അദ്ധ്യായം VII
നികുതി ഇന്‍വോയിസ്, ക്രെഡിറ്റ്; ഡെബിറ്റ്
നോട്ടുകള്‍
നികുതി ഇന്‍വോയിസ്
ഒരു റജിസ്റ്റര്‍ ചെയ്ത നികുതിദായക ന്‍
വിതരണം ചെയ്യുന്ന,-
(i)
നികുതി
ബാധകമായ ചരക്കുകള്‍ക്ക് വിതരണ സമയത്ത്, ചരക്കുകളുടെ വിവരണം, അളവ്, മൂല്യം,
ചുമത്തിയ നികുതി, നിര്‍ദ്ദേശിച്ച മറ്റു വിവരങ്ങള്‍, എന്നിവ കാണിക്കുന്ന ഒരു നികുതി
ഇ ന്‍വോയിസ്
നല്‍കണം;
(ii)
നികുതി
ബാധകമായ സേവനങ്ങള്‍ക്ക് നിര്‍ദ്ദേശിച്ച സമയത്തിനുള്ളില്‍, വിവരണം, നിര്‍ദ്ദേശിച്ച
മറ്റു വിവരങ്ങള്‍, എന്നിവ കാണിക്കുന്ന ഒരു നികുതി ഇ ന്‍വോയിസ്
നല്‍കണം:
എന്നാല്‍, റജിസ്റ്റര്‍ ചെയ്ത ഒരു നികുതിദായകന് വേണമെങ്കി ല്‍,
റജിസ്ട്രേഷന്‍റെ സാധുതയുള്ള ദിവസം മുത ല്‍ തുടങ്ങുന്നതും, റജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്
അയാള്‍ക്ക് കൊടുക്കുന്ന ദിവസം വരെയുമുള്ള കാലയളവി ല്‍,
നേരത്തേ നല്‍കിയ ഇന്‍വോയിസിനു പകരം ഒരു പുതുക്കിയ ഇന്‍വോയിസ് നല്‍കാം:
എന്നാല്‍, നികുതി ബാധ്യത ഇല്ലാത്ത ചരക്കുകളോ സേവനങ്ങളോ രണ്ടും
കൂടിയുമോ വിതരണം ചെയ്യുന്ന അഥവാ വകുപ്പ് 8 വ്യവസ്ഥക ള്‍
പ്രകാരം നികുതി അടയ്ക്കുന്ന ഒരു റജിസ്റ്റ ര്‍ ചെയ്ത
നികുതിദായക ന്‍ ഒരു നികുതി
ഇന്‍വോയിസിനു പകരം നിര്‍ദ്ദേശിച്ച വിവരങ്ങ ള്‍
അടങ്ങിയ ഒരു വിതരണ ബി ല്‍ നല്‍കണം.
വിശദീകരണം.- വ. 17 പ്രകാരമുള്ള ഒരു അന്തര്‍ഗത സേവന വിതരണക്കാര ന്‍
നല്‍കിയ ഒരു പ്രമാണം, കൂടാതെ നേരത്തേ നടത്തിയ ഒരു വിതരണവുമായി ബന്ധപ്പെട്ട്
വിതരണക്കാരന്‍ നല്‍കുന്ന ഏതെങ്കിലും അനുബന്ധ അഥവാ പുതുക്കിയ ഇന്‍വോയിസ്, എന്നിവ “നികുതി
ഇ ന്‍വോയിസ്”
എന്ന സംജ്ഞയി ല്‍ ഉള്‍പെട്ടതായി പരിഗണിക്കും.
[വ. 23 ]
#GST , #Malayalam
, #ChapterVII
No comments:
Post a Comment