Thursday, 18 August 2016

കേന്ദ്ര സംസ്ഥാന ജിഎസ് ടി ചുമത്തുന്നതും സംഭരിക്കുന്നതും

അദ്ധ്യായം III

നികുതി ചുമത്തുന്നതും ഒഴിവാക്കുന്നതും
                                                  
കേന്ദ്ര /സംസ്ഥാന ചരക്കു സേവന നികുതി ചുമത്തുന്നതും സമാഹരിക്കുന്നതും

സംസ്ഥാനത്തിനകത്ത് എല്ലാ ചരക്കുകളുടെയും സേവനങ്ങളുടെയും അഥവാ രണ്ടും കൂടിയും ഉള്ള വിതരണത്തിനു വ. 15 പ്രകാരം തീരുമാനിക്കുന്ന മൂല്യത്തിന്മേ ല്‍ കേന്ദ്ര/സംസ്ഥാന ചരക്കുസേവനനികുതി എന്നറിയപ്പെടുന്ന ഒരു നികുതി (സി ജി എസ് ടി/ എസ് ജി എസ്  ടി) കേന്ദ്ര/ സംസ്ഥാന ഗവണ്‍മെന്‍റ്, കൌണ്‍സിലിന്‍റെ ശുപാര്‍ശ പ്രകാരം ഇതിനു വേണ്ടി വിജ്ഞാപനം ചെയ്യുന്ന തരം നിരക്കുകളി ല്‍, എന്നാല്‍ പതിന്നാലു ശതമാനത്തി ല്‍ കൂടാതെ,  ചുമത്തുകയും നിര്‍ദിഷ്ട രീതിയി ല്‍ സംഭരിക്കുകയും ചെയ്യും.

[വ. 8 (1)]

ഈ നിയമത്തിലെ വ്യവസ്ഥക ള്‍ അനുസരിച്ച് ഓരോ നികുതിദായകനും സി ജി എസ് ടി അഥവാ എസ് ജി എസ്  ടി അടയ്ക്കണം.

[വ. 8 (2)]

കേന്ദ്ര അഥവാ ഒരു സംസ്ഥാന ഗവണ്‍മെന്‍റിന് കൌണ്‍സിലിന്‍റെ ശുപാര്‍ശ പ്രകാരം വിജ്ഞാപനം വഴി പ്രതിലോമ രീതി¹ അടിസ്ഥാനമാക്കി നികുതി അടയ്ക്കേണ്ട ചരക്കുകളോ സേവനങ്ങളോ അഥവാ രണ്ടും കൂടിയുമോ വിതരണം ചെയ്യുന്ന വര്‍ഗ്ഗങ്ങ ള്‍ വിശദമാക്കാം, കൂടാതെ അങ്ങനെ വരുന്ന  നികുതി, ചരക്കുകളോ സേവനങ്ങളോ അഥവാ രണ്ടും കൂടിയുമോ സ്വീകരിക്കുന്ന വ്യക്തി നല്‍കേണ്ടിവരുകയും ഈ നിയമത്തിലെ എല്ലാ വ്യവസ്ഥകളും, അത്തരം ചരക്കുകള്‍ക്കും സേവനങ്ങള്‍ക്കും അഥവാ രണ്ടിനും കൂടിയും ബന്ധപ്പെട്ട നികുതി അടയ്ക്കാ ന്‍ ബാധ്യസ്ഥനായ വ്യക്തി അയാളെന്ന നിലയി ല്‍, അത്തരം വ്യക്തിക്ക് ബാധകമാകുകയും ചെയ്യും.

[വ. 8 (3)]

കേന്ദ്ര അഥവാ ഒരു സംസ്ഥാന ഗവണ്‍മെന്‍റിന് കൌണ്‍സിലിന്‍റെ ശുപാര്‍ശ പ്രകാരം വിജ്ഞാപനം വഴി ഇലക്ട്രോണിക് കൊമേഴ്സ് ഓപ്പറേറ്റ ര്‍ നികുതി അടയ്ക്കേണ്ട സേവനങ്ങളുടെ വര്‍ഗങ്ങ ള്‍, അത്തരം സേവനങ്ങള്‍ അതു വഴി വിതരണം ചെയ്യുന്നെങ്കില്‍,  വിശദമാക്കാം, ഈ നിയമത്തിലെ എല്ലാ വ്യവസ്ഥകളും അത്തരം ഇലക്ട്രോണിക് കൊമേഴ്സ് ഓപ്പറേറ്റ ര്‍ക്ക് അത്തരം സേവനങ്ങളുടെ വിതരണവുമായി ബന്ധപ്പെട്ട് നികുതി അടയ്ക്കാ ന്‍ ബാധ്യസ്ഥനായ വ്യക്തി അയാളെന്ന നിലയി ല്‍, ബാധകമാകുകയും ചെയ്യും:

എന്നാല്‍, നികുതി വിധേയമായ പ്രദേശത്ത് ഒരു ഇലക്ട്രോണിക് കൊമേഴ്സ് ഓപ്പറേറ്റ ര്‍ക്ക് ഭൌതിക സാന്നിദ്ധ്യം ഇല്ലെങ്കില്‍, ഏതെങ്കിലും ഉദ്ദേശത്തിന് വേണ്ടി നികുതി വിധേയമായ പ്രദേശത്ത് അത്തരം ഇലക്ട്രോണിക് കൊമേഴ്സ് ഓപ്പറേറ്ററെ പ്രതിനിധാനം ചെയ്യുന്ന ഏതെങ്കിലും വ്യക്തി നികുതി അടയ്ക്കാ ന്‍ ബാധ്യസ്ഥനാകും:

എന്നാല്‍, നികുതി വിധേയമായ പ്രദേശത്ത് ഒരു ഇലക്ട്രോണിക് കൊമേഴ്സ് ഓപ്പറേറ്റ ര്‍ക്ക് ഭൌതിക സാന്നിദ്ധ്യം ഇല്ലെങ്കില്‍, കൂടാതെ പറഞ്ഞ പ്രദേശത്തു  ഒരു പ്രതിനിധിയും അയാള്‍ക്ക് ഇല്ലെങ്കി ല്‍, അത്തരം ഇലക്ട്രോണിക് കൊമേഴ്സ് ഓപ്പറേറ്റ ര്‍  നികുതി വിധേയമായ പ്രദേശത്ത് നികുതി അടയ്ക്കുന്ന ആവശ്യത്തിനു വേണ്ടി ഒരു വ്യക്തിയെ നിയമിക്കണം, അത്തരം വ്യക്തി നികുതി അടയ്ക്കാ ന്‍ ബാധ്യസ്ഥനാകും.

[വ. 8 (4)]

¹ റിവേഴ്സ് ചാര്‍ജ്

#GST , #Malayalam, #Chapter III

(First Revised December 7, 2016)

No comments:

Post a Comment