അദ്ധ്യായം
IX
നികുതി
അടയ്ക്കുന്നത്
നികുതിയും പലിശയും പിഴയും മറ്റു
തുകകളും അടയ്ക്കുന്നത്
ഒരു
നികുതി ദായകന്‍റെ ഇന്‍റര്‍നെറ്റ് ബാങ്കിംഗ് വഴിയോ, ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡുക ള്‍,
നാഷണ ല്‍ ഇലക്ട്രോണിക് ഫണ്ട് ട്രാന്‍സ്ഫ ര്‍ അഥവാ റിയ ല്‍ ടൈം ഗ്രോസ് സെറ്റില്‍മെന്‍റ് അഥവാ മറ്റേതെങ്കിലും വഴി ഉപയോഗിച്ചോ ഉള്ള
നികുതി, പലിശ, പിഴ, ഫീസ്, അഥവാ മറ്റേതെങ്കിലും തുകയുടെ ഓരോ നിക്ഷേപവും ഇതിനു വേണ്ടി നിര്‍ദ്ദേശിച്ചിട്ടുള്ള
ഉപാധികള്‍ക്കും നിയന്ത്രണങ്ങള്‍ക്കും വിധേയമായി നിര്‍ദ്ദേശിച്ച വിധത്തി ല്‍
നിലനിര്‍ത്തുന്ന അത്തരം വ്യക്തിയുടെ ഇലക്ട്രോണിക് ക്യാഷ് ലഡ്ജറി ല്‍ വരവ്
വെയ്ക്കും.
വിശദീകരണം: അധികാരപ്പെടുത്തിയ ബാങ്കിലെ യുക്തമായ
ഗവണ്മെണ്ടിന്‍റെ അക്കൌണ്ടില്‍ വരവ് വെയ്ക്കുന്ന ദിവസം നിക്ഷേപ ദിവസമായി
പരിഗണിക്കപ്പെടും.
[വ.35 (1) ]
ഒരു
നികുതി ദായകന്‍റെ റിട്ടേണിലെ സ്വയം നിര്‍ണയിച്ച അന്തര്‍ഗത നികുതി വരവ് നിര്‍ദ്ദേശിച്ച വിധത്തി ല്‍ നിലനിര്‍ത്തുന്ന
അയാളുടെ ഇലക്ട്രോണിക് ക്രെഡിറ്റ് ലഡ്ജറി ല്‍
വരവ് വെയ്ക്കും.
[വ.35 (2) ]
ഇലക്ട്രോണിക്
ക്യാഷ് ലഡ്ജറി ല്‍
ലഭ്യമായ തുക, നിര്‍ദ്ദേശിച്ച വിധത്തിലും സമയത്തിനുള്ളിലും ഉപാധികള്‍ക്ക്
വിധേയമായും നിയമത്തിലെ വ്യവസ്ഥകളോ അതിന്‍ പ്രകാരം നിര്‍മിച്ച ചട്ടങ്ങളോ പ്രകാരം അടയ്ക്കേണ്ട നികുതി, പലിശ, പിഴ, ഫീസ്, അഥവാ
മറ്റേതെങ്കിലും തുക അടയ്ക്കാ ന്‍
ഉപയോഗിക്കാം.
[വ.35 (3) ]
ഇലക്ട്രോണിക്
ക്രെഡിറ്റ് ലഡ്ജറി
ല്‍
ലഭ്യമായ തുക, നിര്‍ദ്ദേശിച്ച വിധത്തിലും സമയത്തിനുള്ളിലും ഉപാധികള്‍ക്ക്
വിധേയമായും നിയമത്തിലെ വ്യവസ്ഥകളോ അതിന്‍ പ്രകാരം നിര്‍മിച്ച ചട്ടങ്ങളോ പ്രകാരം അടയ്ക്കേണ്ട നികുതി അടയ്ക്കാ
ന്‍
ഉപയോഗിക്കാം.
[വ.35 (4) ]
ഇലക്ട്രോണിക്
ക്രെഡിറ്റ് ലഡ്ജറി
ല്‍
ഐ ജി എസ് ടി യിലൂടെ ലഭ്യമായ അന്തര്‍ഗത നികുതി വരവിന്‍റെ തുക ആദ്യം ഐ ജി എസ് ടി
അടയ്ക്കാ ന്‍
ഉപയോഗിക്കുകയും ശേഷം തുക ഉണ്ടെങ്കില്‍, സി
ജി എസ് ടി യും എസ് ജി എസ് ടി യും ആ
ക്രമത്തി ല്‍
അടയ്ക്കാന്‍ ഉപയോഗിക്കുകയും ചെയ്യാം.
[വ.35 (5) (a)]
ഇലക്ട്രോണിക്
ക്രെഡിറ്റ് ലഡ്ജറി
ല്‍
സി ജി എസ് ടി യിലൂടെ ലഭ്യമായ അന്തര്‍ഗത നികുതി വരവിന്‍റെ തുക ആദ്യം സി ജി എസ് ടി
അടയ്ക്കാ ന്‍
ഉപയോഗിക്കുകയും ശേഷം തുക ഉണ്ടെങ്കില്‍, ഐ
ജി എസ് ടി അടയ്ക്കാന്‍ ഉപയോഗിക്കുകയും ചെയ്യാം.
[വ.35 (5) (b)]
സി ജി
എസ് ടി മൂലമുള്ള അന്തര്‍ഗത നികുതി വരവ് എസ് ജി എസ് ടി അടയ്ക്കാ
ന്‍
ഉപയോഗിച്ചുകൂടാ.
[വ.35 (5) (c)]
[മുകളില്‍ പറഞ്ഞ വ്യവസ്ഥ സി ജി എസ് ടി നിയമത്തി ല്‍ വരും]
ഇലക്ട്രോണിക്
ക്രെഡിറ്റ് ലഡ്ജറി
ല്‍
എസ് ജി എസ് ടി യിലൂടെ ലഭ്യമായ അന്തര്‍ഗത നികുതി വരവിന്‍റെ തുക ആദ്യം എസ് ജി എസ് ടി
അടയ്ക്കാ ന്‍
ഉപയോഗിക്കുകയും ശേഷം തുക ഉണ്ടെങ്കില്‍, ഐ
ജി എസ് ടി അടയ്ക്കാന്‍ ഉപയോഗിക്കുകയും ചെയ്യാം.
[വ.35 (5) (b)]
എസ് ജി
എസ് ടി മൂലമുള്ള അന്തര്‍ഗത നികുതി വരവ് സി ജി എസ് ടി അടയ്ക്കാ
ന്‍
ഉപയോഗിച്ചുകൂടാ.
[വ.35 (5) (c)]
[മുകളില്‍ പറഞ്ഞ വ്യവസ്ഥ എസ് ജി എസ് ടി നിയമത്തി ല്‍ വരും]
നിയമമോ
അതി ന്‍
പ്രകാരം നിര്‍മിച്ച ചട്ടങ്ങളോ പ്രകാരം
അടയ്ക്കേണ്ട നികുതി, പലിശ, പിഴ, ഫീസ്,
അഥവാ മറ്റേതെങ്കിലും തുക അടച്ചതിനു ശേഷം ക്യാഷ്
അഥവാ ക്രെഡിറ്റ് ലഡ്ജറി ല്‍
ബാക്കിയുള്ളത് വ. 38 –ലെ വ്യവസ്ഥക
ള്‍
പ്രകാരം റീഫണ്ട് ചെയ്യാം, സി ജി എസ് ടി /
എസ് ജി എസ് ടി- യായി സംഭരിച്ച തുക അത്രത്തോളം കുറഞ്ഞു നില്‍ക്കും.
[വ.35 (6)]
ഒരു
നികുതി ദായകന്‍റെ ഈ നിയമ പ്രകാരമുള്ള എല്ലാ ബാധ്യതകളും നിര്‍ദ്ദേശിച്ച ഒരു
ഇലക്ട്രോണിക് റജിസ്റ്ററില്‍ രേഖപ്പെടുത്തുകയും നിലനിര്‍ത്തുകയും ചെയ്യും.
[വ.35 (7)]
ഈ
നിയമമോ അതി ന്‍
പ്രകാരം നിര്‍മിച്ച ചട്ടങ്ങളോ പ്രകാരമുള്ള
നികുതിയും മറ്റു ബാധ്യതകളും ഓരോ നികുതി ദായകനും താഴെപ്പറയുന്ന ക്രമത്തി
ല്‍
അടയ്ക്കണം:
(a) മുന്‍
നികുതി കാലയളവുകളിലെ റിട്ടേണുകളുമായി ബന്ധപ്പെട്ട സ്വയം നിര്‍ണയിച്ച നികുതിയും
മറ്റു ബാധ്യതകളും;
(b) വര്‍ത്തമാന
നികുതി കാലയളവിലെ റിട്ടേണുമായി ബന്ധപ്പെട്ട സ്വയം നിര്‍ണയിച്ച നികുതിയും മറ്റു ബാധ്യതകളും;
(c) വ.
51 പ്രകാരം തീരുമാനിച്ചു ആവശ്യപ്പെട്ട തുക ഉള്‍പെടെ നിയമമോ അതി
ന്‍
പ്രകാരം നിര്‍മിച്ച ചട്ടങ്ങളോ പ്രകാരം
അടയ്ക്കേണ്ട മറ്റേതെങ്കിലും തുക.
[വ.35 (8)]
ഈ നിയമ
പ്രകാരം ഓരോ വ്യക്തിയും ചരക്കുകളിലോ സേവനങ്ങളിലോ രണ്ടിലും കൂടിയുമോ അടച്ച നികുതി
അയാള്‍ മറിച്ചു തെളിയിച്ചില്ലെങ്കി ല്‍,
അത്തരം ചരക്കുകളുടെയോ സേവനങ്ങളുടെയോ രണ്ടിന്‍റെയും കൂടിയുമോ സ്വീകര്‍ത്താവിനു അത്തരം നികുതിയുടെ
മുഴുവന്‍ അനന്തര ഫലവും കൈമാറിയതായി പരിഗണിക്കും.
വിശദീകരണം: ഈ വകുപ്പിന്‍റെ ആവശ്യങ്ങള്‍ക്ക് വേണ്ടി “നികുതി
ബാധ്യത” എന്ന സംജ്ഞ അര്‍ത്ഥമാക്കുന്നത് ഈ നിയമ പ്രകാരം അടയ്ക്കേണ്ട നികുതിയാണ്,
കൂടാതെ പലിശയും , ഫീസും , പിഴയും ഉള്‍പ്പെടുന്നില്ല.
[വ.35
(9)]
#GST , #Malayalam , #ChapterIX
No comments:
Post a Comment