Tuesday, 1 November 2016

ബഹിര്‍ഗമന നികുതി ബാധ്യത : താരതമ്യം , വിപരീതമാക്കല്‍, വീണ്ടെടുപ്പ്

ബഹിര്‍ഗമന  നികുതി ബാധ്യത : താരതമ്യം , വിപരീതമാക്കല്‍, വീണ്ടെടുപ്പ്

ഒരു നികുതി കാലയളവില്‍, ഒരു നികുതി ദായക ന്‍ (ഇതിനു ശേഷം ഈ വകുപ്പില്‍ ‘വിതരണക്കാരന്‍’ എന്ന് പറയും)   സമര്‍പ്പിച്ച ഓരോ ബാഹ്യ  വിതരണങ്ങളുമായി ബന്ധപ്പെട്ട ക്രെഡിറ്റ്‌ നോട്ടിന്‍റെയും വിവരങ്ങ ള്‍,  നിര്‍ദ്ദേശിച്ച വിധത്തിലും സമയത്തിനുള്ളിലും, താരതമ്യം ചെയ്യും-

(a)     അതേ നികുതി കാലയളവിലോ അതിനു ശേഷമുള്ള ഏതെങ്കിലും നികുതി കാലയളവിലോ ബന്ധപ്പെട്ട നികുതി ദായകന്‍റെ (ഇതിനു ശേഷം ഈ വകുപ്പില്‍ ‘സ്വീകര്‍ത്താവ്’ എന്ന് പറയും)  സാധുതയുള്ള റിട്ടേണി ലെ അന്തര്‍ഗത നികുതി വരവിന്‍റെ അവകാശത്തിലെ ബന്ധപ്പെട്ട കുറവുമായി, കൂടാതെ,

(b)     ബഹിര്‍ഗമന നികുതി ബാധ്യത കുറയ്ക്കുന്ന അവകാശങ്ങളിലെ  ഇരട്ടിപ്പ് നോക്കാ ന്‍ .


[വ. 29A (1) ]

ബന്ധപ്പെട്ട സ്വീകര്‍ത്താവിന്‍റെ അന്തര്‍ഗത നികുതി വരവിന്‍റെ അവകാശം കുറയ്ക്കുന്നതുമായി താരതമ്യപ്പെടുന്ന വിതരണക്കാര ന്‍റെ ബഹിര്‍ഗമന നികുതി ബാധ്യത കുറയ്ക്കുന്ന അവകാശം, അവസാനമായി സ്വീകരിക്കുകയും വിതരണക്കാരനെ നിര്‍ദ്ദേശിച്ച വിധത്തി ല്‍ അറിയിക്കുകയും ചെയ്യും.

[വ. 29A (2) ]

ബാഹ്യ വിതരണങ്ങളുമായി ബന്ധപ്പെട്ട ബഹിര്‍ഗമന നികുതി ബാധ്യതയിലെ കുറവ്, ബന്ധപ്പെട്ട അന്തര്‍ഗത നികുതി വരവിന്‍റെ അവകാശത്തിലെ കുറവിനെക്കാ ള്‍ കവിയുന്നെങ്കി ല്‍, അഥവാ ബന്ധപ്പെട്ട ക്രെഡിറ്റ്‌ നോട്ട്, സ്വീകര്‍ത്താവ് തന്‍റെ സാധുതയുള്ള റിട്ടേണുകളില്‍ വെളിപ്പെടുത്തിയിട്ടില്ലെങ്കില്‍, അത്തരം രണ്ടു വ്യക്തികളേയും  നിര്‍ദ്ദേശിച്ച വിധത്തി ല്‍ ഭിന്നത അറിയിക്കും.

[വ. 29A (3) ]

ബഹിര്‍ഗമന നികുതി ബാധ്യതയിലെ കുറവിനുള്ള അവകാശങ്ങളിലെ  ഇരട്ടിപ്പ് വിതരണക്കാരനെ  നിര്‍ദ്ദേശിച്ച വിധത്തി ല്‍ അറിയിക്കും.

[വ. 29A (4) ]

ഉ.വ. 3 പ്രകാരം അറിയിച്ച ഏതെങ്കിലും ഭിന്നതയ്ക്കുള്ള തുക, കൂടാതെ  ഭിന്നത അറിയിച്ച മാസത്തെ തന്‍റെ സാധുതയുള്ള റിട്ടേണി ല്‍ സ്വീകര്‍ത്താവ്  അത് തിരുത്തിയില്ലെങ്കില്‍, വിതരണക്കാരന്‍റെ ബഹിര്‍ഗമന നികുതി ബാധ്യതയോടൊപ്പം നിര്‍ദ്ദേശിച്ച വിധത്തി ല്‍ ഭിന്നത അറിയിച്ച മാസത്തിനു തൊട്ടുവരുന്ന മാസത്തെ അയാളുടെ റിട്ടേണി ല്‍ കൂട്ടും.

[വ. 29A (5) ]

അവകാശപ്പെട്ടത്‌ ഇരട്ടിച്ചതിനാലെന്നു  കണ്ടെത്തിയ  ബഹിര്‍ഗമന നികുതി ബാധ്യതയിലെ ഏതെങ്കിലും കുറവിന്‍റെ തുക വിതരണക്കാരന്‍റെ ബഹിര്‍ഗമന നികുതി ബാധ്യതയോടൊപ്പം ഇരട്ടിച്ചത് അറിയിച്ച മാസത്തെ അയാളുടെ റിട്ടേണി ല്‍ കൂട്ടും.

[വ. 29A (6) ]

വ. 27 (7) പറയുന്ന സമയത്തിനുള്ളില്‍ സ്വീകര്‍ത്താവ്   ക്രെഡിറ്റ്‌ നോട്ടിലെ  വിവരങ്ങ ള്‍ തന്‍റെ സാധുതയുള്ള റിട്ടേണി ല്‍ വെളിപ്പെടുത്തുന്നെങ്കില്‍, വിതരണക്കാരന് തന്‍റെ ബഹിര്‍ഗമന നികുതി ബാധ്യതയി ല്‍ നിന്നും ഉ.വ. (5) പ്രകാരം കൂട്ടിയ തുക കുറയ്ക്കാ ന്‍ അര്‍ഹത ഉണ്ടായിരിക്കും.
 [വ. 29A (7) ]

ഉ.വ. (5) അഥവാ  ഉ.വ. (6), ഏതെന്നാല്‍ അത് പ്രകാരം ഏതെങ്കിലും തുക ബഹിര്‍ഗമന നികുതി ബാധ്യതയോടൊപ്പം കൂട്ടിയ ഒരു വിതരണക്കാരന്, അങ്ങനെ കൂട്ടിയ തുകയില്‍ ബഹിര്‍ഗമന നികുതി ബാധ്യതയി ല്‍ കുറവിനുള്ള അവകാശത്തിന്‍റെ ദിവസം മുത ല്‍ പറഞ്ഞ ഉപവകുപ്പുകളി ല്‍ ബന്ധപ്പെട്ട കൂട്ടലുക ള്‍ നടത്തിയതുവരെ വ. 36 (1) പ്രകാരം വ്യക്തമാക്കിയ നിരക്കി ല്‍ പലിശ അടയ്ക്കാ ന്‍ ബാധ്യത ഉണ്ട്.
[വ. 29A (8) ]

ഉ.വ. 7 പ്രകാരം ഏതെങ്കിലും ബഹിര്‍ഗമന നികുതി ബാധ്യത കുറയ്ക്കുന്നത് സ്വീകരിക്കുമ്പോള്‍, വിതരണക്കാരന് ഉ.വ. 8 പ്രകാരം അടച്ച പലിശ നിര്‍ദ്ദേശിച്ച വിധത്തി ല്‍ അയാളുടെ ഇലക്ട്രോണിക് ക്യാഷ് ലഡ്ജറി ല്‍ ബന്ധപ്പെട്ട ശീര്‍ഷകത്തി ല്‍ തുക വരവ് വെച്ചു തിരികെ കൊടുക്കും:

എന്നാല്‍ വരവ് വെയ്ക്കേണ്ട പലിശയുടെ തുക, സ്വീകര്‍ത്താവ്  അടച്ച പലിശയുടെ തുകയേക്കാള്‍ ഒരു കാരണവശാലും കൂടുകയില്ല.
 [വ. 29A (9) ]

ഉ.വ. 7  -ലെ വ്യവസ്ഥകള്‍ക്ക് വിരുദ്ധമായി   ബഹിര്‍ഗമന നികുതി ബാധ്യത കുറവ് ചെയ്ത തുക വിതരണക്കാരന്‍റെ ബഹിര്‍ഗമന നികുതി ബാധ്യതയോടൊപ്പം അങ്ങനെ വിരുദ്ധമായി ചെയ്ത മാസത്തെ അയാളുടെ റിട്ടേണി ല്‍ കൂട്ടുകയും, അങ്ങനെ കൂട്ടിയ തുകയില്‍, അത്തരം വിതരണക്കാരന് വ. 36 (3) പ്രകാരം വ്യക്തമാക്കിയ നിരക്കില്‍ പലിശ അടയ്ക്കാന്‍ ബാധ്യതയുമുണ്ടായിരിക്കും.
  [വ. 29A (10) ]


#GST , #Malayalam , #ChapterVIII    

No comments:

Post a Comment