ദിവസം മുത ല്‍ മുപ്പതു ദിവസത്തിനുള്ളില്‍, ബാധ്യതയുള്ള
ഓരോ സംസ്ഥാനത്തും നിര്‍ദ്ദേശിച്ച വിധത്തിലും ഉപാധികള്‍ക്ക് വിധേയമായും
റജിസ്ട്രെഷന് അപേക്ഷിക്കണം:
എന്നാല്‍, നേരത്തേ നിയമപ്രകാരം റജിസ്റ്റ ര്‍
ചെയ്തിട്ടുള്ള വ്യക്തി ആണെങ്കില്‍, അന്തര്‍ഗത സേവന വിതരണക്കാര ന്‍ ഒഴികെ,
ഈ വകുപ്പ് പ്രകാരം അയാ ള്‍ പുതിയ
റജിസ്ട്രെഷന് അപേക്ഷിക്കേണ്ടതില്ല, മാത്രമല്ല അയാള്‍ ഇതിനുവേണ്ടി നിര്‍ദ്ദേശിച്ച
നടപടിക്രമം പിന്തുടരണം.
[വ. 19 (1)]
ഉ.വ.(1)-ല്‍ എന്ത് തന്നെ ഉ ള്‍ കൊണ്ടിരുന്നാലും,
ഒരു സംസ്ഥാനത്ത് ഒന്നിലധികം ബിസിനസ് ശിഖരങ്ങളുള്ള ഒരു വ്യക്തിക്ക് നിര്‍ദ്ദേശിച്ച
തരം ഉപാധികള്‍ക്ക് വിധേയമായി ഓരോ ബിസിനസ് ശിഖരത്തിനും ഓരോ പ്രത്യേക റജിസ്ട്രേഷ ന്‍
നേടാം.
[വ. 19 (2)]
പട്ടിക III പ്രകാരം റജിസ്റ്റ ര്‍ ചെയ്യാ ന്‍
ബാധ്യത ഇല്ലാത്ത ഒരു വ്യക്തിക്ക് സ്വമേധയാ റജിസ്റ്റര്‍ ചെയ്യാം, അപ്പോള്‍ ഈ
നിയമത്തിലെ എല്ലാ വ്യവസ്ഥകളും റജിസ്റ്റ ര്‍ ചെയ്ത നികുതി ബാധ്യത ഉള്ള വ്യക്തിക്ക്
ബാധകമാകുന്നതുപോലെ അത്തരം വ്യക്തിക്കും ബാധകമാകും.
[വ. 19 (3)]
ഉ.വ. (1), (2) അഥവാ (3) പ്രകാരം റജിസ്ട്രേഷ ന്‍
നല്‍കുന്നതിന് യോഗ്യരാകുവാന്‍, ആദായ നികുതി നിയമം, 1961 (1961-ല്‍ 43) പ്രകാരം നല്‍കിയ
പെര്‍മനെന്‍റ് അക്കൌണ്ട് നമ്പ ര്‍ ഓരോ വ്യക്തിക്കും ഉണ്ടായിരിക്കണം.
[വ. 19 (4)]
ഉ.വ.(4)-ല്‍ എന്ത് തന്നെ ഉ ള്‍ കൊണ്ടിരുന്നാലും,
വിദേശവാസി ആയ നികുതി ദായകന് ഉ.വ. (1)
പ്രകാരം റജിസ്ട്രേഷ ന്‍, നിര്‍ദ്ദേശിച്ച
മറ്റ് ഏതെങ്കിലും പ്രമാണം അടിസ്ഥാനമാക്കി നല്‍കാം.
[വ. 19 (4A)]
ഈ നിയമ പ്രകാരം റജിസ്റ്റ ര്‍
ചെയ്യാ ന്‍ ബാധ്യതയുള്ള ഒരു വ്യക്തി റജിസ്ട്രേഷ ന്‍
നേടുന്നതില്‍ വീഴ്ച വരുത്തിയാല്‍, ബന്ധപ്പെട്ട ഉദ്യോഗസ്ഥന് ഈ
നിയമപ്രകാരം അഥവാ നിലവിലുള്ള മറ്റേതെങ്കിലും നിയമപ്രകാരം എടുക്കുന്ന അഥവാ എടുക്കാനുള്ള ഏതെങ്കിലും നടപടിക്കു
കോട്ടമൊന്നും തട്ടാതെ അത്തരം വ്യക്തിയെ
നിര്‍ദ്ദേശിച്ച വിധത്തി ല്‍ റജിസ്റ്റ ര്‍ ചെയ്യാം.
[വ. 19 (5)]
ഉ.വ. (1) എന്തുതന്നെ ഉ ള്‍ കൊണ്ടിരുന്നാലും, ഐക്യരാഷ്ട്രസഭയുടെ
(യുണൈറ്റഡ് നേഷന്‍സ് ഓര്‍ഗനൈസേഷന്‍റെ) ഏതെങ്കിലും വിശിഷ്ട ഏജന്‍സി അഥവാ യുണൈറ്റഡ്
നേഷന്‍സ് (പ്രിവിലേജസ് ആന്‍ഡ് ഇമ്മ്യൂണിറ്റീസ്) ആക്ട്, 1947 (46 ഓഫ് 1947)
പ്രകാരം വിജ്ഞാപനം ചെയ്ത ഏതെങ്കിലും മള്‍ടിലാറ്ററ ല്‍ ഫിനാന്‍ഷ്യ ല്‍
ഇന്‍സ്റ്റിറ്റ്യൂഷ ന്‍ കൂടാതെ ഓര്‍ഗനൈസേഷ ന്‍,
വിദേശ രാജ്യങ്ങളുടെ കോണ്‍സുലേറ്റോ എംബസ്സിയോ ബോര്‍ഡോ കമ്മിഷണറോ വിജ്ഞാപനം ചെയ്ത
തരം വ്യക്തി വര്‍ഗങ്ങളോ മറ്റു വ്യക്തിയോ, നിര്‍ദ്ദേശിച്ച വിധത്തി ല്‍,
വിജ്ഞാപനം ചെയ്ത ആവശ്യങ്ങള്‍ക്ക് വേണ്ടി, ചരക്കുകളോ സേവനങ്ങളോ രണ്ടും കൂടിയുമോ ആയി
അവ ര്‍ സ്വീകരിച്ച വിജ്ഞാപനം ചെയ്ത വിതരണങ്ങളിലുള്ള നികുതിയുടെ റീഫണ്ട്
ഉള്‍പെടെ, ഒരു യുണീക് ഐഡന്‍റിറ്റി നമ്പ ര്‍ നേടണം.
[വ. 19 (6)]
നിര്‍ദ്ദേശിച്ച വിധത്തിലും കാലയളവിനുള്ളിലും നിര്‍ദ്ദിഷ്ട
പരിശോധനയ്ക്കു ശേഷം റജിസ്ട്രേഷനോ യുണീക്
ഐഡന്‍റിറ്റി നമ്പ റോ നല്‍കുകയോ വേണ്ട പോലെ നിരസിക്കുകയോ ചെയ്യും.
[വ. 19 (7)]
ഒരു കാരണം കാണിക്കല്‍ നോട്ടീസ് നല്‍കാതെയോ
വ്യക്തിക്ക് ഒരു കേള്‍വിക്ക് ന്യായമായ അവസരം നല്‍കാതെയും റജിസ്ട്രേഷനോ യുണീക് ഐഡന്‍റിറ്റി
നമ്പറിനോ ഉള്ള അപേക്ഷ യുക്തനായ ഉദ്യോഗസ്ഥ ന്‍ നിരസിക്കുകയില്ല.
[വ. 19 (8)]
ഒരു റജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ദ്ദേശിച്ച
ഫോമില്‍, നിര്‍ദിഷ്ട സാധുതാ ദിവസം കൂടിയുള്ളതു നല്‍കും.
[വ. 19 (8A)]
യുക്തനായ ഉദ്യോഗസ്ഥ ന്‍ ഉ.വ.
(7) നിര്‍ദ്ദേശിച്ച കാലയളവിനുള്ളില്‍, ന്യൂനതയൊന്നും അപേക്ഷകനെ അറിയിച്ചില്ലെങ്കി ല്‍, ആ
കാലയളവ് കഴിഞ്ഞാ ല്‍ റജിസ്ട്രേഷനോ യുണീക് ഐഡന്‍റിറ്റി നമ്പ റോ നല്‍കിയതായി
കണക്കാക്കും.
[വ. 19 (9)]
ഉ.വ. (7) എന്തുതന്നെ ഉ ള്‍ കൊണ്ടിരുന്നാലും,
സിജിഎസ്ടി നിയമം/എസ്ജിഎസ്ടി നിയമ പ്രകാരം റജിസ്ട്രേഷനോ യുണീക് ഐഡന്‍റിറ്റി നമ്പറിനോ
ഉള്ള അപേക്ഷയുടെ നിരസിക്ക ല്‍, തിരിച്ചു
എസ്ജിഎസ്ടി നിയമം/സിജിഎസ്ടി നിയമ പ്രകാരമുള്ള അപേക്ഷയുടെ ഒരു നിരസിക്കലായും
കണക്കാക്കും.
[വ. 19 (10)]
സിജിഎസ്ടി നിയമം/എസ്ജിഎസ്ടി നിയമ പ്രകാരം ഉള്ള റജിസ്ട്രേഷനോ യുണീക് ഐഡന്‍റിറ്റി നമ്പ റോ നല്‍കിയത്,
തിരിച്ചു എസ്ജിഎസ്ടി നിയമം/സിജിഎസ്ടി നിയമ
പ്രകാരമുള്ള റജിസ്ട്രേഷനോ യുണീക് ഐഡന്‍റിറ്റി നമ്പ റോ നല്‍കിയതായി
പരിഗണിക്കും, ഉ.വ. (7) വ്യക്തമാക്കുന്ന സമയത്തിനുള്ളില്‍, എസ്ജിഎസ്ടി /സിജിഎസ്ടി നിയമ പ്രകാരം
റജിസ്ട്രേഷനോ യുണീക് ഐഡന്‍റിറ്റി നമ്പറിനോ ഉള്ള അപേക്ഷ നിരസിച്ചില്ലെങ്കി ല്‍.
[വ. 19 (11)]
കൌണ്‍സിലിന്‍റെ ശുപാര്‍ശയില്‍, കേന്ദ്ര അഥവാ ഒരു
സംസ്ഥാന ഗവണ്‍മെന്‍റ്, വിജ്ഞാപനം വഴി, ഈ നിയമപ്രകാരം റജിസ്ട്രേഷന്‍ നേടുന്നതി ല്‍
നിന്നും ഒഴിവു നല്‍കുന്ന വ്യക്തികളുടെ വിഭാഗം വ്യക്തമാക്കും.
[വ. 19 (12)]
#GST , #Malayalam
, #ChapterVI
No comments:
Post a Comment