Wednesday, 17 August 2016

ജി എസ് ടി അഥവാ ചരക്കു സേവന നികുതി

ചരക്കു സേവന നികുതി നിയമം

കരടുരേഖ

2015 സെപ്റ്റംബ ര്‍ മാസം സംസ്ഥാന ധനമന്ത്രിമാരുടെ പ്രത്യേക കമ്മിറ്റിയുടെ മോഡല്‍ നിയമം വന്നപ്പോ ള്‍ ജിഎസ്ടി അഥവാ ചരക്കു സേവന നികുതി നിയമത്തിനു ഒരു ശരീരം ഉണ്ടായി എന്ന് പറയാം. ഇവിടെ ചില ര്‍ ഇതിനെ ഉ ല്‍പന്ന സേവന നികുതി എന്നു സംസ്കരിച്ചു പ്രചരിപ്പിക്കാ ന്‍ കൊണ്ടുപിടിച്ചു ശ്രമിക്കുന്നു, ആദ്യം പറഞ്ഞ പേരിടീ ല്‍ നടത്തിയവ ര്‍ ആകട്ടെ കണ്ട ഭാവം കാണിക്കുന്നില്ല!  ജൂണില്‍ ചരക്കു സേവന നികുതി നിയമം കരടുരേഖ പ്രസിദ്ധീകരിച്ചു. ഒരു പടി കൂടി കടന്നു കേന്ദ്ര സര്‍ക്കാ ര്‍ നിയമത്തിനു ജീവ ന്‍ നല്‍കാനുള്ള വഴിയിലാണ്. രാജ്യസഭയി ല്‍ വേണ്ടത്ര രാഷ്ട്രീയ പിന്തുണ നേടാനാവാത്തതു മൂലമായിരുന്നു താമസം. ഇപ്പോള്‍ അതും നേടി സര്‍ക്കാ ര്‍ നിയമം നടപ്പാക്കാനുള്ള പ്രതിബദ്ധത ഒരിക്ക ല്‍ കൂടി ഉറപ്പിച്ചുകഴിഞ്ഞു.

ഇതുവരെ നാം കണ്ട വാറ്റ് അഥവാ വില്‍പന നികുതി നിയമങ്ങളി ല്‍ നിന്നും വ്യത്യസ്ഥമാണ്‌ ജിഎസ്ടി. 

അത് ചരക്കുകളുടെയും സേവനങ്ങളുടെയും ലക്ഷ്യ സ്ഥാനം അടിസ്ഥാനമാക്കിയുള്ള നികുതിയാണ്. ഉദാഹരണമായി ഇപ്പോള്‍ ഇന്ത്യയി ല്‍ ഒരു സംസ്ഥാനത്ത് നിന്നും മറ്റൊന്നിലേക്കു ചരക്കു വില്‍കുമ്പോ ള്‍ നികുതി നേട്ടം ആദ്യത്തെ സംസ്ഥാനത്തിനാണ്. ജിഎസ്ടി വരുമ്പോ ള്‍ നേട്ടം രണ്ടാമത്തെ സംസ്ഥാനത്തിനാകും.

നിയമം കരട്‌ പ്രസിദ്ധീകരിച്ചതിനു പിന്നാലെ സംസ്ഥാന ധനമന്ത്രിമാരുടെ പ്രത്യേക യോഗം ചേര്‍ന്നിരുന്നു. 2017 ഏപ്രി ല്‍ ഒന്നു മുത ല്‍ പ്രാബല്യത്തിലാകുമെന്നാണ് ഇപ്പോഴത്തെ പ്രതീക്ഷ. തമിഴ്‌നാട്‌ ഒഴികെ പൊതുവേ എല്ലാ സംസ്ഥാനങ്ങളുടെയും പിന്തുണയുണ്ട്. വേണമെങ്കില്‍ ജിഎസ്ടിയും കായ്ക്കും.

കരടു നിയമപ്രകാരം കേന്ദ്രവും സംസ്ഥാനങ്ങളും കേന്ദ്ര നികുതിയ്ക്കും സംസ്ഥാന നികുതിയ്ക്കും തങ്ങളുടെ നിയമങ്ങ ള്‍ (സിജിഎസ്ടി/എസ്ജിഎസ് ടി) പാസ്സാക്കുന്നത് കൂടാതെ അന്ത ര്‍ സംസ്ഥാന ചരക്കു വിതരണങ്ങള്‍ക്ക് ചുമത്തുന്ന ഇപ്പോഴുള്ള സിഎസ്ടി അഥവാ കേന്ദ്ര വില്‍പന നികുതി നിയമത്തിനു പകരം വരുന്ന ഇന്റഗ്രേറ്റഡ് ജിഎസ്ടി നിയമത്തിനും കരടു പ്രസിദ്ധീകരിച്ചു.

കരടു ചരക്കു സേവന നികുതി നിയമത്തി ല്‍ ഇരുപത്തഞ്ചു അദ്ധ്യായങ്ങളിലായി 162 വകുപ്പുകളുണ്ട്, കൂടാതെ നാല് പട്ടികകളും ചട്ടങ്ങളും ഉണ്ട്. ഇന്റഗ്രേറ്റഡ് ജിഎസ്ടി നിയമത്തിലാകട്ടെ പതിനൊന്നു അദ്ധ്യായങ്ങളിലായി മുപ്പത്തിമൂന്നു വകുപ്പുകളാണ്‌.
കഴിഞ്ഞ വര്‍ഷം പ്രസിദ്ധീകരിച്ച മോഡ ല്‍ നിയമത്തില്‍, വകുപ്പ് 2 പ്രകാരം 77 നിര്‍വചനങ്ങ ള്‍ ഉണ്ടായിരുന്നിടത്ത് ഇപ്പോ ള്‍ 109 ആയി. ഇന്റഗ്രേറ്റഡ് ജിഎസ്ടി നിയമത്തില്‍ ഇന്‍പുട്ട് ടാക്സിനു പുറമേ ഇന്‍പുട്ട് ടാക്സ് ക്രെഡിറ്റും ഔട്ട് പുട്ട് ടാക്സും നിര്‍വചിക്കുന്നുണ്ട്.

വകുപ്പ് 2 (48) ചരക്കുകളുടെ നിര്‍വചനം തരുന്നു. വ്യവഹാരത്തിനുള്ള അവകാശങ്ങളും പണവുമൊഴികെ എല്ലാത്തരം സ്ഥാവര വസ്തുക്കളും ചരക്കുകളാണ് കൂടാതെ, സെക്യൂരിറ്റിക ള്‍, വളരുന്ന വിളകള്‍, പുല്ല്, നിലത്തോട്‌ ചേരുന്നതും അതിന്‍റെ ഭാഗമായതും എന്നാ ല്‍ കരാ ര്‍ പ്രകാരം അഥവാ വിതരണത്തിനു മുന്‍പേ അതി ല്‍ നിന്നും വേര്‍പെടുത്താമെന്നു സമ്മതിച്ചിട്ടുള്ളതും ആയ സാധനങ്ങളും കൂടി ഉള്‍പെടുന്നുണ്ട്. എന്നാല്‍ അദൃശ്യമായ ആസ്തിക ള്‍ സ്ഥാവര വസ്തുക്കളി ല്‍ പെടുന്നില്ല എന്ന് വിശദീകരണവും ഉണ്ട്.

വകുപ്പ് 2 (88) പ്രകാരം ചരക്കുകളല്ലാത്തതെല്ലാം സേവനങ്ങളാകുന്നു. മേല്‍പറഞ്ഞ അദൃശ്യ ആസ്തികളും വ്യവഹാരത്തിനുള്ള അവകാശങ്ങളും സേവനങ്ങളി ല്‍ പെടുമെന്ന് വിശദീകരിക്കുന്നുണ്ട്.

വിതരണത്തിന്‍റെ അര്‍ത്ഥവും വ്യാപ്തിയും വകുപ്പ് 3 വിശദമാക്കുന്നു.

ഒരു വ്യക്തി ബിസിനസ്സിലോ അതിന്‍റെ വര്‍ധനയ്ക്ക് വേണ്ടിയോ ഒരു പ്രതിഫലത്തിനു വേണ്ടി നടത്തുന്ന അഥവാ നടത്താ ന്‍ സമ്മതിക്കുന്ന; വില്‍പന, കൈമാറ്റം, ബാര്‍ട്ടര്‍, എക്സ്ചേഞ്ച്, ലൈസന്‍സ്, വാടക, ലീസ് അഥവാ ഒഴിവാക്കല്‍, എന്നിവ ഉള്‍പെടെയുള്ള ചരക്കുകളുടെയോ സേവനങ്ങളുടെയോ എല്ലാ രൂപത്തിലുമുള്ള വിതരണം, ഒരു പ്രതിഫലത്തിനു വേണ്ടിയോ അല്ലാതെയോ ബിസിനസ്സിലോ അതിന്‍റെ വര്‍ധനയ്ക്ക് വേണ്ടിയോ അല്ലാതെയോ സേവനങ്ങളുടെ ഇറക്കുമതി, പ്രതിഫലത്തിനു വേണ്ടി അല്ലാതെ നടത്തുന്ന അഥവാ നടത്താ ന്‍ സമ്മതിക്കുന്ന പട്ടിക I പ്രകാരമുള്ള ഒരു വിതരണം, -ഇവ വിതരണത്തില്‍ ഉള്‍ പെടുന്നു.

ചരക്കുകളുടെ ഒരു വിതരണം അഥവാ സേവനങ്ങളുടെ ഒരു വിതരണം ആയി എന്താണോ അഥവാ എന്താണ് പരിഗണിക്കേണ്ടത്  എന്ന് തീരുമാനിക്കാ ന്‍ പട്ടിക 2 അതി ല്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ക്ക് വേണ്ടി ബാധകമാകും. സമ്മത പ്രകാരമുള്ള കമ്മിഷ ന്‍ അഥവാ ബ്രോക്കറെജിനു വേണ്ടി ഏജന്റ് പ്രിന്‍സിപ്പലിന് വേണ്ടി നടത്തുന്ന ചരക്കു/സേവന വിതരണവും ഇതില്‍ ഉള്‍ പെടും.

പട്ടിക 2-നു വിധേയമായി ഇടപാടുക ള്‍ ചരക്കാണോ അതോ സേവനമാണോ അതോ രണ്ടും അല്ലെന്നോ നിര്‍ദിഷ്ട കൌണ്‍സിലിന്‍റെ ഉപദേശ പ്രകാരം  കേന്ദ്ര സംസ്ഥാന ഗവണ്‍മെന്‍റുകള്‍ക്ക്‌ വിജ്ഞാപനം ചെയ്യാം.  
   
ഉപഭോക്താവിനെ ഇ കോമേഴ്സ് ഉപയോഗപ്പെടുത്തി ആഗ്രഗേറ്റ ര്‍ സ്വന്തം ബ്രാന്‍ഡ്‌/ട്രേഡ് നെയിം ഉപയോഗിച്ച് ഏതെങ്കിലും തരം സേവനദാതാക്കളുമായി ബന്ധപ്പെടുത്തുന്നതും വകുപ്പ് 43B നിര്‍വചിക്കുന്നതുമായ ബ്രാന്‍ഡഡ് സേവനങ്ങ ള്‍ മേല്‍പറഞ്ഞ ആഗ്രഗേറ്റ റുടെ സേവന വിതരണമായും കണക്കാക്കും. (യൂബെര്‍, ഓല, ഒയോ തുടങ്ങിയ ആപ്പുക ള്‍  ഓര്‍ക്കുക).

ഇതിനും പുറമേ സമ്മിശ്ര വിതരണങ്ങളും തുടര്‍ച്ചയുള്ള വിതരണങ്ങളും നിയമത്തില്‍ നിര്‍വചിക്കുന്നുണ്ട്.

നികുതി ചുമത്തുന്ന വകുപ്പ് 7 ആണ്. അതനുസരിച്ച് സംസ്ഥാനത്തിനകത്ത് എല്ലാ ചരക്കുകളുടെയും സേവനങ്ങളുടെയും വിതരണത്തിനു കേന്ദ്ര/സംസ്ഥാന ചരക്കുസേവനനികുതി എന്നറിയപ്പെടുന്ന ഒരു നികുതി പട്ടികയില്‍ പറഞ്ഞിട്ടുള്ള നിരക്കുകളി ല്‍ ചുമത്തുകയും നിര്‍ദിഷ്ട രീതിയി ല്‍ സംഭരിക്കുകയും ചെയ്യും.

നികുതി ആര്‍ നല്‍കണം എന്ന് വകുപ്പ് 9 ആണ് പറയുന്നത്. എങ്കിലും ചരക്കുകളും സേവനങ്ങളും സ്വീകരിക്കുന്നവര്‍ നികുതി നല്‍കേണ്ടി വരുന്ന തരം വിതരണങ്ങ ള്‍ ഏതൊക്കെയെന്നു വിജ്ഞാപനം വഴി കേന്ദ്ര സംസ്ഥാന ഗവര്‍മെന്റുക ള്‍ വിശദമാക്കും.

വകുപ്പ് 9 പ്രകാരം ഇന്ത്യയി ല്‍ ബിസിനസ്‌ ചെയ്യുന്ന ഏതെങ്കിലും വ്യക്തി, പട്ടിക IV വ്യക്തമാക്കുന്നവ ഒഴികെയുള്ള ഇടപാടുകള്‍ക്ക് കേന്ദ്ര സംസ്ഥാന ഗവണ്‍മെന്‍റുക ള്‍ ഉള്‍ പെടെ പൊതു ഭരണ സ്ഥാപനങ്ങ ള്‍, എന്നിവര്‍ നികുതിദായകരാകും. 

കൃഷിക്കാരെയും പത്തു ലക്ഷം രൂപാ വരെ (വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളി ല്‍ അഞ്ചു ലക്ഷം) വിറ്റുവരവുള്ളവരെയും നികുതിദായകരായി കണക്കാക്കില്ല. തൊഴി ല്‍ ദാതാവിന് നല്‍കുന്ന സേവനങ്ങള്‍ക്ക് തൊഴിലാളികളും നികുതിയില്ലാത്ത വസ്തുക്കളിലും സേവനങ്ങളിലും ബിസിനസ്‌ നടത്തുന്നവരും നികുതിദായകരല്ല. ബിസിനസ്‌ ആവശ്യത്തിനല്ലാതെ സ്വന്തം ആവശ്യങ്ങള്‍ക്ക് നിര്‍ദ്ദിഷ്ട പരിധിയി ല്‍ കവിയാത്ത സേവനങ്ങള്‍ കിട്ടുന്ന വ്യക്തി റിവേഴ്സ് ടാക്സ് രീതിയിലും നികുതിദായകനാകുന്നില്ല.

ഒന്‍പതു ലക്ഷം രൂപായാണ് റജിസ്റ്റ ര്‍ ചെയ്യാനുള്ള വിറ്റുവരവ് പരിധി. സിക്കിം ഉള്‍പെടെ വടക്ക് കിഴക്ക ന്‍ സംസ്ഥാനങ്ങളി ല്‍ ഇത് നാല് ലക്ഷം ആണ്.

നികുതി നിയമം പാസ്സാകുമ്പോഴേക്കും, അതിനിനിയും സമയം കിടക്കുന്നു, ഒരുപാടു വ്യത്യാസം വരുമായിരിക്കും  എന്നാലും നമുക്ക് അത്യാവശ്യം നിയമ വ്യവസ്ഥക ള്‍ മനസ്സിലാക്കി വെയ്ക്കാം.

(തുടരും)


#GST, #Malayalam

© AnilP

No comments:

Post a Comment