Tuesday, 1 November 2016

ലേറ്റ് ഫീസ്‌ ചുമത്തുന്നത്

ലേറ്റ് ഫീസ്‌ ചുമത്തുന്നത്

ഏതെങ്കിലും റജിസ്റ്റ ര്‍ ചെയ്ത നികുതി ദായക ന്‍, വ. 25 അഥവാ വ. 26 പ്രകാരം ആവശ്യപ്പെട്ട ബാഹ്യ, ആന്തരീക വിതരണങ്ങളുടെ വിവരങ്ങള്‍, അഥവാ വ. 27 അഥവാ വ. 31 പ്രകാരം ആവശ്യപ്പെട്ട റിട്ടേ ണുകള്‍,  ഏതാണോ അവ നിശ്ചിത തീയതിക്കകം സമര്‍പ്പിക്കുന്നതി ല്‍ വീഴ്ച വരുത്തിയാല്‍, അത്തരം വീഴ്ച തുടരുന്ന ഓരോ ദിവസവും നൂറു രൂപാ വെച്ചു ലേറ്റ് ഫീസ്‌, പരമാവധി അയ്യായിരം രൂപാ വരെ, ബാധ്യതയുണ്ടായിരിക്കും.
  
[വ.33 (1) ]

ഏതെങ്കിലും റജിസ്റ്റ ര്‍ ചെയ്ത നികുതി ദായക ന്‍, വ. 30 പ്രകാരം ആവശ്യപ്പെട്ട റിട്ടേ ണ്‍,  നിശ്ചിത തീയതിക്കകം സമര്‍പ്പിക്കുന്നതി ല്‍ വീഴ്ച വരുത്തിയാല്‍, അത്തരം വീഴ്ച തുടരുന്ന ഓരോ ദിവസവും നൂറു രൂപാ വെച്ചു ലേറ്റ് ഫീസ്‌, പരമാവധി അയാളുടെ മൊത്തം വിറ്റുവരവിന്‍റെ ഒരു നാലിലൊന്ന് ശതമാനം കണക്കാക്കിയ തുക വരെ, ബാധ്യതയുണ്ടായിരിക്കും.
   
[വ.33 (2) ]


#GST , #Malayalam , #ChapterVIII    

No comments:

Post a Comment